ശനിയാഴ്‌ച, നവംബർ 26, 2011

ഉപജില്ലാ കലോത്സവത്തില്‍ ഉത്സാഹപൂര്‍വ്വം...

ദൃശ്യ-മാപ്പിളപ്പാട്ട്
സ്നേഹ,ശാലു,മാളവിക,മനീഷ,സത്യവതി,അര്‍ഷ,ദൃശ്യ-സംഘഗാനം

 ഈ വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 16 ,21  22  23  24 തീയ്യതികളിലായി ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.പതിവുപോലെ എല്‍.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് മത്സരിക്കാവുന്ന പരമാവധി ഇനങ്ങളില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അധ്യാപികമാര്‍ തന്നെ പരിശീലകരായി..കൂട്ടുകാര്‍ക്ക് മുമ്പില്‍ പരിപാടികള്‍ അവതരിപ്പിച്ച് സഭാകമ്പം മാറ്റുവാനുള്ള അവസരങ്ങളും കുട്ടികള്‍ക്ക് നല്‍കി. എല്ലാ മേളകളും ഏതാണ്ട് ഒരേ സമയത്ത്   ആയതിനാല്‍ പരിശീലനത്തിന് വളരെ കുറച്ചു സമയമേ കിട്ടിയിരുന്നുള്ളൂ..മാത്രമല്ല,കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പാട്ട് പാടാനും മറ്റും കഴിവുള്ള കുട്ടികളും കുറവായിരുന്നു..അതിനാല്‍ പല മത്സരങ്ങളും 'ആമയും മുയലും'തമ്മിലുള്ള മത്സരമായിരിക്കുമെന്ന് ഉറപ്പ്‌! പങ്കെടുക്കുക എന്നതാണല്ലോ വിജയിക്കുന്നതിനേക്കാള്‍ പ്രധാനം.കുട്ടികള്‍ക്ക് കിട്ടുന്ന അവസരമല്ലേ,നടക്കട്ടെ...അത്രയേ കരുതിയുള്ളൂ...കഥാ കഥനം,പദ്യം ചൊല്ലല്‍,ലളിതഗാനം,മാപ്പിളപ്പാട്ട്,പ്രസംഗം,മോണോ ആക്ട്,കടംകഥ,ചിത്രരചന-പെന്‍സില്‍,ചിത്രരചന-ജലച്ചായം എന്നീ വ്യക്തിഗത ഇനങ്ങളിലും സംഘഗാനം,ദേശഭക്തിഗാനം 
കഥാ കഥനം-ജനി
എന്നീ ഗ്രൂപ്പിനങ്ങളിലുമാണ്‌   കുട്ടികള്‍ മത്സരിക്കാന്‍ പേര് നല്‍കിയത്.ഇതില്‍  മോണോ ആക്ട് ഒഴികെ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും ചെയ്തു..രണ്ടിനങ്ങളില്‍ ഗ്രേഡുകള്‍ ഒന്നും ലഭിച്ചില്ല.മൂന്നിനങ്ങളില്‍ സി ഗ്രേഡും,അഞ്ചിനങ്ങളില്‍ ബി ഗ്രേഡും നേടാന്‍ ആയതു തന്നെ ഞങ്ങളെ സംബന്ധി ച്ചിടത്തോളം വലിയ കാര്യമാണ് .57 വിദ്യാലയങ്ങളാണ് എല്‍.പി.വിഭാഗത്തില്‍ മത്സരിക്കാനായി ഉപജില്ലയില്‍ ഉള്ളത്. 
പദ്യം ചൊല്ലല്‍-അര്‍ഷ
മത്സര ഇനങ്ങള്‍ എല്ലാം പൂര്‍ത്തിയായപ്പോള്‍ 44   പോയിന്റുമായി   അംബിക എ.എല്‍.പി.സ്കൂള്‍, ഉദുമ  ഒന്നാം സ്ഥാനവും ,37 പോയിന്റു വീതം നേടി ജി.എല്‍.പി.സ്കൂള്‍ തിരുവക്കോളി,ജി.യു.പി സ്കൂള്‍ പുല്ലൂര്‍ എന്നിവ രണ്ടാം സ്ഥാനവും ,36 പോയിന്റുകളോടെ  ബാര ജി.യു.പി.സ്കൂള്‍  മൂന്നാം സ്ഥാനവും നേടി മേളയിലെ ചാമ്പ്യന്‍മാരായി.(ഇതില്‍ പുല്ലൂര്‍ ഒഴികെയുള്ള മൂന്ന് സ്കൂളുകളും ഞങ്ങളുടെ പഞ്ചായത്തായ ഉദുമയില്‍ ആണെന്നതില്‍ ഞങ്ങളും അഭിമാനിക്കുന്നു...അവര്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍!) 57 വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ 18 പോയിന്റുകളോടെ പതിനെട്ടാം സ്ഥാനത്താണ്  ഞങ്ങളുടെ വിദ്യാലയമായ ബേക്കല്‍ ജി.എഫ്.എല്‍.പി.എസ് എന്നത് അഭിമാനാര്‍ഹമായ നേട്ടമായിത്തന്നെ ഞങ്ങള്‍ വിലയിരുത്തുന്നു.കാരണം 'കൊമ്പന്‍ സ്കൂളുകള്‍' പലതും ഞങ്ങളെക്കാള്‍ എത്രയോ പിന്നിലാണ്!  

പ്രസംഗം-ഷിബിന്‍
............36  കുട്ടികള്‍ മത്സരിച്ച ലളിതഗാനത്തില്‍ 6 പേര്‍ 'എ' ഗ്രേഡ് നേടിയപ്പോള്‍ ഏഴാം സ്ഥാനത്തെത്തിയ 'ശാലു'വിന് നേരിയ മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് 'എ' ഗ്രേഡ് നഷ്ടമായത്.44  കുട്ടികള്‍ പങ്കെടുത്ത കഥാ കഥനത്തില്‍ ആറു  കുട്ടികള്‍ക്ക് എ ഗ്രേഡ് ലഭിച്ചപ്പോള്‍ ബി ഗ്രേഡോടെ പത്താം സ്ഥാനത്തെത്തിയ 'ജനി' നന്നായിത്തന്നെ കഥ പറഞ്ഞു.37 പേര്‍ മാറ്റുരച്ച മാപ്പിളപ്പാട്ട് മത്സരത്തില്‍ പത്തു പേര്‍ക്കായിരുന്നു എ ഗ്രേഡ്..
ദേശഭക്തിഗാനം-ശാലുവും സംഘവും
ശാലു-ലളിതഗാനം
പതിനൊന്നാം സ്ഥാനത്തെത്തിയ ദൃശ്യയ്ക്ക് ബി.ഗ്രേഡു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു..സംഘഗാനത്തിന്റെ സ്ഥിതിയും ഇതു തന്നെയായിരുന്നു..മത്സരിച്ച് ഗ്രേഡുകള്‍ നേടിയത് 29  ടീമുകള്‍,ഇതില്‍ പത്തു പേര്‍ക്ക് എ ഗ്രേഡ്..ബി ഗ്രേഡുമായി പതിനൊന്നാമത് ഞങ്ങളുടെ ടീം!.............കുട്ടികളുടെ മൊത്തം  പ്രകടനത്തില്‍ സംതൃപ്തിയുണ്ടെങ്കിലും  അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍   മൂന്നിനങ്ങളി ലെങ്കിലും 'എ' ഗ്രേഡ് നേടാനാകുമായിരുന്നു   എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു നിരാശ ഇല്ലാതില്ല..'പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണല്ലോ',അടുത്തവര്‍ഷ മാകട്ടെ,നോക്കാം ...

   29  ടീമുകള്‍ മത്സരിച്ച ദേശഭക്തി ഗാനത്തില്‍ രണ്ടു ടീമുകള്‍ക്ക് മാത്രമാണ് വിധികര്‍ത്താക്കള്‍ 'എ' ഗ്രേഡു നല്‍കിയത്!അഞ്ചു ടീമുകള്‍ക്ക് 'ബി' ഗ്രേഡും,ഞങ്ങളുടെ ടീം ഉള്‍പ്പെടെ ബാക്കിയുള്ള 22  ടീമുകള്‍ക്ക് സി ഗ്രേഡും...ഇത്ര പിശുക്ക് കാണിക്കണോ കൊച്ചു കുട്ടികളോട്... ഉപജില്ലാതലത്തിനപ്പുറം മത്സരമോ,ഗ്രേസ് മാര്‍ക്കിനായുള്ള അഭ്യാസമോ ഒന്നുമില്ലാത്ത ഈ കുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ തലത്തില്‍ നിന്നുകൊണ്ട് വിലയിരുത്തി ഗ്രേഡുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചാല്‍ എന്താ കുഴപ്പം?