ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010

കടപ്പുറം സ്കൂളില്‍ കപ്പയും മീനും ...ഇതും പഠനം തന്നെ !



             മൂന്നാംക്ലാസ്സില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് പി.ടി.എ യോഗം നടക്കുകയാണ്...നാടന്‍ വിഭവങ്ങളുടെ മേന്മകള്‍ കാണിച്ച്‌ കുട്ടികള്‍ തയ്യാറാക്കിയ പോസ്ടറുകള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ നിരത്തി...ക്ലാസ്സില്‍ വച്ച് അധ്യാപികയും കുട്ടികളും ചേര്‍ന്ന് അവില്‍ കുഴച്ച കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു.ഒപ്പം കുട്ടികള്‍ കണ്ടെത്തിയ നാടന്‍ വിഭവങ്ങളുടെ നീണ്ട പട്ടികയും!ഇതിനിടയില്‍ ബി.ആര്‍.സി ട്രെയിനറായ ആനന്ദന്‍ മാഷ്‌ പറഞ്ഞു...."ഈ ക്ലാസിലെ അമ്മമാരുടെ വക ഒരു നാടന്‍ വിഭവം തയ്യാറാക്കി കുട്ടികള്‍ക്ക് കൊടുത്താലോ?"നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.കടപ്പുറത്തെ ഇഷ്ട വിഭവമായ കപ്പയും മീനും തന്നെയാവട്ടെ..."മൂന്നാംക്ലാസ്സുകാര്‍ക്ക് മാത്രം പോര.എല്ലാ കുട്ടികള്‍ക്കും കൊടുക്കണം",ഹെഡ് മാസ്റ്റര്‍    ഇടപെട്ടു....മുഴുവന്‍ ഉത്തരവാദിത്തവും അമ്മമാര്‍ഏറ്റെടുത്തു.....ഗാന്ധിജയന്തിദിനത്തിലാണ് പാചകം.തലേദിവസം തന്നെ 50 കിലോ കപ്പയും പാചകത്തിനാവശ്യമായ മറ്റു സാധനങ്ങളും സ്കൂളിലെത്തി.രണ്ടാം തീയതി രാവിലെ തോണിക്കാര്‍ ഒരു വട്ടി നിറയെ മീനും സ്കൂളിലെത്തിച്ചു! (പണം വാങ്ങാതെ)...പത്തുമണിക്കുതന്നെ അമ്മമാരെല്ലാവരും സ്കൂളിലെത്തി...പാചകത്തിനുള്ള ഒരുക്കം തുടങ്ങി...സമയം 12 മണി....കപ്പയും മീനും റെഡി!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമ്മമാര്‍ തന്നെ വിളമ്പി.ഹായ്,എന്തു രുചി !

തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

വിലയിരുത്തല്‍ സാധ്യമാണ് ,പക്ഷെ ......



രണ്ടാംതരത്തിലെ യൂനിറ്റ് 5 -ഒരുമിച്ചുനിന്നാല്‍ ..ഒന്നാം മോഡ്യൂള്‍ മുന്നേറുകയാണ് -ഗ്രൂപ്പുപ്രവര്‍ത്തനവും ,വ്യക്തിഗതപ്രവര്‍ത്തനവും, സ്വയംവിലയിരുത്തലും,പരസ്പരം വിലയിരുത്തലും  എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നുണ്ട് ..പക്ഷെ ,ഒരു കുഴപ്പം ..സമയത്തിനു തീരുന്നില്ല ..എന്‍റെ ആസൂത്രണത്തില്‍ വല്ല പിഴവും സഭാവിച്ചതായിരിക്കുമോ?   പ്രശ്നം ക്ല്സ്ടര്‍ പരിശിലനത്തില്‍ ഉന്നയിച്ചു ..എല്ലാവര്‍ക്കുമുന്നിലും വില്ലന്‍ സമയം തന്നെ ..ഇങ്ങനെ പോയാല്‍ പാഠംഎങ്ങനെ തീരും????...ചര്‍ച്ച സജീവമായി ..എല്ലാ പ്രവര്‍ത്തനങ്ങളും ഇങ്ങനെ തന്നെ വിലയിരുത്തണമെന്ന് നിര്‍ബ്ബന്ധം പിടിക്കണമോ?എല്ലായിടത്തും എല്ലാത്തരം വിലയിരുത്തലും പ്രായോഗികമാണോ??????????...ഉത്തരം കണ്ടെത്തിയേ പറ്റൂ..ഒരു കാര്യം തീര്‍ച്ച ..പഠനത്തോടൊപ്പം തന്നെ നടക്കേണ്ടുന്ന ഒന്നാണ് വിലയിരുത്തല്‍ എന്നും ,അത് സാധ്യമാണ് എന്നും ബോധ്യമായിരിക്കുന്നു ..കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പാഠം കുറയ്ക്കുക എന്നതും ഒരു വഴി തന്നെയല്ലേ? ....നിങ്ങള്‍ എന്ത് പറയുന്നു?

വെള്ളിയാഴ്‌ച, ഒക്‌ടോബർ 01, 2010

ഈ ഒന്നാം തരം ഒന്നാന്തരം തന്നെ !


i

ചുമരുകളില്‍ പാഠപുസ്തകത്തിലെ വര്‍ണചിത്രങ്ങള്‍ ..കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ചാര്‍ട്ടുകളും തൂക്കിയിടാന്‍ പ്രത്യേക സ്ഥലം ..ഇഷ്ടംപോലെ ഉപയോഗിക്കാവുന്ന ബിഗ്സ്ക്രീന്‍ ..മൂന്നുകുട്ടികള്‍ക്ക് ഇരിക്കാവുന്ന ചാരുബെഞ്ചും ഡെസ്കും.. ഈ ഒന്നാം തരം ഒന്നാന്തരം തന്നെ ...പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെ മാറുമ്പോഴും ,ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുമ്പോഴും അതൊന്നും കാണാതെ കച്ചവട കേന്ദ്രങ്ങളിലേക്ക് മക്കളെ തള്ളിവിടുന്നവരോടു നമുക്ക് സഹതപിക്കാം....

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍



ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍ അനന്തമാണ്‌!    
ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്കൂളില്‍ അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ ബിഗ്‌ കാന്‍വാസ്സുകള്‍ ഒരുക്കി...പഠനപ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സന്ദര്‍ഭങ്ങളില്‍ ഇവയില്‍ പതിച്ച ബിഗ്‌ പിക്ച്ചറുകള്‍ നോക്കൂ.കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ടീച്ചര്‍വേര്‍ഷനും എല്ലാം ഇതിലുണ്ട്...ഇങ്ങനെ എത്രയെത്ര സാധ്യതകള്‍!                                  
        
                            തുടക്കത്തില്‍    ഹീറ്റ്ലോണും,തുണിയും,റിബ്ബണും വാങ്ങാന്‍ അല്‍പം ചെലവുവരും.പിന്നീട് വലിയ ചെലവില്ലാതെ തന്നെ കുട്ടികളുടെ പങ്കാളിത്തത്തോട്ടെ കാര്യങ്ങള്‍ നടത്താം

ഞായറാഴ്‌ച, സെപ്റ്റംബർ 12, 2010