ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

ഓട്ടന്‍ തുള്ളല്‍ സ്കൂളുകളിലേക്ക്....കോട്ടിക്കുളം സി.ആര്‍.സിയും, ഉദുമ പി.ഇ.സി.യും വേറിട്ട വഴിയിലൂടെ

                     സര്‍വശിക്ഷ അഭിയാന്‍ ബേക്കല്‍ ബി.ആര്‍.സി.യുടെ കീഴിലുള്ള ഉദുമ പഞ്ചായത്ത് എജ്യൂക്കേഷന്‍ കമ്മിറ്റി ഈ വര്‍ഷംസംഘടിപ്പിച്ച വേറിട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപക ശാക്തീകരണത്തിനും,അതുവഴി സ്കൂളുകളിലെ അക്കാദമിക മികവിനും ഏറെ സഹായകമായിരുന്നു.പി.ഇ.സി.യുടെ പരിധിയില്‍ വരുന്ന മൂന്നു സി.ആര്‍.സി.കളുടെ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത്.ഒന്ന്,രണ്ട് ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച ശില്പ്പശാലകളിലൂടെ പാഠഭാഗങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുകയും,ആവശ്യമായ പഠനോപകരണങ്ങളും,വര്‍ക്ക് ഷീറ്റുകളും,വായനാ കാര്‍ഡുകളും  തയ്യാറാക്കി നല്‍കുകയും ചെയ്തു.ചിത്രകാരന്മാരുടെ സഹായത്തോടെ ബിഗ്‌ സ്ക്രീനിലേക്കുള്ള  ചിത്രങ്ങളും,കട്ട് ഔട്ടുകളുംതയ്യാറാക്കി ക്ലാസ്സ് മുറിയില്‍ ഉപയോഗിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.മാസത്തില്‍ ഒന്നുവീതം നാല് തവണ അവധി ദിവസങ്ങളിലാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്.ഒരു പൈസ പോലും പ്രതിഫലം ലഭിക്കില്ലെന്നറിഞ്ഞിട്ടും   മുഴുവന്‍ അധ്യാപകരും കൃത്യമായി പരിപാടികളില്‍ പങ്കെടുത്തു..കാരണം ഇത് ആരും അടിച്ചേല്‍പ്പിച്ചതോ   കാട്ടിക്കൂട്ടലോ ആയിരുന്നില്ല.ഇത്തരത്തിലുള്ള പരിശീലനവും പിന്തുണയുമാണ്‌ തങ്ങള്‍ക്കു വേണ്ടതെന്നു എത്രയോ കാലമായി അധ്യാപികമാര്‍ ആവശ്യപ്പെടുകയായിരുന്നല്ലോ... അതിന്റെ ഫലം ക്ലാസ്സ് മുറികളില്‍ കാണുകയും ചെയ്തു..
         ഇതിന്റെ തുടര്‍ച്ചയായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ഒരു പ്രവര്‍ത്തനം എന്ന നിലയിലാണ് സ്കൂളുകളില്‍ ഓട്ടന്‍ തുള്ളല്‍ സംഘടിപ്പിക്കാന്‍ കോട്ടിക്കുളം സി.ആര്‍.സി.തീരുമാനിച്ചത്.ഒന്നുമുതല്‍ നാലുവരെ  ക്ലാസ്സുകളിലെ   വിവിധ പാഠഭാഗങ്ങളില്‍ കേരളത്തിലെ  കലാരൂപങ്ങളെ ക്കുറിച്ച് കുട്ടികള്‍ പഠിച്ചിരുന്നു..എന്നാല്‍ പലതിന്റെയു നേരനുഭവം കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല.(ശില്‍പ്പശാലക ളുടെ ഭാഗമായി കേരളത്തിലെ കലാരൂപങ്ങളുടെ സി.ഡി.യും പി.ഇ.സി.തയ്യാറാക്കി നല്‍കിയിരുന്നു.)   അങ്ങനെയാണ് എല്ലാ സ്കൂലുകളിലും ഓട്ടന്‍ തുള്ളല്‍ സംഘടിപ്പിക്കാന്‍ ധാരണയായത്.പ്രശസ്ത തുള്ളല്‍ കലാകാരന്‍ കരിവെള്ളൂര്‍ രത്നകുമാര്‍ ചുരുങ്ങിയ ചെലവില്‍ പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായതോടെ സംഗതി റെഡി.കോട്ടിക്കുളം സി.ആര്‍.സി.യുടെ പരിധിയിലുള്ള അഞ്ചു സ്കൂളുകളിലും നല്ല രീതിയില്‍ ത്തന്നെ പരിപാടി നടന്നു.കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും തുള്ളല്‍ കാണാന്‍ എത്തിയിരുന്നു. 



















രണ്ടാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചപഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാലയില്‍ നിന്നും...

രണ്ടാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചപഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാലയില്‍ നിന്നും...

രണ്ടാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചപഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാലയില്‍ നിന്നും...

ഇനി ഒന്ന് കളിച്ചു നോക്കാം...കുഴിക്കല്ലുകളി പരിശീലിക്കുന്ന അധ്യാപകര്‍

ഒന്നാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്നും തയ്യാറാക്കിയ ചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബിഗ്‌ സ്ക്രീനില്‍ പതിച്ചപ്പോള്‍...

ഒന്നാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്നും തയ്യാറാക്കിയ ചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബിഗ്‌ സ്ക്രീനില്‍ പതിച്ചപ്പോള്‍...

ഒന്നാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്നും തയ്യാറാക്കിയ ചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബിഗ്‌ സ്ക്രീനില്‍ പതിച്ചപ്പോള്‍...
         വര്‍ഷങ്ങളായി ലഭിച്ച സി.ആര്‍.സി.ഗ്രാന്റുകള്‍ ചെലവഴിക്കപ്പെടാതെ പലയിടത്തും കെട്ടിക്കിടക്കുമ്പോഴാണ് വേറിട്ട പ്രവര്‍ത്തനങ്ങളിലൂ ടെ ഉദുമ പി.ഇ.സി.യും, കോട്ടിക്കുളം സി.ആര്‍.സി.യും മാതൃകയാകുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.ഈ മാതൃകയെക്കുറിച്ച് മനസ്സിലാക്കിയ  അധ്യാപകരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ബേക്കല്‍ ഉപജില്ലയിലെ മറ്റു സി.ആര്‍.സി.കളും ഇത്തരത്തിലുള്ള പരിപാടികള്‍ നടത്താന്‍ പിന്നീട് നടപടികള്‍ സ്വീകരിക്കുകയുണ്ടായി.