പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ മെയ് ആദ്യവാരത്തില്‍ത്തന്നെ ഞങ്ങളുടെ വിദ്യാലയത്തില്‍ ആരംഭിച്ചിരുന്നു.മെയ് രണ്ടാം തീയ്യതി റിസല്‍ട്ട് പ്രഖ്യാപിക്കുന്ന അവസരത്തില്‍ എല്ലാ കുട്ടികളും അധ്യാപികമാരും സ്കൂളില്‍ ഒത്തു ചേര്‍ന്നു.കുട്ടികളെ ഒന്നിച്ചിരുത്തി വിജയികളുടെ പേരുവിവരം അതതു ക്ലാസ്സിലെ അധ്യാപികമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.ഒരു കുട്ടി പോലും തോറ്റില്ല!നൂറു ശതമാനം വിജയം.നാലാം ക്ലാസ്സില്‍ നിന്നും വിജയിച്ച 22 കുട്ടികള്‍ സ്കൂളില്‍ നിന്ന് പോകും.അത്രയും കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ വന്നെങ്കിലേ പുതു വര്‍ഷത്തില്‍ മൊത്തം കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അത്രയെങ്കിലും ആയി നില നിര്‍ത്താന്‍ കഴിയൂ.അതിനാല്‍ കുട്ടികളുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്ത് ഒന്നാം ക്ലാസ്സില്‍ കുട്ടികളെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്ന് മുതലേ തുടങ്ങിയിരുന്നു.രണ്ടു മൂന്നു തവണ ഇതിനായി മുഴുവന്‍ വീടുകളും കയറിയിറങ്ങി.ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ത്തന്നെ കുട്ടിയെ ചേര്‍ക്കണം എന്ന് തീരുമാനിച്ചിരുന്ന ചില രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ തീരുമാനം മാറ്റിക്കാന്‍ ഈ സന്ദര്‍ശനങ്ങളിലൂടെ ഞങ്ങള്‍ക്കു കഴിഞ്ഞു!പ്രവേശനോത്സവം ആകുമ്പോഴേക്കും 20 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ഉണ്ടാകും എന്ന് ഉറപ്പാക്കാന്‍ ഇതു വഴി സാധിച്ചു.(കഴിഞ്ഞ വര്ഷം 17 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ ഉണ്ടായിരുന്നത്.)
മെയ് രണ്ടാം തീയ്യതിക്ക് ശേഷം രണ്ടു തവണ മുഴുവന്‍ കുട്ടികളും അധ്യാപികമാരും സ്കൂളില്‍ ഒത്തു ചേര്‍ന്ന് പുതു വര്‍ഷത്തെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കി..പ്രവേശനോത്സവഗാനം ചിട്ടപ്പെടുത്തല്‍,കടലാസ് തൊപ്പി നിര്‍മ്മാണം,പാവ നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഈയവസരത്തില്‍ നടന്നു.അധ്യാപക-രക്ഷാകര്‍തൃസമിതി യോഗം ചേര്‍ന്ന്പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.സ്കൂള്‍ തുറക്കുന്ന ദിവസം സദ്യയൊരുക്കാനും തീരുമാനിച്ചു. ഒന്നാം ക്ലാസ്സുകാര്‍ക്ക് സൌജന്യമായി സ്ലേറ്റു നല്‍കാനും തീരുമാനമായി.
ജൂണ്‍ ഒന്ന്-രാവിലെ ഒമ്പതരയ്ക്ക് മുമ്പുതന്നെ കുട്ടികളും അധ്യാപികമാരും സ്കൂളില്‍ എത്തി.ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന മിക്ക കുട്ടികളും മുതിര്‍ന്ന കുട്ടികളോടൊപ്പം തന്നെ എത്തിയപ്പോള്‍ ചിലര്‍ക്ക് കൂട്ടായി അമ്മമാരും ഒപ്പമെത്തി.മഴയായതു കൊണ്ടു എല്ലാകുട്ടികളേയും ഹാളില്‍ ഇരുത്തി ഉത്ഘാടന പരിപാടി ആരംഭിച്ചു. ഒന്നാം ക്ലാസ്സുകാര്‍ക്കെല്ലാം എന്റെ വക ഒരു സമ്മാനം ഉണ്ടെന്നു പറഞ്ഞ് ഞാന്‍ ഒരു കടലാസ് ചുരുള്‍ ഉയര്‍ത്തിക്കാണിച്ചു."ഐസ് ക്രീം, ഐസ് ക്രീം "കുട്ടികള്‍ വിളിച്ചു പറഞ്ഞു.ഞാനും സമ്മതിച്ചു.എല്ലാവരെയും മുമ്പിലേക്ക് വിളിച്ച് 'ഐസ് ക്രീം' നല്‍കി. ''ആരും തിന്നരുത്.ഇതിനു മധുരം തീരെ ഇല്ല.മധുരം കിട്ടാനായി ഞാന്‍ ഒരു പൊടിയും തേനും തരാം"-ഇതും പറഞ്ഞ് ഓരോരുത്തരുടെയും ഐസ് ക്രീമിനു മുകളില്‍ ആദ്യം പൊടി വിതറി.പിന്നെ 'തേനും' ഒഴിച്ചു.ഒരു നിമിഷം!അതാ,ഐസ് ക്രീമില്‍ നിന്നും പുക ഉയരുന്നു,പിന്നാലെ തീയും!കുട്ടികള്‍ ആദ്യം ഒന്ന് പരിഭ്രമിച്ചുവെങ്കിലും തീയില്ലാതെ തീ കത്തുന്നത് അവരില്‍ കൌതുകമുണര്‍ത്തി.ഇതിന്റെ രസതന്ത്രം അവര്‍ക്ക് മനസ്സിലായില്ലെങ്കിലും നാലാം ക്ലാസ്സുകാര്‍ക്ക് ഇതേതോ പരീക്ഷണം ആണെന്ന് മനസ്സിലായി.പൊട്ടാസ്യം പര്‍മാംഗനെറ്റും ഗ്ലിസറിനും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീയുണ്ടാകുന്നകാര്യം വിശദീകരിച്ചപ്പോള്‍ കുറച്ചു പേര്‍ക്ക് കാര്യം വ്യക്തമായി.അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തെക്കുറിച്ചും,ശാസ്ത്ര പരീക്ഷണങ്ങളെക്കുറിച്ചും ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഐസ്ക്രീം കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഒന്നാം ക്ലാസ്സുകാര്‍!അത് കൊണ്ടു കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ ഓരോരുത്തര്‍ക്കും പുത്തന്‍ സ്ലേറ്റു നല്‍കി പി.ടി.എ.പ്രസിടന്ടു ബി.രഘു പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത്.തുടര്‍ന്നു ടീച്ചര്‍മാര്‍ ലടു നല്‍കിയതോടെ ഐസ് ക്രീം കിട്ടാത്ത സങ്കടം പമ്പ കടന്നു!സീമ ടീച്ചരുടെ പാട്ട് കൂടിയായപ്പോള്‍ പരിപാടി പൊടി പൂരം!തലയില്‍ കടലാസുതൊപ്പിയും കൈകളില്‍ വര്‍ണ ബലൂണുകളും, വിരല്‍പ്പാവകളും പിടിച്ച് അവര്‍ ആര്‍ത്തു വിളിച്ച്,ഒത്തു പാടി
"അക്ഷരത്തിരു മുറ്റത്ത്, അക്ഷര ദീപം തെളിയട്ടെ
അക്ഷരത്തിരി,അറിവിന്‍ കൈത്തിരി
അജ്ഞതയില്ലാതാക്കട്ടെ"
"മഴ പോയി ജാഥ നടത്തണം" -കുട്ടികള്‍ക്ക് നിര്‍ബന്ധം!ഉടന്‍ തന്നെ പുറത്തിറങ്ങി..പിന്നെ,നാട് ചുറ്റി ഒരുഗ്രന്‍ ജാഥ!
തിരിച്ച് സ്കൂളില്‍ എത്തി,കാറ്റാടി മരത്തണലില്‍ വിശ്രം..ഒപ്പം ഒന്നാം ക്ലാസ്സുകാരുടെ കലാ പ്രകടനങ്ങളും!കഥ,പാട്ട്,ആംഗ്യപ്പാട്ട്.....
പിന്നീട് കുട്ടികള്‍ വട്ടത്തിലിരുന്നു.ഓരോരുത്തരും കയ്യിലുള്ള പാവ ഉയര്‍ത്തിപ്പിടിച്ചു.ഒരുപോലുള്ള പാവ കിട്ടിയ കുട്ടികള്‍ ഗ്രൂപ്പുകളായി മാറി.കാട്ടിലേയും നാട്ടിലെയുംമൃഗങ്ങള്‍,ആണ്‍കുട്ടി,പെണ്‍കുട്ടി എന്നിങ്ങനെയുള്ള പാവകളായിരുന്നു എല്ലാവര്ക്കും കിട്ടിയത്.ഓരോ ഗ്രൂപ്പും തങ്ങള്‍ക്കു കിട്ടിയ ജീവിയുടെ വിശേഷങ്ങള്‍ കണ്ടെത്തി പൊതു വേദിയില്‍ അവതരിപ്പിച്ചു.പേര്,താമസസ്ഥലം,ആഹാരം, തുടങ്ങിയ കാര്യങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു ...ഒടുവില്‍ കാട്ടിലെ മൃഗങ്ങള്‍ക്ക് മാത്രമല്ല,നാട്ടിലെ ജീവികള്‍ക്കും,മനുഷ്യര്‍ക്കുമെല്ലാം ജീവിക്കണമെങ്കില്‍ കാട് കൂടിയേ തീരൂ എന്ന നിഗമനത്തിലേക്ക് ചര്‍ച്ചയിലൂടെ കുട്ടികള്‍ എത്തി.സഹായികളായി അധ്യാപികമാരും ഒപ്പമുണ്ടായിരുന്നു.അന്താരാഷ്‌ട്ര വന വര്‍ഷത്തില്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്ന പഠന പ്രവര്‍ത്തനം കൂടിയായി മാറി ഈ വര്‍ഷത്തെ പ്രവേശനോത്സവം.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ,പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ്സ് പാല്‍പ്പായസവും!ഈ പാല്‍പ്പായസം പോലെ തന്നെയാകട്ടെ ഈ വര്‍ഷത്തെ പഠനവും എന്നാണ് ഞങ്ങള്‍ അധ്യാപകരും,കുട്ടികളും,രക്ഷിതാക്കളും എല്ലാം ആഗ്രഹിക്കുന്നത്.
'അധ്യാപനം അതി മധുരം
പഠനം പാല്‍പ്പായസം'
ഇതു തന്നെയായിരിക്കില്ലേ എല്ലാവരുടെയും ആഗ്രഹം?എങ്കില്‍,'ഗുണ മേന്മയുള്ള വിദ്യാഭ്യാസം'എന്ന കുട്ടികളുടെ അവകാശം നേടിക്കൊടുക്കാന്‍ തീര്‍ച്ചയായും നമുക്ക് കഴിയും....കഴിയണം.