വെള്ളിയാഴ്‌ച, ഒക്‌ടോബർ 01, 2010
ഈ ഒന്നാം തരം ഒന്നാന്തരം തന്നെ !
i
ചുമരുകളില്‍ പാഠപുസ്തകത്തിലെ വര്‍ണചിത്രങ്ങള്‍ ..കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ചാര്‍ട്ടുകളും തൂക്കിയിടാന്‍ പ്രത്യേക സ്ഥലം ..ഇഷ്ടംപോലെ ഉപയോഗിക്കാവുന്ന ബിഗ്സ്ക്രീന്‍ ..മൂന്നുകുട്ടികള്‍ക്ക് ഇരിക്കാവുന്ന ചാരുബെഞ്ചും ഡെസ്കും.. ഈ ഒന്നാം തരം ഒന്നാന്തരം തന്നെ ...പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെ മാറുമ്പോഴും ,ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുമ്പോഴും അതൊന്നും കാണാതെ കച്ചവട കേന്ദ്രങ്ങളിലേക്ക് മക്കളെ തള്ളിവിടുന്നവരോടു നമുക്ക് സഹതപിക്കാം....
ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010
ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍


ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍ അനന്തമാണ്!
ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്കൂളില്‍ അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ ബിഗ് കാന്‍വാസ്സുകള്‍ ഒരുക്കി...പഠനപ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സന്ദര്‍ഭങ്ങളില്‍ ഇവയില്‍ പതിച്ച ബിഗ് പിക്ച്ചറുകള്‍ നോക്കൂ.കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ടീച്ചര്‍വേര്‍ഷനും എല്ലാം ഇതിലുണ്ട്...ഇങ്ങനെ എത്രയെത്ര സാധ്യതകള്‍!
തുടക്കത്തില്‍ ഹീറ്റ്ലോണും,തുണിയും,റിബ്ബണും വാങ്ങാന്‍ അല്‍പം ചെലവുവരും.പിന്നീട് വലിയ ചെലവില്ലാതെ തന്നെ കുട്ടികളുടെ പങ്കാളിത്തത്തോട്ടെ കാര്യങ്ങള്‍ നടത്താം
തിങ്കളാഴ്ച, സെപ്റ്റംബർ 20, 2010
ഞായറാഴ്‌ച, സെപ്റ്റംബർ 12, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)