ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന്‍ 'പാരന്റിംഗ്' ഉദ്ഘാടനം ചെയ്യുന്നു. |
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ശ്രദ്ധാ പൂര്‍വ്വം കേള്‍ക്കുന്ന രക്ഷിതാക്കള്‍ |
രക്ഷിതാക്കളോടു പറയുന്നതിന് മുമ്പ് കുട്ടികളോട് കുറച്ചു കാര്യങ്ങള്‍-ബി.ആര്‍.സി.ട്രെയിനര്‍ രാജീവന്‍ മാഷിന്റെ ശിശുദിന സന്ദേശം |
രക്ഷിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും മുമ്പില്‍ ലഘു പരീക്ഷണവുമായി ശാസ്ത്ര മേളയിലെ വിജയികളായ രാഹുല്‍,അര്‍ഷ |
ഊതാതെ വീര്‍ക്കുന്ന ബലൂണ്‍!ഇത് കൊള്ളാമല്ലോ...കൂട്ടുകാര്‍ക്ക് അത്ഭുതം! |
പ്രവൃത്തി പരിചയ മേളയില്‍ വെച്ച് കുട്ടികള്‍ നിര്‍മ്മിച്ച സാധനങ്ങള്‍ നോക്കുകയാണ് അമ്മമാര്‍ |
നമ്മുടെ മക്കള്‍ക്ക് ഇതൊക്കെ അറിയാം,അല്ലെ!മദര്‍ പി.ടി.എ പ്രസിണ്ട് നിഷയ്ക്ക് അഭിമാനം. |
നാലാം തരത്തിലെ റോഷന് ബുക്ക് ബൈന്ടിങ്ങില്‍ ഒന്നാ സ്ഥാനം നേടിക്കൊടുത്തു ഈ ബുക്കുകള്‍.. |
മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍,എംബ്രോയിഡറി,എല്ലാം കുട്ടികളുടെ സൃഷ്ടികള്‍ തന്നെ. |
ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് 'OUR KASARGODE' സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നല്‍കുന്നു. |
പി.ടി. പ്രസിഡണ്ട് ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. |
ശിശു ദിനത്തില്‍ കുട്ടികള്‍ക്ക് മധുരം നല്‍കിയതും 'OUR KASARGOD' തന്നെ. |
സര്‍വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ പതിനാലിന് സ്കൂളില്‍ സംഘടിപ്പിച്ച രക്ഷാ കര്‍തൃ ബോധവല്‍ക്കരണ പരിപാടി-പാരന്റിംഗ് 2011 -പലതുകൊണ്ടും വേറിട്ട ഒരനുഭവമായി.രണ്ടു മണിക്ക് നിശ്ചയിച്ച പരിപാടിയില്‍ രക്ഷിതാക്കള്‍ എത്തിത്തുടങ്ങിയതെ യുള്ളൂ...കാത്തിരുന്നു സമയം കളയാതെ കുട്ടികളോട് കൊച്ചു വര്‍ത്തമാനം തുടങ്ങി,ബി.ആര്‍.സി ട്രെയിനറായ രാജീവന്‍ മാഷ്.'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍'പരിചയപ്പെടുത്തി ക്കൊണ്ടു ചാച്ചാജി അനുസ്മരണം നടത്തുകയും അതിലൂടെ കുട്ടികളുടെ അവകാശങ്ങളെ ക്കുറിച്ച് കുട്ടികളെ ഓര്‍മ്മ പ്പെടുത്തുകയും ചെയ്തു ,രാജീവന്‍ മാഷ്.അപ്പോഴേക്കും രക്ഷിതാക്കള്‍ ഏതാണ്ട് എത്തിക്കഴിഞ്ഞു.കുട്ടികളുടെ അവകാശ നിഷേധം കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗ് പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകന്‍ നാരായണന്‍ മാഷ് ചര്‍ച്ചയ്ക്കു തുടക്കമിട്ടു.കുട്ടികളുടെ അവകാശം മുതിര്‍ന്നവരുടെ ഔദാര്യമല്ല,മരിച്ചു നിയമപരമായ അവകാശം തന്നെയാണെന്നും,അത് നിഷേധിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും തുടര്‍ ചര്‍ച്ചയിലൂടെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടു.
കുട്ടികള്‍ക്കുള്ള അവകാശങ്ങളില്‍ പ്രധാനപ്പെട്ട വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമത്തെക്കുറിച്ചും,അതിനനുസൃതമായി കേരളത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ ക്കുറിച്ചും വിശദമായിത്തന്നെ രക്ഷിതാക്കള്‍ക്ക് പറഞ്ഞുകൊടുത്തു.മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പു വരുത്തണമെങ്കില്‍
വിദ്യാലയവും രക്ഷിതാവും എങ്ങനെ മാറണം എന്നാ കാര്യവും ചര്‍ച്ച ചെയ്തു.കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിദ്യാലയത്തില്‍ നടപ്പിലാക്കിയ പരിപാടികള്‍ ഒന്നൊന്നായി ഹെഡ് മാസ്ടര്‍ വിശദീകരിച്ചു.
നമ്മുടെ വിദ്യാലയപ്രവര്‍ത്തനത്തെ താല്‍പ്പര്യപൂര്‍വ്വം നോക്കിക്കാണുന്ന 'OUR KASARGOD'എന്ന കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ കുട്ടികള്‍ക്കായി നല്‍കിയ സമ്മാനത്തെ ക്കുറിച്ച് ഏറെ സന്തോഷത്തോടെയാണ് രക്ഷിതാക്കളെ അറിയിച്ചത്..കൂട്ടായ്മയിലെ അംഗമായ 'ബഷീര്‍ കാഞ്ഞങ്ങാട്' കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്കൂള്‍ സന്ദര്‍ശിക്കുക യുണ്ടായി.പിന്നീട് മറ്റൊരംഗമായ 'മുജീബ് കൈന്ദര്‍' ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ അവരുടെ സ്നേഹ സമ്മാനമായി 3000 രൂപ ഹെഡ് മാഷെ ഏല്‍പ്പിക്കുകയായിരുന്നു!വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും,ഇന്ന് ശിശു ദിനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും മധുരം നല്‍കാനുമാണ് ആ തുക ആദ്യമായി നാം ഉപയോഗിക്കുന്നതെന്നും മാഷ് സൂചിപ്പിച്ചു.ബാക്കി തുക ഈ വര്‍ഷത്തെ ഉപജില്ലാതല മേളകളിലെ വിജയികളെ അനുമോദിക്കുന്നതിനും,എല്‍.എസ്.എസ്.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനം
നല്‍കുന്നതിനുമായി മാറ്റി വെയ്ക്കും..തുടര്‍ന്നു മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നിര്‍വഹിച്ചു.
ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ സമ്മാനാര്‍ഹമായ ഇനങ്ങള്‍ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് അത്ഭുതവും അഭിമാനവും!കുട്ടികള്‍ തയ്യാറാക്കിയ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും രക്ഷിതാക്കല്‍ക്കായി ഒരുക്കിയിരുന്നു.
യാന്ത്രികമായ ബോധവല്‍ക്കരണ ക്ലാസല്ല,മറിച്ച്' ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന കുട്ടികളുടെ അവകാശം യാഥാര്‍ത്യമാകുന്നതിന്റെ നേരനുഭവം തന്നെയായിരുന്നു ഇത്തവണത്തെ പാരന്റിംഗ്.ഈയവസരത്തില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രോത്സാഹനവുമായി വന്ന 'ഔര്‍ കാസര്‍ഗോഡ്' നും സമ്മാനം നേരിട്ട് എത്തിച്ച മുജീബ് കൈന്ദറിനും കടലിന്റെ മക്കളുടെ ആയിരമായിരം നന്ദി!