''നാട്ടുകാരേ കേട്ടോളൂ...
ഉപജില്ലയിലെ ശാസ്ത്രമേളയില്‍
നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം!
ഗണിത മേളയില്‍ രണ്ടാം സ്ഥാനം,
പ്രവൃത്തിപരിചയ മേളയിലും
ഒന്നും രണ്ടും സമ്മാനങ്ങള്‍
അപ്,അപ്, ജി.എഫ്.എല്‍.പി
വിജയിച്ചേ,വിജയിച്ചേ,
ജി.എഫ്.എല്‍.പി.വിജയിച്ചേ..''




...എല്‍.പി.വിഭാഗം ശാസ്ത്രമേളയില്‍ സയന്‍സ് ചാര്‍ട്ടിനു 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും(ഷിബിന്‍&ശാലു)),ലഘു പരീക്ഷണത്തിന് രണ്ടാം സ്ഥാനവും(രാഹുല്‍&അര്‍ഷ-'എ'ഗ്രേഡ് ) നേടിയതു കൊ ണ്ടാണ് ഞങ്ങള്‍ക്ക് ഇത്തവണ ചാമ്പ്യന്‍ഷിപ്പ് കിട്ടിയത്.
സാമൂഹ്യശാസ്ത്രമേളയിലും ചാര്‍ട്ട് വിഭാഗത്തില്‍ ഞങ്ങള്‍ക്കു തന്നെയായിരുന്നു ഒന്നാം സ്ഥാനം.(സത്യവതി&മാളവിക)
ഗണിതമേളയില്‍ പസിലിന് രണ്ടാം സ്ഥാനവും(ശരത്.യു) ജ്യോമെട്രിക് ചാര്‍ട്ടിനു മൂന്നാം സ്ഥാനവും (ജനു.ജെ) നേടി ഓവറോള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും ഞങ്ങള്‍ക്കായി.
പ്രവൃത്തി പരിചയ മേളയില്‍ എട്ടിനങ്ങളിലാണ് മത്സരിച്ചത്.ഇതില്‍ ബുക്ക് ബൈന്റിങ്ങിനു ഒന്നാം സ്ഥാനവും(റോഷന്‍ കെ.കെ)വെജിറ്റബിള്‍ പ്രിന്റിങ്ങിനു രണ്ടാം സ്ഥാനവും(അഭിനന്ദ്.ആര്‍) 'എ' ഗ്രേഡോടെ
തന്നെ കരസ്ഥമാക്കാനായി.മറ്റു നാലിനങ്ങളില്‍ 'സി'.ഗ്രേഡാണ് കിട്ടിയതെങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.വരും വര്‍ഷം കൂടുതല്‍ ആത്മ വിശ്വാസത്തോടെ മേളകളില്‍ പങ്കെടുക്കാന്‍ ഈ വിജയം ഞങ്ങള്‍ക്ക് കരുത്തു നല്‍കുന്നു.
......വനസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സയന്‍സ് ചാര്‍ട്ടും,റോഡപകട
ങ്ങളുടെ കാരണങ്ങളും ,പരിഹാര നിര്‍ദേശങ്ങളും പ്രതിപാദിച്ച സാമൂഹ്യശാസ്ത്ര ചാര്‍ട്ടും ഏവരുടെയു ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കാഞ്ഞങ്ങാട് വെച്ച് നടന്ന റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തില്‍ സയന്‍സ് ചാര്‍ട്ട്,ലഘു പരീക്ഷണം,സാമൂഹ്യശാസ്ത്രം ചാര്‍ട്ട്,ഗണിത പസില്‍,വെജിറ്റബിള്‍ പ്രിന്റിംഗ്,ബുക്ക് ബൈന്റിംഗ്എന്നീ ഇനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിച്ചു.ഇതില്‍ സയന്‍സ് ചാര്‍ട്ടിനു 'എ' ഗ്രേഡോടെ നാലാം സ്ഥാനംലഭിച്ചു.വമ്പന്‍ സ്കൂളുകള്‍ക്കൊപ്പം മത്സരിച്ച് വെജിറ്റബിള്‍ പ്രിന്റിങ്ങിനു 'എ' ഗ്രേഡും സാമൂഹ്യശാസ്ത്രം ചാര്‍ട്ടിനു 'ബി' ഗ്രേഡും ലഭിക്കാനായത് ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്........