''എടമ്പിര്യച്ഛനും,വലംപിര്യമ്മയും അപ്പം ചുട്ടു....'' ഈ കഥ പറഞ്ഞ മാളവികയ്ക്കും കിട്ടി A grade.41 കുട്ടികള്‍ പങ്കെടുത്ത കഥപറയല്‍ മത്സരത്തില്‍ കിട്ടിയ നാലാം സ്ഥാനം ഞങ്ങള്‍ക്ക് സ്വര്‍ണ്ണ പ്പതക്കത്തിനു തുല്യം! കാരണം കൊമ്പന് സ്കൂളുകള്‍ക്കൊപ്പമല്ലേ മത്സരിച്ചത്!പരിഷത്ത് പ്രസിദ്ധീകരിച്ച 'പുസ്തകപ്പൂമഴ'യിലെ'രണ്ടു മുത്തശിക്കഥകള്‍' എന്നാ പുസ്തകത്തില്‍ നിന്നും കഥ കണ്ടെത്തി പഠിപ്പിച്ചിത് ക്ലാസുമാഷ് തന്നെയായിരുന്നു ..മക്കള്‍ക്കു വേണ്ടി മത്സരിക്കുന്ന രക്ഷിതാക്കള്‍ ഞങ്ങളുടെ കടപ്പുറത്ത് ഇല്ലല്ലോ!
'യുറീക്ക' മാസികയില്‍ പ്രസിദ്ധീകരിച്ച ഇ.ജിനന്റെ 'മുത്തശന് മാവ് 'എന്ന കവിത അവതരിപ്പിച്ച ജനിഷയ്ക്കു അര്‍ഹതപ്പെട്ട A grade ലഭിക്കാതെ പോയത് കുഞ്ഞുങ്ങളുടെ മനസ്സറിയാത്ത ജട്ജസ്സിന്റെ പിശുക്കുകൊന്ടു മാത്രം.40 പേര് പങ്കെടുത്ത മത്സരത്തില്‍ A grade കിട്ടിയത് നാലുപെര്‍ക്കുമാത്രം!ഒമ്പത് പേര്‍ക്ക് ബി ,12 പേര്‍ക്ക് സി,മറ്റുള്ളവര്‍ക്ക് No grade!ഇതേ കുട്ടികള്‍ ഇതേ കവിതകള്‍ വിദ്യാരംഗം കലോത്സവത്തില്‍ അവതരിപ്പിച്ചപ്പോള്‍ കിട്ടിയ ഉയര്‍ന്ന ഗ്രേടുകള്‍ മതിയല്ലോ കുഴപ്പം കുട്ടികള്‍ക്കയിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ !
ലളിതഗാനത്തിനു ജനിഷയ്ക്കും മാപ്പിളപ്പാട്ടിനു സോനാലിയ്ക്കും കിട്ടിയ ബി ഗ്രേടുകള്‍ക്കും തിളക്കം ഏറെ!യഥാക്രമം 30 ,25 കുട്ടികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ഇവര്‍ക്ക് കിട്ടിയത്അഞ്ചും ആറും സ്ഥാനങ്ങള്‍ ,അതും ടീച്ചരുടെ പരിശീലനം കൊണ്ടു മാത്രം.. എന്തായാലും ഇതുപോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയും ചെയ്യുക എന്നതും മികവിന്റെ ഭാഗമായിത്തന്നെ ഞങ്ങള്‍ കാണുന്നു,ഒപ്പം മറ്റുള്ളവരും ....
''ഹിമജടയിലര്‍ക്കന്റെചിരി ഏറ്റു വാങ്ങുന്നോ- രുത്തുംഗ ശീര്‍ഷയാനെന്റെ നാട്
ഇരു സാഗരങ്ങളുടെ തോളിലും കൈ വെച്ചു പുണരുന്ന പുണ്യമാ ണെന്റെ നാട് '' - പരിഷത്തിന്റെ കലാ ജാഥയില്‍ പണ്ടു കേട്ട ഈ പാട്ടില്‍ കുറച്ചു വരികള്‍ ഞങ്ങള്‍ തന്നെ എഴുതിച്ചേര്‍ത്തു പുതിയ ഈണവും നല്കി കുട്ടികളെ പഠിപ്പിച്ചു 'ദേശ ഭക്തിഗാന'മായിഅവതരിപ്പിച്ചപ്പോള്‍ കിട്ടിയത് നാലാം സ്ഥാനവും ബി.ഗ്രേഡും! .......എല്ലാം കഴിഞ്ഞു വിലയിരുത്തിയപ്പോള്‍ ഈ വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തില്‍ ഞങ്ങള്‍ ഒട്ടും പിന്നിലല്ല. ഉപജില്ലയിലെ 58 സ്കൂളുകളില്‍ 20 പോയിന്റുകളുമായി ഞങ്ങള്‍ പതിനാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു!മത്സരിച്ച എഴിനങ്ങളില്‍ രണ്ടു A Grade,മൂന്നു B Grade,ഒരു C Grade! കലോത്സവത്തിന്റെ തലേ ദിവസം സ്കൂളിലെ കൂടുകാര്‍ക്കും അധ്യാപകര്‍ക്കും മുമ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചു കുട്ടികളുടെ അത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു .. മത്സരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്കി വിജയികളെ അനുമോദിക്കുകയും ചെയ്തു!
പൊതു വിദ്യാലയങ്ങളില്‍ പഠനം നടക്കുന്നില്ലെന്നും അധ്യാപകര്‍ക്ക് പഠിപ്പിക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നുവെന്നും വിളിച്ച്ചുകൂവുന്നവരോടു നമുക്ക് സഹതപിക്കാം ''നായ്ക്കള്‍ കുരക്കട്ടെ!സാര്‍ത്ഥവാഹക സംഘം കടന്നു പോകുക തന്നെ ചെയ്യും!!'' കടപ്പുറത്തെ ഈ കൊച്ചു വീദ്യാലയത്തിലൂടെ കടലിന്റെ മക്കളും മികവിന്റെ പാതയില്‍.......
2 അഭിപ്രായങ്ങൾ:
നാരായണന് മാഷ്ക്കും സഹപ്രവര്ത്ത കര്ക്കുംമ അഭിനന്ദനങ്ങള്‍!!!
കടലിന്റെര മക്കളുടെ മികവിന്റെ് പ്രയാണത്തില്‍ ഞങ്ങള്‍ കൂടെയുണ്ട്. എല്ലാ നന്മകളും നേരുന്നു.....
അഭിപ്രായം പറഞ്ഞതില്‍ സന്തോഷം..കടലിന്റെ മക്കള്‍ മാത്രമല്ല,കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികളും മികവിന്റെ പാതയില്‍ തന്നെയാണ്.ഈ തിരിച്ചറിവ് പൊതു സമൂഹത്തിലേക്കെത്തിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ