ഒരു യാത്രാ മൊഴി....“ഈ വിദ്യാലയം ഇനിയുമിനിയും മുന്നേറട്ടെ!”
സ്നേഹിതരേ, ബേക്കൽ ഗവ.ഫിഷറീസ് എൽ.പി.സ്കൂളിൽ നിന്നും ഞാൻ യാത്ര പറയുകയാണ്..കഴിഞ്ഞ ആറുവർഷക്കാലം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്..പാർശ്വവൽക്കരിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരോടൊപ്പം-കടലിന്റെ മക്കൾക്കൊപ്പം-ചെലവഴിക്കാൻ കഴിഞ്ഞ സുവർണനിമിഷങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല,തീർച്ച!പരാധീനതകൾ ഒട്ടേറെയുണ്ടായിരുന്ന ഈ തീരദേശ വിദ്യാലയം ഇന്ന് ഏറെ മുന്നേറിയിരിക്കുന്നു,മികവിന്റെ പാതയിലൂടെ.....സഹപ്രവർത്തകരുടെയും,രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇതു സാധ്യമായത്..ഈ കൂട്ടായ്മയിൽ പങ്കാളിയാകാൻ കഴിഞ്ഞതുതന്നെയാണ് എനിക്കു സന്തോഷം പകരുന്നത്..പഞ്ചായത്ത് ഭരണസമിതി,എം.പി,എം.എൽ.എ.തുടങ്ങിയ ജനപ്രതിനിധികൾ,എസ്.എസ്.എ...എന്നിങ്ങനെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ കരുത്തേകി..ഒപ്പം തീരവാണിയിലൂടെ പൊതുവിദ്യാഭ്യാസ തൽപ്പരരായ ആളുകളിൽ നിന്നും ലഭിച്ച പ്രോത്സാഹനം..സഹായം..സ്നേഹം...എല്ലാമെല്ലാം ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നു..അങ്ങനെയങ്ങനെ കടലിന്റെ മക്കൾ മുന്നേറി..അതുവരെ അറിയാതിരുന്ന വഴിയിലൂടെ..മറ്റുള്ളവർക്കൊപ്പം! ..വ്യക്തമായി ആസൂത്രണം ചെയ്ത വിദ്യാലയ വികസന പദ്ധതികൾ പലതും നടപ്പിലാക്കാൻ കഴിഞ്ഞു..നേടിയ നേട്ടങ്ങൾ നിലനിർത്താനും,,കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കാനുമുള്ള കരുത്ത് ഇന്ന് കടലിന്റെ മക്കൾക്കുണ്ട്....അതുകൊണ്ടുതന്നെ ഇനിയൊരു പിറകോട്ടു പോക്ക് ഇവർക്കുണ്ടാകില്ല.....വീട്ടിൽ നിന്നും വളരെ അകലെയുള്ള ഈ വിദ്യാലയത്തിൽ നിന്നും,കുറച്ചുകൂടി അടുത്തുള്ള മറ്റൊരു വിദ്യാലയത്തിലേക്കാണ് ഞാൻ ഇപ്പോൾ മാറിപ്പോകുന്നത്....എങ്കിലും എന്റെ മനസ്സു എന്നും ഇവരോടൊപ്പം ഉണ്ടാകും..നീലസാഗരതീരവും,കുഞ്ഞോളങ്ങളും,കുഞ്ഞുങ്ങളും..എല്ലാമെല്ലാം ഇനിയുള്ള യാത്രയിലും എന്നോടൊപ്പം തന്നെ കാണും.....തൽക്കാലം എല്ലാവർക്കും വിട!... ‘തീരവാണി’ തുടരും എന്ന പ്രതീക്ഷയോടെ,..........................നാരായണൻ മാഷ് ഒയോളം.....
Bon Voyage, Narayanan. New school, new surroundings and new challenges. For you every challenge is an opportunity to elicit excellence from every one. I am a wee bit depressed because your absence from Bekal but I'm happy seeing you seize new challenges.
പ്രിയ നാരായണന്‍ മാഷ് എനിക്ക് വല്ലാത്തെ വിഷമം തോന്നുന്നു. അപ്പോള്‍ താങ്കളുടെ പ്രിയപ്പെട്ട സ്കൂളിന്റെ ബന്ധുക്കള്‍ക്കോ ? എന്നും ഒരു സ്കൂളില്‍ നില്‍കാന്‍ പറ്റില്ല എങ്കിലും സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടാം. തീരവാനി സ്കൂളിന്റെയും പുതിയ സ്കൂളിന്റെയും ബ്ലോഗ് ഒന്നയിരിക്കട്ടെ. രണ്ട് സ്കൂളിലെയും പോസ്റ്റുകള്‍ അതില്‍ വരണം. അതിനു എര്പാടക്കണം. നല്ല ബന്ധം ആശയങ്ങളുടെ പങ്കു വെക്കലുകള്‍. ഒക്കെ തീരവാനിയില്‍ കൂടി നടക്കണം എനിക്ക് കഴിഞ്ഞ തിരുവനതപുരം പൊതു യോഗത്തിലും ആദ്യം ഉദാഹരിക്കാന്‍ തീരവാനി ആണ് മനസ്സില്‍ ഓഡി എത്തിയത്. ഞങ്ങളുടെ ലാബ് സ്കൂളില്‍ വാര്‍ഷികത്തിന് കാണിച്ചതും കഴിഞ്ഞാഴ്ച മാരാരിക്കുളത്ത് പരിചയപ്പെടുത്തിയതും ഫിഷറീസ് സ്കൂള്‍ വിശേഷങ്ങള്‍. രണ്ടോ മോന്നൊഇ പവര്‍ പോയന്റ് പ്രസന്റേഷന്‍ എന്‍റെ വശം ഉണ്ട്. പയ്യന്നൂരില്‍ നിന്നും പ്രേമന്‍ മാഷ ഇപ്പോള്‍ ഫിഷറീസ് സ്കൂളിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്തതേ ഉള്ളൂ .എന്നെയും പുതിയ സ്കൂളിലേക്ക് കൂട്ടണം സസ്നേഹം കലാധരന്‍
തീര വാണിയിലൂടെയും ഔര്‍ കസരഗോടിലൂടെയും പരിചയപ്പെട്ട മാഷും ഫോട്ടോകളിലൂടെ പരിചയപ്പെട്ട കുറെ കൊച്ചു കുട്ടികളും. ഈ പ്രവാസ ജീവിതത്തിന്‍റെ തിരക്കിനിടയിലും സ്കൂളിന്റെ ഓരോ സ്പന്ദനവും ബ്ലോഗ്ഗിലൂടെ വായിച്ചറിഞ്ഞു .
പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത സ്കൂളിലെ വിശേഷങ്ങള്‍ അറിയാന്‍ . എല്ലാ വിധ ആശംസകളും ....
4 അഭിപ്രായങ്ങൾ:
മാഷിനും ഒപ്പം സ്കൂളിനും ആശംസകള്‍
Bon Voyage, Narayanan. New school, new surroundings and new challenges. For you every challenge is an opportunity to elicit excellence from every one. I am a wee bit depressed because your absence from Bekal but I'm happy seeing you seize new challenges.
Laal Salaam.
പ്രിയ നാരായണന്‍ മാഷ്
എനിക്ക് വല്ലാത്തെ വിഷമം തോന്നുന്നു. അപ്പോള്‍ താങ്കളുടെ പ്രിയപ്പെട്ട സ്കൂളിന്റെ ബന്ധുക്കള്‍ക്കോ ?
എന്നും ഒരു സ്കൂളില്‍ നില്‍കാന്‍ പറ്റില്ല എങ്കിലും സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടാം. തീരവാനി സ്കൂളിന്റെയും പുതിയ സ്കൂളിന്റെയും ബ്ലോഗ് ഒന്നയിരിക്കട്ടെ.
രണ്ട് സ്കൂളിലെയും പോസ്റ്റുകള്‍ അതില്‍ വരണം. അതിനു എര്പാടക്കണം. നല്ല ബന്ധം ആശയങ്ങളുടെ പങ്കു വെക്കലുകള്‍. ഒക്കെ തീരവാനിയില്‍ കൂടി നടക്കണം
എനിക്ക് കഴിഞ്ഞ തിരുവനതപുരം പൊതു യോഗത്തിലും ആദ്യം ഉദാഹരിക്കാന്‍ തീരവാനി ആണ് മനസ്സില്‍ ഓഡി എത്തിയത്. ഞങ്ങളുടെ ലാബ് സ്കൂളില്‍ വാര്‍ഷികത്തിന് കാണിച്ചതും കഴിഞ്ഞാഴ്ച മാരാരിക്കുളത്ത് പരിചയപ്പെടുത്തിയതും ഫിഷറീസ് സ്കൂള്‍ വിശേഷങ്ങള്‍. രണ്ടോ മോന്നൊഇ പവര്‍ പോയന്റ് പ്രസന്റേഷന്‍ എന്‍റെ വശം ഉണ്ട്. പയ്യന്നൂരില്‍ നിന്നും പ്രേമന്‍ മാഷ ഇപ്പോള്‍ ഫിഷറീസ് സ്കൂളിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്തതേ ഉള്ളൂ .എന്നെയും പുതിയ സ്കൂളിലേക്ക് കൂട്ടണം
സസ്നേഹം
കലാധരന്‍
തീര വാണിയിലൂടെയും ഔര്‍ കസരഗോടിലൂടെയും പരിചയപ്പെട്ട മാഷും ഫോട്ടോകളിലൂടെ പരിചയപ്പെട്ട കുറെ കൊച്ചു കുട്ടികളും. ഈ പ്രവാസ ജീവിതത്തിന്‍റെ തിരക്കിനിടയിലും സ്കൂളിന്റെ ഓരോ സ്പന്ദനവും ബ്ലോഗ്ഗിലൂടെ വായിച്ചറിഞ്ഞു .
പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത സ്കൂളിലെ വിശേഷങ്ങള്‍ അറിയാന്‍ . എല്ലാ വിധ ആശംസകളും ....
നിര്‍മാസ്,
അബു ദാബി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ