ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

ഓട്ടന്‍ തുള്ളല്‍ സ്കൂളുകളിലേക്ക്....കോട്ടിക്കുളം സി.ആര്‍.സിയും, ഉദുമ പി.ഇ.സി.യും വേറിട്ട വഴിയിലൂടെ

                     സര്‍വശിക്ഷ അഭിയാന്‍ ബേക്കല്‍ ബി.ആര്‍.സി.യുടെ കീഴിലുള്ള ഉദുമ പഞ്ചായത്ത് എജ്യൂക്കേഷന്‍ കമ്മിറ്റി ഈ വര്‍ഷംസംഘടിപ്പിച്ച വേറിട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപക ശാക്തീകരണത്തിനും,അതുവഴി സ്കൂളുകളിലെ അക്കാദമിക മികവിനും ഏറെ സഹായകമായിരുന്നു.പി.ഇ.സി.യുടെ പരിധിയില്‍ വരുന്ന മൂന്നു സി.ആര്‍.സി.കളുടെ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത്.ഒന്ന്,രണ്ട് ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച ശില്പ്പശാലകളിലൂടെ പാഠഭാഗങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുകയും,ആവശ്യമായ പഠനോപകരണങ്ങളും,വര്‍ക്ക് ഷീറ്റുകളും,വായനാ കാര്‍ഡുകളും  തയ്യാറാക്കി നല്‍കുകയും ചെയ്തു.ചിത്രകാരന്മാരുടെ സഹായത്തോടെ ബിഗ്‌ സ്ക്രീനിലേക്കുള്ള  ചിത്രങ്ങളും,കട്ട് ഔട്ടുകളുംതയ്യാറാക്കി ക്ലാസ്സ് മുറിയില്‍ ഉപയോഗിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.മാസത്തില്‍ ഒന്നുവീതം നാല് തവണ അവധി ദിവസങ്ങളിലാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്.ഒരു പൈസ പോലും പ്രതിഫലം ലഭിക്കില്ലെന്നറിഞ്ഞിട്ടും   മുഴുവന്‍ അധ്യാപകരും കൃത്യമായി പരിപാടികളില്‍ പങ്കെടുത്തു..കാരണം ഇത് ആരും അടിച്ചേല്‍പ്പിച്ചതോ   കാട്ടിക്കൂട്ടലോ ആയിരുന്നില്ല.ഇത്തരത്തിലുള്ള പരിശീലനവും പിന്തുണയുമാണ്‌ തങ്ങള്‍ക്കു വേണ്ടതെന്നു എത്രയോ കാലമായി അധ്യാപികമാര്‍ ആവശ്യപ്പെടുകയായിരുന്നല്ലോ... അതിന്റെ ഫലം ക്ലാസ്സ് മുറികളില്‍ കാണുകയും ചെയ്തു..
         ഇതിന്റെ തുടര്‍ച്ചയായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ഒരു പ്രവര്‍ത്തനം എന്ന നിലയിലാണ് സ്കൂളുകളില്‍ ഓട്ടന്‍ തുള്ളല്‍ സംഘടിപ്പിക്കാന്‍ കോട്ടിക്കുളം സി.ആര്‍.സി.തീരുമാനിച്ചത്.ഒന്നുമുതല്‍ നാലുവരെ  ക്ലാസ്സുകളിലെ   വിവിധ പാഠഭാഗങ്ങളില്‍ കേരളത്തിലെ  കലാരൂപങ്ങളെ ക്കുറിച്ച് കുട്ടികള്‍ പഠിച്ചിരുന്നു..എന്നാല്‍ പലതിന്റെയു നേരനുഭവം കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല.(ശില്‍പ്പശാലക ളുടെ ഭാഗമായി കേരളത്തിലെ കലാരൂപങ്ങളുടെ സി.ഡി.യും പി.ഇ.സി.തയ്യാറാക്കി നല്‍കിയിരുന്നു.)   അങ്ങനെയാണ് എല്ലാ സ്കൂലുകളിലും ഓട്ടന്‍ തുള്ളല്‍ സംഘടിപ്പിക്കാന്‍ ധാരണയായത്.പ്രശസ്ത തുള്ളല്‍ കലാകാരന്‍ കരിവെള്ളൂര്‍ രത്നകുമാര്‍ ചുരുങ്ങിയ ചെലവില്‍ പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായതോടെ സംഗതി റെഡി.കോട്ടിക്കുളം സി.ആര്‍.സി.യുടെ പരിധിയിലുള്ള അഞ്ചു സ്കൂളുകളിലും നല്ല രീതിയില്‍ ത്തന്നെ പരിപാടി നടന്നു.കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും തുള്ളല്‍ കാണാന്‍ എത്തിയിരുന്നു. 



















രണ്ടാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചപഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാലയില്‍ നിന്നും...

രണ്ടാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചപഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാലയില്‍ നിന്നും...

രണ്ടാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചപഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാലയില്‍ നിന്നും...

ഇനി ഒന്ന് കളിച്ചു നോക്കാം...കുഴിക്കല്ലുകളി പരിശീലിക്കുന്ന അധ്യാപകര്‍

ഒന്നാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്നും തയ്യാറാക്കിയ ചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബിഗ്‌ സ്ക്രീനില്‍ പതിച്ചപ്പോള്‍...

ഒന്നാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്നും തയ്യാറാക്കിയ ചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബിഗ്‌ സ്ക്രീനില്‍ പതിച്ചപ്പോള്‍...

ഒന്നാം തരത്തിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്നും തയ്യാറാക്കിയ ചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബിഗ്‌ സ്ക്രീനില്‍ പതിച്ചപ്പോള്‍...
         വര്‍ഷങ്ങളായി ലഭിച്ച സി.ആര്‍.സി.ഗ്രാന്റുകള്‍ ചെലവഴിക്കപ്പെടാതെ പലയിടത്തും കെട്ടിക്കിടക്കുമ്പോഴാണ് വേറിട്ട പ്രവര്‍ത്തനങ്ങളിലൂ ടെ ഉദുമ പി.ഇ.സി.യും, കോട്ടിക്കുളം സി.ആര്‍.സി.യും മാതൃകയാകുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.ഈ മാതൃകയെക്കുറിച്ച് മനസ്സിലാക്കിയ  അധ്യാപകരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ബേക്കല്‍ ഉപജില്ലയിലെ മറ്റു സി.ആര്‍.സി.കളും ഇത്തരത്തിലുള്ള പരിപാടികള്‍ നടത്താന്‍ പിന്നീട് നടപടികള്‍ സ്വീകരിക്കുകയുണ്ടായി.

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

''ഹാപ്പി ക്രിസ്മസ്! ഹാപ്പി ന്യൂ ഈയര്‍!!''

ക്രിസ്മസ് പരീക്ഷ കഴിഞു..ഇന്ന് ക്രിസ്മസ് അവധിക്ക് സ്കൂള്‍ അടക്കുകയാണ്..ഇനി പത്തു ദിവസം കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോഴേക്കും പുതു വര്‍ഷംഎത്തിയിരിക്കും..അതിനാല്‍ ഇപ്പോഴേ എല്ലാവര്‍ക്കും പുതുവത്സരം ആശംസിക്കാം...ഓ,ക്രിസ്മസ് ആശംസയല്ലേ ആദ്യം പറയേണ്ടത്..ശരി,പറഞ്ഞേക്കാം..'ഹാപ്പി ക്രിസ്മസ്!'ആശംസാ കാര്‍ഡ് നിര്‍മ്മാണവും കേക്ക് മുറിക്കലും ഒക്കെത്തന്നെയായിരുന്നു ഇന്നത്തെ പരിപാടി.  
കണ്ടില്ലേ,ഇവര്‍ ആശംസാ കാര്‍ഡുകള്‍ നിര്‍മ്മിക്കുകയാണ്..''ഇങ്ങനെ മതിയോ?''
രണ്ടാംക്ലാസ്സുകാരിയായ  മേഘ  കളര്‍ കൊടുക്കുന്നതില്‍  മുഴുകിയിരിക്കുകയാ..
''ആദ്യം ഈ ചിത്രം ഒന്ന് പൂര്‍ത്തിയാക്കട്ടെ,എന്നിട്ടാകാം കളറിംഗ് '',   ജനിക്ക് തിരക്കേയില്ല!
''ഞങ്ങളും കാര്‍ഡ് ഉണ്ടാക്കുകയാ..കണ്ടോളൂ ...''
''ആദ്യം ഇങ്ങനെ മുറിക്കണം,എന്നിട്ട്..''.....ടീച്ചറും തിരക്കിലാണ്,കേട്ടോ!
''ഞാന്‍ ഒന്നാം ക്ലാസ്സിലെ നന്ദന, ഇങ്ങനെയാ എന്റെ കാര്‍ഡ്..പോരെ?''
''ക്രിസ്മസ് ട്രീ,സ്റാര്‍,അപ്പൂപ്പന്‍...ഇനിയെന്തെങ്കിലും വേണോ ആവോ?''
''എങ്ങനെയുണ്ട് ഞങ്ങളുടെ സൂത്രം,കൊള്ളാമോ?പണി തീര്‍ന്നില്ല കേട്ടോ...''  
''ആശംസാ കാര്‍ഡില്‍  ഇങ്ങനെയൊക്കെ എഴുതുകയും വേണ്ടേ?''












''ഇതെവിടെയാ ഒട്ടിക്കേണ്ടത്..... മനസ്സിലാകുന്നില്ലല്ലോ.....''

ഇനി  ക്രിസ്മസ് കേക്ക്  മുറിക്കാം...

''എല്ലാവരും കാര്‍ഡുണ്ടാക്കി യല്ലോ   .ഇനി കാര്‍ഡ് കൊടുക്കേണ്ട കൂട്ടുകാരനെ നമുക്ക് നറുക്കെടുത്ത് കണ്ടെത്താം... .''

''അപ്പൂപ്പനോ,ഞാനോ..ആരാ നല്ലത്?''

''ഇതാണ് ഞങ്ങളുടെ ആശംസാ കാര്‍ഡുകള്‍''

''എതാ മെച്ചമെന്ന് പറയാമോ?''

''എല്ലാരും എന്റെ ചിത്രം നോക്കിക്കോ..എന്നെ കാണണ്ടാ...''

''ഹാപ്പി ക്രിസ്മസ്... ടു... യു''

''എന്റെ ആശംസാ കാര്‍ഡ് അപ്പൂപ്പന് തന്നെ ഇരിക്കട്ടെ....''..

'നമുക്ക് ഹാപ്പി ക്രിസ്മസ് പാടാം..ടീച്ചര്‍ കേക്ക് മുറിക്കാന്‍ തുടങ്ങി,ഹാപ്പി..ക്രിസ്..മസ്...'

''ഹായ്...വെരി സ്വീറ്റ്!''

''എന്റെ നാവില്‍ നിന്ന് മധുരം മായുന്നേയില്ല...''.

''അയ്യട! എന്റേത് തട്ടിപ്പറിക്കാന്‍ നോക്കണ്ടാ.......നിനക്ക് വേറെ കിട്ടും''

''ടീച്ചറ് എല്ലാ കഷണവു ഒരേ വലുപ്പത്തില്‍ ത്തന്നെയാണോ മുറിക്കുന്നത്എന്ന്  നോക്കട്ടെ.... ''


ഇവിടെ കേക്ക് മുറിക്കാന്‍ സാക്ഷാല്‍ 'ക്രിസ്മസ് അപ്പൂപ്പന്‍' തന്നെ എത്തിയല്ലോ!

ആദ്യത്തെ കഷണം മേഘയ്ക്ക് തന്നെയാവട്ടെ...

......ഇതൊന്നുമില്ലെങ്കില്‍ പിന്നെന്തു ക്രിസ്മസ്...

'ക്രിസ്മസ് ട്രീ'  ഇങ്ങനെയു ആവാം,ല്ലേ?

''ഹാപ്പി..ക്രിസ്മസ്..ഹാപ്പി  ന്യു ...ഇയര്‍''

മൂന്നാം ക്ലാസ്സുകാരുടെ ആശംസാ കാര്‍ഡുകള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ വെച്ചപ്പോള്‍...

''ഇനി അല്‍പ്പം ക്രിസ്മസ് വിശേഷങ്ങള്‍....ശ്രദ്ധിച്ചു   കേള്‍ക്കണേ..''.

''.....കാര്യങ്ങളെല്ലാം മനസ്സിലായല്ലോ....നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക..അതാണ്‌ യേശു നമ്മെ പഠിപ്പിച്ചത്...മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാടുംകേരളവും തമ്മില്‍ ശത്രുത ഉണ്ടാവാനേ പാടില്ല...കേരളത്തിലെ ജനങ്ങളുടെ   ജീവന്‍ രക്ഷിക്കാനായി പുതിയ അണക്കെട്ട് പണിയണം,അതെ സമയം തമിഴ് നാടിനു തുടര്‍ന്നും വെള്ളം നല്‍കുകയും വേണം...അതിനായി സൌഹൃദ ചര്‍ച്ചകളാണ് ആവശ്യം...പിണക്കം നമുക്ക് ഒഴിവാക്കാം..''