''നാളെ ക്രിസ്മസ് അവധിക്കു സ്കൂള്‍ അടക്കുകയാണല്ലോ,ഈ അവധിക്കാലത്തിന്റെ ആദ്യ ദിവസം നമുക്ക് നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ വീടുകളിലേക്ക് പോയാലോ?'' എസ.ആര്‍ജി.യോഗത്തില്‍ ഞാന്‍ വെച്ച നിര്‍ദേശം എല്ലാ അധ്യാപികമാരും അംഗീകരിച്ചു.ഒറ്റ ദിവസം കൊണ്ടു ഓരോ ക്ലാസ് ടീച്ചറും അവരവരുടെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കണം,ഇതായിരുന്നു പരിപാടി.കഴിഞ്ഞഅധ്യയന വര്‍ഷം ചെയ്തതുമാതിരി വിവര ശേഖരണത്തിനായി ഒരു ചോദ്യാവലിയും ഞങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി...'എന്റെ കുട്ടികളെക്കുറിച്ചു'.......... കുട്ടികളുടെ രക്ഷിതാക്കളുമായി അടുത്തു പരിചയപ്പെടുക,കുടുംബ പശ്ചാത്തലം നേരിട്ട് മനസ്സിലാക്കുക ,പഠനത്തിനു പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുക,പിന്നാക്കക്കാരുടെ പ്രശ്നങ്ങള്‍
കുടുംബാംഗങ്ങലുമായി പങ്കുവെച്ച്ചു പരിഹാരമാര്ഗങ്ങള്‍ വികസിപ്പിക്കു...ഇവയൊക്കെ സന്ദര്‍ശനലകഷ്യങ്ങള്‍ ആയിരുന്നു. തീരുമാനിച്ച പ്രകാരം ഇന്നലെ രാവിലെ 9.30 നു തന്നെ ഞങ്ങള്‍ നാലുപേരും സ്കൂളില്‍ എത്തി.ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടി കുറെ കുട്ടികള്‍ അതിനു മുമ്പുതന്നെ സ്കൂളില്‍ എത്തിയിരുന്നു.വൈകുന്നേരം അഞ്ചുമണിക്ക് സ്കൂളില്‍ തിരിച്ചെത്തണം എന്നാ ധാരണയില്‍ ഞങ്ങള്‍ കുട്ടികളോടൊപ്പം വീടുകളിലേക്ക് പുറപ്പെട്ടു...മിക്ക വീടുകളിലും രക്ഷിതാക്കള്‍ ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നു.രാവിലെ കടലില്‍ നിന്നും വന്ന ശേഷം വീണ്ടും കടലിലേക്ക് പോയതിനാല്‍ പല കുട്ടികളുടെയും അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.തിരിച്ചെത്താന്‍ വൈകുമെന്ന് അമ്മമാര്‍ പറഞ്ഞു. കുട്ടിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ക്ലാസ് ടീച്ചര്‍ വീട്ടിലെത്തിയതില്‍ എല്ലാവര്ക്കും വളരെ സന്തോഷം!അധ്യാപികമാരെ കയറ്റിയിരുത്താന്‍ ഒരു കസേര പോലും ഇല്ലാത്തതില്‍ ചിലര്‍ക്ക് വിഷമം .അതൊന്നും സാരമില്ലെന്നു ഞങ്ങള്‍ അവരോടു പറഞ്ഞു. സത്യത്തില്‍ പല വീടുകളിലെയും അവസ്ഥ വളരെ ദയനീയം തന്നെ.ഇവിടെ കാണുന്ന തരത്തിലുള്ള കൊച്ചു വീടുകളില്‍ 20 ഉം 25 ഉം അതിലധികവും ആളുകള്താമസിക്കുന്നു.ഒരു വീട്ടില്‍ത്തന്നെ നാലും അഞ്ചും കുടുംബങ്ങള്‍! സ്വന്തമായി ഒരുതരി മണ്ണുപോലും ഇല്ലാത്തവരും ഏറെയുണ്ട് .താമസിക്കുന്ന വീടുമാത്രം സ്വന്തമെന്നു പറയാം.സ്ഥലത്തിന്റെ ഉടമകള്‍ മറ്റാരൊക്കെയോ ആണത്രേ! എന്നിട്ടും ആരോടും പരിഭവം പറയാതെ അവര്‍ ഇവിടെ ജീവിക്കുന്നു,വര്‍ഷങ്ങളായി! ഇത്രയധികം ആളുകള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ എങ്ങനെയാണ് വീട്ടില്‍നിന്നു പഠിക്കുക?ഇരുന്നു വായിക്കാന്‍ പ്രത്യേകം മുറിയോ,കസേരയോ,മേശയോ ഒന്നും പലയിടത്തും ഇല്ല........വീടുകളിലെല്ലാം വൈദ്യുതിയെത്തിയത് ആശ്വാസമാണെങ്കിലും ടെലിവിഷന്‍ ,പഠനത്തിനു തടസ്സം നില്‍ക്കുകയാണ്.എല്ലാവരും ഇരുന്നു ടി.വി കാണുന്ന സ്ഥലത്തുനിന്നുതന്നെയാണ് മക്കളുടെ പഠിത്തവും! മദ്യപാനം സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ വേറെയും............. മക്കളെ വേറെ മുറിയില്‍ ഇരുത്തി പഠിക്കാന്‍ സൌകര്യമൊരുക്കുന്ന ചില രക്ഷിതാക്കളെയും ഞങ്ങള്‍ കണ്ടു.പക്ഷെ ഇപ്പുറത്തെ ബഹളത്തിനിടയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമോ ആവോ! .....84 കുട്ടികളുടെയും വീടുകളില്‍ വൈകുന്നെരാമാകുംപോഴേക്കും ഞങ്ങള്‍ പോയി.ഇവയില്‍ കക്കൂസ് ഉള്ള വീടുകള്‍ കേവലം നാല്!തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുതെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടു പിന്നെന്തു കാര്യം?സ്ഥലമില്ലാത്തതുതന്നെയാണ് കക്കൂസ് നിര്‍മാണത്തിന് വിഘാതമായി നില്‍ക്കുന്ന ഘടകം.പൊതുകക്കൂസുകള്‍ നിര്‍മിച്ചു നല്‍കുകയാണ് ഇവിടെ പ്രായോഗികം.ആകെ ഉള്ളതാകട്ടെ ഒരേയൊരു പൊതു കക്കൂസും!അതിലേക്കു വെള്ളം എത്തിക്കാത്തതിനാല്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നു!ഇക്കാര്യം പഞ്ചായത്ത് മെമ്പരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.ഞങ്ങളുടെ മുന്‍ മദര്‍ പി.ടി.ഇ പ്രസിടന്റുകൂടിയായ പഞ്ചായത്ത് മെമ്പര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
വൈകുന്നേരം അഞ്ചര കഴിഞ്ഞു,ഗൃഹസന്ദര്‍ശനം തീരാന്‍.തീര്‍ന്നിട്ടില്ല,ഇത് തുടക്കം മാത്രം.അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സൗഹൃദം വര്ധിപ്പിക്കുന്നതിലൂടെ കുട്ടികളുടെ പഠനം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന തിരിച്ചറിവ് ഒന്നുകൂടി ബലപ്പെടുത്താന്‍ ഇന്നലത്തെ സന്ദര്‍ശനം ഞങ്ങളെ സഹായിച്ചു.......ക്രിസ്മസ് അവധിക്കാലത്ത്,കുട്ടികളുടെ വായന മെച്ചപ്പെടുത്തുവാനുള്ള ഒട്ടേറെ കാര്യങ്ങള്‍ രക്ഷിതാക്കളോടു പറഞ്ഞിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്.പുതുവര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്ന കുഞ്ഞുങ്ങളുടെ കയ്യില്‍ തീര്‍ച്ചയായും അവരുടെ വായനയുടെ തെളിവുകള്‍ കാണാതിരിക്കില്ല.അതിനായി ഞങ്ങള്‍ കാത്തിരിക്കുന്നു,പ്രതീക്ഷയോടെ ..........
1 അഭിപ്രായം:
all the best
nazir.mamba@gmail.com
dubai
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ