ഓണാവധിക്ക് സ്കൂള്‍ അടക്കുന്നത് സെപ്തംബര്രണ്ടിന്..അതിനുമുമ്പ് അപ്രതീക്ഷിതമായി കടന്നു വന്ന കുറെ അവധി ദിനങ്ങള്‍...ഫലമോ,സ്കൂള്‍ അടക്കുന്ന ദിവസവും ഓണപ്പരീക്ഷയുണ്ട്!ഈ സമയത്ത് ഇങ്ങനെയൊരു പരീക്ഷ വേണ്ടായിരുന്നു..മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഒന്നാം ഭാഗം പുസ്തകം പഠിപ്പിച്ചു തീരുന്ന സമയത്ത് മതിയായിരുന്നില്ലേ ഈ പരീക്ഷ?(അഥവാ, പരീക്ഷണം!) നമ്മളെന്തു പറയാന്‍..മേലെയിരിക്കുന്ന ആളുകള്‍ ഓരോന്ന് തീരുമാനിക്കുന്നു..നമ്മള് നടപ്പിലാക്കുന്നു.(നിര്‍ത്താന്‍ പറയുമ്പോള്‍ നിര്‍ത്തുന്നു!തുടങ്ങാന്‍ പറയുമ്പോള്‍ തുടങ്ങുന്നു!!)..ചോദ്യപ്പേപ്പര്‍ ഡൌന്‍ലോഡ് ചെയ്യലും,കോപ്പിയെടുക്കലും, രഹസ്യമായി സൂക്ഷിക്കലും ഒക്കെയായി കുറെ ദിവസം തിരക്കോടു തിരക്ക് തന്നെയായിരുന്നു...ഇതിനിടയില്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളൊന്നും കാര്യമായി നടത്താന്‍ കഴിഞ്ഞില്ല..എങ്കിലും ഒരവധിദിവസം അമ്മമാരുടെയും,അച്ഛന്മാരുടെയും കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്ത് സദ്യക്കുള്ള ഒരുക്കങ്ങള്‍ നടത്തി..പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഒരു പ്രവാസി അത്യാവശ്യം വേണ്ടുന്ന സാമ്പത്തികം വാഗ്ദാനം ചെയ്തതുകൊണ്ട് സദ്യ ഭംഗിയായി നടക്കുമെന്ന് ഉറപ്പായി..ഇനി മറ്റു പരിപാടികള്‍..പരീക്ഷാസമയപ്പട്ടിക പ്രകാരം രണ്ടാം തീയ്യതി രാവിലെ 11 .30 നു പരീക്ഷ തീരും. (പരമാവധി ഒന്നര മണിക്കൂര്‍ മാത്രമേ പരീക്ഷയ്ക്ക് വേണ്ടി ചെലവഴിക്കാവൂ...കൂടുതല്‍ സമയം വെറുതെ കളയാതെ ബാക്കി സമയത്ത് പഠന പ്രവര്‍ത്തനങ്ങള്‍ മുറപോലെ നടക്കണമെന്ന് ഉത്തരവില്‍ നിഷ്കര്ഷിച്ചത്കൊണ്ട് രക്ഷപ്പെട്ടു...) അതു കഴിഞ്ഞ് ആഘോഷം നടത്താനും രക്ഷിതാക്കളുടെ യോഗത്തില്‍ വെച്ചു തന്നെ ധാരണയാക്കി ..പരീക്ഷയ്ക്കിടയില്‍ പൂക്കള്‍ പറിക്കാന്കുട്ടികളെ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ...അതിനാല്‍ പൂക്കളം ഒരുക്കുന്ന പതിവു പരിപാടി വേണ്ടെന്നു വെച്ചു..ഒടുവില്‍ നടത്തിയത് ഇത്രമാത്രം -വിത്ത്പെറുക്കല്,കസേരക്കളി,സുന്ദരിക്ക് പൊട്ടു തൊടല് ..(ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകമായി മത്സരം നടത്തിയപ്പോള്‍ അത്രയേ സമയം കിട്ടിയുള്ളൂ...)ഒരു കാര്യം പറയാന്‍ വിട്ടുപോയി...എല്ലാ കുട്ടികള്‍ക്കും അവരുടെ സങ്കല്‍പ്പത്തിലെ ഓണത്തെക്കുറിച്ച് ചിത്രം വരക്കാനുള്ള ഒരവസരവും തുടക്കത്തില്‍ ത്തന്നെ നല്‍കിയിരുന്നു..ഇതിനു മുന്നോടിയായി ടീച്ചറും കുട്ടികളും ക്ലാസ് മുറിയില്‍ വെച്ചു നടത്തിയ'ഓണസല്ലാപ'ത്തിലൂടെ ഓണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുകയും ചെയ്തു..
അപ്രതീക്ഷിതമായിക്കടന്നുവന്ന ഓണപ്പരീക്ഷയും,റംസാന് അവധിയും കാരണം പല വിദ്യാലയങ്ങളിലും ഈ വര്‍ഷത്തെ ഓണാഘോഷത്തിന് പൊലിമ കുറവായിരുന്നു..ചിലയിടങ്ങളില്‍ ആഘോഷം നാടന്നതെയില്ല..എന്നാല്‍ കുട്ടികള്‍ക്ക് ഹരം പകര്‍ന്ന് ,അവരില്‍ ഒരാളായി മാറി 'സുന്ദരിക്ക് പൊട്ടു തൊടാന്‍' ഓരോ ടീച്ചറും കണ്ണുകെട്ടി രംഗത്തിറങ്ങിയ ഞങ്ങളുടെ ഓണാഘോഷം പാല്പ്പായാസ മടക്കമുള്ള സദ്യയോടെ ഗംഭീരമായിത്തന്നെ സമാപിച്ചു!
അപ്രതീക്ഷിതമായിക്കടന്നുവന്ന ഓണപ്പരീക്ഷയും,റംസാന് അവധിയും കാരണം പല വിദ്യാലയങ്ങളിലും ഈ വര്‍ഷത്തെ ഓണാഘോഷത്തിന് പൊലിമ കുറവായിരുന്നു..ചിലയിടങ്ങളില്‍ ആഘോഷം നാടന്നതെയില്ല..എന്നാല്‍ കുട്ടികള്‍ക്ക് ഹരം പകര്‍ന്ന് ,അവരില്‍ ഒരാളായി മാറി 'സുന്ദരിക്ക് പൊട്ടു തൊടാന്‍' ഓരോ ടീച്ചറും കണ്ണുകെട്ടി രംഗത്തിറങ്ങിയ ഞങ്ങളുടെ ഓണാഘോഷം പാല്പ്പായാസ മടക്കമുള്ള സദ്യയോടെ ഗംഭീരമായിത്തന്നെ സമാപിച്ചു!