ശനിയാഴ്‌ച, ഡിസംബർ 25, 2010

അധ്യാപികമാര്‍ കുട്ടികളുടെ വീടുകളിലേക്ക്. .....
''നാളെ ക്രിസ്മസ് അവധിക്കു സ്കൂള്‍ അടക്കുകയാണല്ലോ,ഈ അവധിക്കാലത്തിന്റെ ആദ്യ ദിവസം നമുക്ക് നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ വീടുകളിലേക്ക് പോയാലോ?'' എസ.ആര്‍ജി.യോഗത്തില്‍ ഞാന്‍ വെച്ച നിര്‍ദേശം എല്ലാ അധ്യാപികമാരും അംഗീകരിച്ചു.ഒറ്റ ദിവസം കൊണ്ടു ഓരോ ക്ലാസ് ടീച്ചറും അവരവരുടെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കണം,ഇതായിരുന്നു പരിപാടി.കഴിഞ്ഞഅധ്യയന വര്‍ഷം ചെയ്തതുമാതിരി വിവര ശേഖരണത്തിനായി ഒരു ചോദ്യാവലിയും ഞങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി...'എന്റെ കുട്ടികളെക്കുറിച്ചു'..........                                                                                                                                                                   കുട്ടികളുടെ രക്ഷിതാക്കളുമായി അടുത്തു പരിചയപ്പെടുക,കുടുംബ പശ്ചാത്തലം നേരിട്ട് മനസ്സിലാക്കുക ,പഠനത്തിനു പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുക,പിന്നാക്കക്കാരുടെ  പ്രശ്നങ്ങള്‍ 
കുടുംബാംഗങ്ങലുമായി   പങ്കുവെച്ച്ചു  പരിഹാരമാര്ഗങ്ങള്‍ വികസിപ്പിക്കു...ഇവയൊക്കെ സന്ദര്‍ശനലകഷ്യങ്ങള്‍ ആയിരുന്നു.                                               തീരുമാനിച്ച പ്രകാരം ഇന്നലെ രാവിലെ 9.30 നു തന്നെ ഞങ്ങള്‍ നാലുപേരും സ്കൂളില്‍ എത്തി.ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടി കുറെ കുട്ടികള്‍ അതിനു മുമ്പുതന്നെ സ്കൂളില്‍ എത്തിയിരുന്നു.വൈകുന്നേരം അഞ്ചുമണിക്ക് സ്കൂളില്‍ തിരിച്ചെത്തണം എന്നാ ധാരണയില്‍ ഞങ്ങള്‍ കുട്ടികളോടൊപ്പം വീടുകളിലേക്ക് പുറപ്പെട്ടു...മിക്ക വീടുകളിലും രക്ഷിതാക്കള്‍ ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നു.രാവിലെ കടലില്‍ നിന്നും വന്ന ശേഷം വീണ്ടും കടലിലേക്ക് പോയതിനാല്‍ പല കുട്ടികളുടെയും അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.തിരിച്ചെത്താന്‍ വൈകുമെന്ന് അമ്മമാര്‍ പറഞ്ഞു.                                                                കുട്ടിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ക്ലാസ് ടീച്ചര്‍ വീട്ടിലെത്തിയതില്‍  എല്ലാവര്ക്കും വളരെ സന്തോഷം!അധ്യാപികമാരെ കയറ്റിയിരുത്താന്‍ ഒരു കസേര പോലും ഇല്ലാത്തതില്‍ ചിലര്‍ക്ക് വിഷമം .അതൊന്നും സാരമില്ലെന്നു ഞങ്ങള്‍ അവരോടു പറഞ്ഞു.                                                  സത്യത്തില്‍ പല വീടുകളിലെയും  അവസ്ഥ വളരെ ദയനീയം തന്നെ.ഇവിടെ   കാണുന്ന തരത്തിലുള്ള കൊച്ചു വീടുകളില്‍ 20 ഉം 25 ഉം അതിലധികവും ആളുകള്താമസിക്കുന്നു.ഒരു വീട്ടില്‍ത്തന്നെ നാലും അഞ്ചും കുടുംബങ്ങള്‍!  സ്വന്തമായി ഒരുതരി  മണ്ണുപോലും ഇല്ലാത്തവരും ഏറെയുണ്ട് .താമസിക്കുന്ന വീടുമാത്രം സ്വന്തമെന്നു പറയാം.സ്ഥലത്തിന്റെ ഉടമകള്‍ മറ്റാരൊക്കെയോ ആണത്രേ!  എന്നിട്ടും ആരോടും പരിഭവം പറയാതെ അവര്‍ ഇവിടെ ജീവിക്കുന്നു,വര്‍ഷങ്ങളായി!                                                                                                 ഇത്രയധികം ആളുകള്‍ ഒരുമിച്ചു         താമസിക്കുമ്പോള്‍ എങ്ങനെയാണ് വീട്ടില്‍നിന്നു പഠിക്കുക?ഇരുന്നു വായിക്കാന്‍ പ്രത്യേകം മുറിയോ,കസേരയോ,മേശയോ ഒന്നും പലയിടത്തും ഇല്ല........വീടുകളിലെല്ലാം വൈദ്യുതിയെത്തിയത് ആശ്വാസമാണെങ്കിലും  ടെലിവിഷന്‍ ,പഠനത്തിനു   തടസ്സം നില്‍ക്കുകയാണ്.എല്ലാവരും ഇരുന്നു ടി.വി കാണുന്ന സ്ഥലത്തുനിന്നുതന്നെയാണ് മക്കളുടെ പഠിത്തവും!        മദ്യപാനം സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ വേറെയും.............                                                                                                 മക്കളെ വേറെ മുറിയില്‍ ഇരുത്തി പഠിക്കാന്‍ സൌകര്യമൊരുക്കുന്ന ചില രക്ഷിതാക്കളെയും ഞങ്ങള്‍  കണ്ടു.പക്ഷെ ഇപ്പുറത്തെ ബഹളത്തിനിടയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമോ ആവോ!                                               
                                                                                                                                       
.....84 കുട്ടികളുടെയും വീടുകളില്‍  വൈകുന്നെരാമാകുംപോഴേക്കും ഞങ്ങള്‍ പോയി.ഇവയില്‍ കക്കൂസ് ഉള്ള വീടുകള്‍ കേവലം നാല്!തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുതെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടു പിന്നെന്തു കാര്യം?സ്ഥലമില്ലാത്തതുതന്നെയാണ് കക്കൂസ് നിര്‍മാണത്തിന് വിഘാതമായി നില്‍ക്കുന്ന ഘടകം.പൊതുകക്കൂസുകള്‍ നിര്‍മിച്ചു നല്‍കുകയാണ് ഇവിടെ പ്രായോഗികം.ആകെ ഉള്ളതാകട്ടെ ഒരേയൊരു പൊതു കക്കൂസും!അതിലേക്കു വെള്ളം എത്തിക്കാത്തതിനാല്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നു!ഇക്കാര്യം പഞ്ചായത്ത് മെമ്പരുടെ   ശ്രദ്ധയില്‍ പെടുത്തിയിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.ഞങ്ങളുടെ മുന്‍ മദര്‍ പി.ടി.ഇ പ്രസിടന്റുകൂടിയായ പഞ്ചായത്ത് മെമ്പര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.    
  വൈകുന്നേരം അഞ്ചര കഴിഞ്ഞു,ഗൃഹസന്ദര്‍ശനം തീരാന്‍.തീര്‍ന്നിട്ടില്ല,ഇത് തുടക്കം മാത്രം.അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സൗഹൃദം വര്ധിപ്പിക്കുന്നതിലൂടെ കുട്ടികളുടെ പഠനം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന തിരിച്ചറിവ് ഒന്നുകൂടി ബലപ്പെടുത്താന്‍ ഇന്നലത്തെ സന്ദര്‍ശനം ഞങ്ങളെ സഹായിച്ചു.......ക്രിസ്മസ് അവധിക്കാലത്ത്,കുട്ടികളുടെ വായന മെച്ചപ്പെടുത്തുവാനുള്ള ഒട്ടേറെ കാര്യങ്ങള്‍  രക്ഷിതാക്കളോടു   പറഞ്ഞിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്.പുതുവര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്ന കുഞ്ഞുങ്ങളുടെ കയ്യില്‍ തീര്‍ച്ചയായും അവരുടെ വായനയുടെ തെളിവുകള്‍ കാണാതിരിക്കില്ല.അതിനായി ഞങ്ങള്‍ കാത്തിരിക്കുന്നു,പ്രതീക്ഷയോടെ ..........                                                                                                                                                                   

ഞായറാഴ്‌ച, ഡിസംബർ 19, 2010

ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേക്ക്

അധ്യാപക തുടര്‍ ശാക്തീകരണ പരിപാടികളില്‍ എന്തുതന്നെയായാലും പങ്കെടുക്കണം  എന്ന് ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപികമാരും പണ്ടേ  തീരുമാനിച്ചതാണ്. ഞങ്ങളാരും സര്‍വജ്ഞരല്ല   എന്നതു  തന്നെ കാരണം.
 എന്നാല്‍ 'പഠിപ്പിക്കാനുള്ള അവകാശം പൊയേ' എന്നു വിലപിക്കുന്ന ചില അധ്യാപകര്‍ ഇത്തരം ക്ലസ്റര്‍ പരിശീലനങ്ങളിലേക്കു വരാറേയില്ല.അതുകൊണ്ടുതന്നെ ഇവിടെ എന്താണു നടക്കുന്നത് എന്നും അവര്‍ക്കറിയില്ല.എന്നിട്ടും അവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു ഇവിടെ നടക്കുന്നത് അദ്ധ്യാപകശാക്തീകരണമല്ലത്രേ!


                             അവര്‍ പറയുന്നത് മുഴുവന്‍ വേദവാക്യമായിക്കരുതുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് ഞങ്ങള്‍ക്കൊന്നെ പറയാനുള്ളൂ .നിങ്ങള്‍ ക്ലസ്റ്റര്‍ യോഗങ്ങളിലേക്ക് വരൂ ..ബേക്കല്‍ ഉപജില്ലയിലെ കീക്കാന്‍ ഗവ.യു.പി.സ്കൂളിലെ ദിലീപന്‍ മാഷെപ്പോലുള്ളവര്‍ ക്ലാസ് റൂം അനുഭവങ്ങള്‍ അധ്യാപക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത് നേരില്‍ കാണൂ...രണ്ടാംതാരത്തിലെ അധ്യാപക പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍.പി.കൂടിയാണ് ദിലീപന്‍ മാഷ്‌ .എല്ലാവിധ  സഹായങ്ങളുമായി ബി.ആര്‍.സി. ട്രെയിനറായ  സുധ ടീച്ചറും എപ്പോഴും കൂടെയുണ്ടാകും. പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ രണ്ടാം തരത്തില്‍ പഠിപ്പിക്കുന്ന  എല്ലാ അധ്യാപകരും പരിശീലനത്തിന് എത്തും.മാറിനിന്നു കുറ്റം പറയാതെ കൂടെ നിന്ന് തിരുത്താനാണ് ഞങ്ങള്‍ക്കിഷ്ടം.                                                        
                                                      ഇന്നലെ (18 .12 .2010 ) നടന്ന പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു .                                                                          -ഗ്രൂപ്പ് പ്രവര്‍ത്തനം                                                           -വായന                                   
                                       -ഫീഡ്ബാക്ക്                              
                                       -പോര്‍ട്ട് ഫോളിയോ                    
                                       -ക്ലാസ് പി.ടി.എ                                                                             -സ്കൂള്‍ മികവ്‌
                                                                                                         


അര്‍ത്ഥ പൂര്‍ണമായ ഒരു ഗ്രൂപ്പുപ്രവര്‍ത്തനത്തില്‍ എന്താണ് നടക്കേണ്ടത്‌?ഇതില്‍ അധ്യാപികയുടെ റോള്‍ എന്ത്?..ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഗ്രൂപ്പു തിരിഞ്ഞു ഉത്തരം കണ്ടെത്തി,ചാര്‍ട്ടില്‍ എഴുതി അവതരിപ്പിച്ചു.പൊതു ചര്‍ച്ചയിലൂടെ കൂടുതല്‍ തെളിച്ചം കിട്ടി..ഇതുതന്നെയല്ലേ അധ്യാപക ശാക്തീകരണ  പരിപാടിയുടെ ലക്‌ഷ്യം?                                 തന്റെ ക്ലാസ് മുറിയില്‍ തയ്യാറാക്കിയ പഠനോപകരണങ്ങള്‍ വഴി ഗ്രൂപ്പുപ്രവര്‍ത്തനം മെച്ച്ചപ്പെടുത്തിയതിന്റെയും ,പിന്നാക്കക്കാരെക്കൂടി വായനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിച്ഛതിന്റെയും തെളിവുകളുമായാണ് ദിലീപന്‍ മാഷ്‌ സെഷന്‍ നയിച്ചത്.സമാന അനുഭവങ്ങള്‍ അധ്യാപികമാരും പങ്കു വച്ചു.     


                         
 'അധ്വാനം സമ്പത്ത്' എന്ന പാഠത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്വയം  വരച്ച്ച്‌  കട്ട്   ഔട്ടുകള്‍ തയ്യാറാക്കി ബിഗ്‌ സ്ക്രീനില്‍ പതിച്ചാണ് മാഷ്‌ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്...എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെ.ഇവിടെ അദ്ധ്യാപകന്‍ യഥാര്‍ത്ഥ ഫെസിലിറ്റെറ്റര്‍ ആവുകയല്ലേ?                   '' മാഷെപ്പോലെ ചിത്രം വരക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ലല്ലോ.പിന്നെങ്ങനെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും?''ഇതായിരുന്നു പലരുടെയും സംശയം.''കഴിവല്ല,മനസ്സാണ് പ്രധാനം''.മാഷുടെ പ്രതികരണം തന്നെയല്ലേ ശരി?                                    
               വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെക്കിറങ്ങിയ രേവതിയെ കണ്ടില്ലേ?ഇതിഷ്ടപ്പെടാത്ത കുട്ടി ഏതെങ്കിലും ക്ലാസ്സില്‍ ഉണ്ടാകുമോ?  തൊപ്പിപ്പാവയായി  തലയില്‍ വെച്ചു  രേവതിയായി മാറാന്‍ പിന്നാക്കക്കാര്‍ പോലും മുമ്പോട്ട്‌ വന്നില്ലെന്കിലല്ലേ അത്ഭുതമുള്ളൂ!                                             പൂന്തോട്ടത്തില്‍ അവള്‍ കണ്ട                         കൂട്ടുകാര്‍                      ആരൊക്കെയായിരുന്നു? പുസ്തകവായനയിലൂടെ   കണ്ടെത്തിയ ഉത്തരങ്ങള്‍ കുട്ടികള്‍ നോട്ടില്‍ കുറിക്കുന്നു...കട്ട്ഔട്ടുകള്‍ ബിഗ്‌ സ്ക്രീനില്‍ ക്രമീകരിക്കുന്നു..തൊപ്പിപ്പാവകള്‍   ഉപയോഗിച്ചു കഥാപാത്രങ്ങളായി മാറുന്നു ....പഠിപ്പിക്കാനുള്ള അവകാശത്തിനായി വിലപിക്കുന്നവര്‍ ഇങ്ങനെയൊക്കെ പടിപ്പിക്കാരുന്ടോ?   ഇല്ലെങ്കില്‍ ഒന്ന് ശ്രമിച്ചാലോ?                                                                                                        
              സ്വയം സംസാരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു   ഇനി കൂടുതല്‍ വിശദീകരിക്കുന്നില്ല.
         തൊപ്പിപ്പാവകള്‍ ഒന്നു തലയില്‍വച്ചാലോ!ചിലര്‍ക്ക് കൌതുകം ...ആഹാ!ഗംഭീരമായിരിക്കുന്നു..            
                                                                                                                                                       
                 ഇവിടെനിന്നും ലഭിച്ച തെളിച്ചം ക്ലാസ്സ് മുറികളില്‍ പ്രതിഫലിക്കും എന്നു വ്യക്തം..പഠനത്തെളിവുകള്‍ സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം .അതാകട്ടെ ഇക്കൊല്ലത്തെ സ്കൂള്‍ മികവ്‌! ..തീരുമാനം എല്ലാ അധ്യാപികാമാരുടെയും!

ഞായറാഴ്‌ച, ഡിസംബർ 12, 2010

മണിത്തുമ്പപ്പൂക്കുത്തരി മുറത്തിലിട്ട്.......

''  മണി ത്തുമ്പപ്പൂക്കുത്തരി  മുറത്തിലിട്ടു                       കൊഴിക്കുംപോള്‍ മുത്തശ്ശിക്കൊരു    മൂളിപ്പാട്ട്                തുളസി,വെറ്റില,കൊട്ടടയ്ക്ക,പൊകല,ചുണ്ണാമ്പു         ചവ,ചവയ്ക്കണ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്''                          -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്   പ്രസിദ്ധീകരിച്ച പാട്ടുകള്‍,കഥകള്‍, കടംകഥകള്‍ എന്നാ പുസ്തകത്തിലെ ഈ പാട്ടിനു ഞങ്ങളുടെ അധ്യാപികമാര്‍ ഈണം നല്‍കി ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ സംഘഗാനമായി അവതരിപ്പിച്ചപ്പോള്‍ കിട്ടിയത് A ഗ്രേഡ്‌-ഒപ്പം മൂന്നാം സ്ഥാനവും!                    
''എടമ്പിര്യച്ഛനും,വലംപിര്യമ്മയും അപ്പം ചുട്ടു....''     ഈ കഥ പറഞ്ഞ മാളവികയ്ക്കും കിട്ടി A grade.41   കുട്ടികള്‍ പങ്കെടുത്ത കഥപറയല്‍ മത്സരത്തില്‍ കിട്ടിയ നാലാം സ്ഥാനം ഞങ്ങള്‍ക്ക് സ്വര്‍ണ്ണ  പ്പതക്കത്തിനു  തുല്യം! കാരണം കൊമ്പന്‍ സ്കൂളുകള്‍ക്കൊപ്പമല്ലേ മത്സരിച്ചത്!പരിഷത്ത് പ്രസിദ്ധീകരിച്ച 'പുസ്തകപ്പൂമഴ'യിലെ'രണ്ടു മുത്തശിക്കഥകള്‍' ‌ എന്നാ പുസ്തകത്തില്‍ നിന്നും കഥ കണ്ടെത്തി പഠിപ്പിച്ചിത് ക്ലാസുമാഷ് തന്നെയായിരുന്നു ..മക്കള്‍ക്കു വേണ്ടി മത്സരിക്കുന്ന രക്ഷിതാക്കള്‍ ഞങ്ങളുടെ കടപ്പുറത്ത് ഇല്ലല്ലോ!
                'യുറീക്ക' മാസികയില്‍ പ്രസിദ്ധീകരിച്ച ഇ.ജിനന്‍റെ  'മുത്തശന്‍ മാവ് 'എന്ന   കവിത അവതരിപ്പിച്ച ജനിഷയ്ക്കു   അര്‍ഹതപ്പെട്ട   A grade   ലഭിക്കാതെ പോയത് കുഞ്ഞുങ്ങളുടെ മനസ്സറിയാത്ത   ജട്ജസ്സിന്റെ പിശുക്കുകൊന്ടു മാത്രം.40 പേര്‍ പങ്കെടുത്ത മത്സരത്തില്‍   A grade കിട്ടിയത് നാലുപെര്‍ക്കുമാത്രം!ഒമ്പത് പേര്‍ക്ക് ബി ,12  പേര്‍ക്ക് സി,മറ്റുള്ളവര്‍ക്ക് No grade!ഇതേ  കുട്ടികള്‍  ഇതേ കവിതകള്‍ വിദ്യാരംഗം കലോത്സവത്തില്‍ അവതരിപ്പിച്ചപ്പോള്‍ കിട്ടിയ ഉയര്‍ന്ന ഗ്രേടുകള്‍ മതിയല്ലോ കുഴപ്പം കുട്ടികള്‍ക്കയിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ !
ലളിതഗാനത്തിനു ജനിഷയ്ക്കും മാപ്പിളപ്പാട്ടിനു  സോനാലിയ്ക്കും കിട്ടിയ ബി ഗ്രേടുകള്‍ക്കും   തിളക്കം ഏറെ!യഥാക്രമം 30 ,25 കുട്ടികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ഇവര്‍ക്ക് കിട്ടിയത്അഞ്ചും ആറും സ്ഥാനങ്ങള്‍ ,അതും ടീച്ചരുടെ പരിശീലനം കൊണ്ടു മാത്രം.. എന്തായാലും ഇതുപോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയും ചെയ്യുക എന്നതും  മികവിന്റെ ഭാഗമായിത്തന്നെ ഞങ്ങള്‍ കാണുന്നു,ഒപ്പം മറ്റുള്ളവരും ....
''ഹിമജടയിലര്‍ക്കന്റെചിരി ഏറ്റു വാങ്ങുന്നോ-       രുത്തുംഗ    ശീര്‍ഷയാനെന്റെ നാട്   
 ഇരു സാഗരങ്ങളുടെ തോളിലും കൈ  വെച്ചു             പുണരുന്ന പുണ്യമാ ണെന്റെ നാട് ''                                          -  പരിഷത്തിന്റെ കലാ ജാഥയില്‍ പണ്ടു കേട്ട ഈ പാട്ടില്‍ കുറച്ചു വരികള്‍ ഞങ്ങള്‍ തന്നെ എഴുതിച്ചേര്‍ത്തു പുതിയ ഈണവും നല്‍കി കുട്ടികളെ പഠിപ്പിച്ചു  'ദേശ ഭക്തിഗാന'മായിഅവതരിപ്പിച്ചപ്പോള്‍ കിട്ടിയത് നാലാം സ്ഥാനവും ബി.ഗ്രേഡും!  
.......എല്ലാം കഴിഞ്ഞു വിലയിരുത്തിയപ്പോള്‍ ഈ വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തില്‍ ഞങ്ങള്‍ ഒട്ടും പിന്നിലല്ല.  ഉപജില്ലയിലെ 58 സ്കൂളുകളില്‍ 20 പോയിന്റുകളുമായി ഞങ്ങള്‍ പതിനാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു!മത്സരിച്ച എഴിനങ്ങളില്‍ രണ്ടു A Grade,മൂന്നു B Grade,ഒരു C  Grade!                               കലോത്സവത്തിന്റെ തലേ ദിവസം സ്കൂളിലെ കൂടുകാര്‍ക്കും അധ്യാപകര്‍ക്കും മുമ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചു കുട്ടികളുടെ അത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു ..  മത്സരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കി വിജയികളെ  അനുമോദിക്കുകയും ചെയ്തു!                                    
                                      പൊതു വിദ്യാലയങ്ങളില്‍ പഠനം നടക്കുന്നില്ലെന്നും അധ്യാപകര്‍ക്ക് പഠിപ്പിക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നുവെന്നും വിളിച്ച്ചുകൂവുന്നവരോടു നമുക്ക് സഹതപിക്കാം ''നായ്ക്കള്‍ കുരക്കട്ടെ!സാര്‍ത്ഥവാഹക സംഘം കടന്നു പോകുക തന്നെ ചെയ്യും!!''                                   കടപ്പുറത്തെ ഈ കൊച്ചു വീദ്യാലയത്തിലൂടെ കടലിന്റെ മക്കളും മികവിന്റെ പാതയില്‍.......                         

ശനിയാഴ്‌ച, ഡിസംബർ 04, 2010

പത്തനംതിട്ടയിലെ പ്രധാനാധ്യാപികമാര്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം!

 "പത്തനംതിട്ടജില്ലയില്‍  നിന്നും പ്രധാനാധ്യാപകരുടെ ഒരു സംഘം കാസര്‍ഗോഡ്‌ വരുന്നുണ്ട് ,സ്കൂളുകള്‍ കാണാന്‍ ..നിങ്ങളുടെ സ്കൂളും കൂട്ടത്തില്‍ ഉണ്ട്''-എസ്. എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വേണുമാഷ് പറഞ്ഞപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു, "മേളകളുടെ തിരക്കിലായതിനാല്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ചിട്ട കാണില്ല"-ഉള്ളകാര്യം തുറന്നു പറഞ്ഞിട്ടും മാഷ്‌ വിട്ടില്ല ,''അതും പഠനത്തിന്റെ ഭാഗമാണല്ലോ,സ്കൂള്‍ കാണുന്ന കൂട്ടത്തില്‍ അതും ആയ്ക്കോട്ടെ.എന്തായാലും എല്ലാ അധ്യാപികമാരും കുട്ടികളും സ്കൂളില്‍ ഉണ്ടാകുമല്ലോ ,അത് മതി''.    
 പിന്നെ തര്‍ക്കിച്ചില്ല ,സഹാധ്യാപികമാരോടു കാര്യം പറഞ്ഞു ''.കൊല്ലം ജില്ലയിലെ അധ്യാപകര്‍ വന്നതുപോലെ കുറച്ചു പേര്‍ കൂടി നമ്മുടെ സ്കൂള്‍ കാണാന്‍ വരുന്നു,മേളകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്ക് അറിയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും വേണം ''...ഒരു കാര്യം പറയട്ടെ,ക്ലാസ്സിലേക്ക് ആര് വരുന്നതിലും അവര്ക്കു  മുമ്പില്‍ ക്ലാസ് എടുക്കുന്നതിലും ഞങ്ങളുടെ അധ്യാപികമാര്‍ക്ക് യാതൊരു മടിയും ഇല്ല!ക്ലാസ് പി.ടി.എ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കു  മുമ്പില്‍ അവര്‍ സ്ഥിരമായി ക്ലാസ്സെടുക്കാറണ്ടല്ലോ ...
.......ക്ലാസ്സില്‍ ആരു  വന്നാലും കുട്ടികള്‍ക്ക് വലിയ കാര്യമാണ്,എന്തു ചോദിച്ചാലും അവര്‍ പ്രതികരിക്കും .''.നിങ്ങള്‍ പത്തനംതിട്ട കണ്ടിട്ടുണ്ടോ?''ഉഷടീച്ചര്‍ ചോദിക്കേണ്ട താമസം ,നാലാം ക്ലാസ്സുകാരുടെ മറുപടി വന്നു '',ഉണ്ടല്ലോ'' ,-സത്യത്തില്‍ ഞാനൊന്ന് ഞെട്ടി ,ഇവരെപ്പോഴാ പത്തനംതിട്ട കണ്ടത്?അപ്പോഴേക്കും വിശദീകരണവും വന്നു '',കേരളത്തിന്റെഭൂപടത്തില്‍  പത്തനംതിട്ട കണ്ടല്ലോ ''.നിങ്ങളുടെ നിറയുന്ന ഭൂപടത്തില്‍ എവിടെയാ പത്തനംതിട്ട? '' ബി.ആര്‍.സി.  ട്രെയിനര്‍ അസീസ്‌ മാഷ്‌ ചോദിക്കേണ്ട താമസം ജനിഷ ചാടിയേഴുന്നേറ്റു ,''ഇതല്ലേ ?'..........'

 ഒന്നാം ക്ലാസ്സുകാര്‍ക്കും യാതൊരു പരിഭ്രമവും ഇല്ല ചുമര്ചിത്രങ്ങളിലെ ജീവികളെക്കുറിച്ചും  വാഹനങ്ങ ളെ ക്കുരിച്ചുമെല്ലാം അവര്‍ വാചാലരായി.പുസ്തകത്തില്‍ എഴുതിയത് കാണിക്കാനായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം .....പൊന്നമ്മ ടീച്ചറും ,ഉഷാകുമാരി ടീച്ചറും ,മാത്യു മാഷുമെല്ലാം നിമിഷനേരം കൊണ്ടു അവരുടെ പരിചയക്കാരായി !
ഒന്നാം തരത്തിലെ പുത്തന്‍ ഫര്‍ണിച്ചറുകള്‍ ഒരുക്കുന്നതിന് വന്ന ചെലവ് ,വരച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിന്റെ യുക്തി, ബിഗ്‌ പിക്ചര്‍ പ്രയോജനപ്പെടുത്തുന്ന വിധം ,ധനസമാഹരണം...തുടങ്ങിയ കാര്യങ്ങളെക്കുരിച്ചെല്ലാം പ്രധാനാധ്യാപകര്‍ ഞങ്ങളോട് ചോദിച്ചു ...അവരുടെ വിദ്യാലയ വിശേഷങ്ങള്‍ ഞങ്ങളും ചോദിച്ചറിഞ്ഞു ..ഇത്തരം സൌഹൃദ സന്ദര്‍ശനങ്ങളുടെ പ്രസക്തിയും ഈ ആശയ വിനിമയം തന്നെയല്ലേ? ....
           
          സ്കൂളിലെ സന്ദര്‍ശന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിച്ചിട്ടു....  
           ഒരുകാര്യം കൂടി പറയട്ടെ ..ഞങ്ങളുടെ വിദ്യാലയത്തിന് എന്തെങ്കിലും മികവ് ആരെങ്കിലും കാണുന്നു വെങ്കില്‍ ,അത് ഞങ്ങളുടെ
 കൂട്ടായ്മയുടെ വിജയമാണ് .''ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ ''-അതാണ്‌ ഞങ്ങളുടെ വിശ്വാസം! അതാണ്‌ ഞങ്ങളുടെ ആഗ്രഹം!! അതിനാകട്ടെ ഇത്തരം കൂട്ടായ്മകളും പങ്കു വെക്കലുകളും അനിവാര്യമാണ്‌താനും....


ഞായറാഴ്‌ച, നവംബർ 28, 2010

അധ്യാപികമാര്‍ തിരക്കിലാണ് ,കുട്ടികളും........

 അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയം കഴിഞ്ഞു ..പരീക്ഷക്കടലാസ് നോക്കണം, SEP തയ്യാറാക്കണം,  CPTA  വിളിക്കണം ,രണ്ടാം ഭാഗം പുസ്തകങ്ങള്‍ വിതരണം ചെയ്യണം ....പിടിപ്പതു പണി തന്നെ!ഇതിനിടയില്‍ മേളകളും!!അതിനു കുട്ടികളെ ഒരുക്കുകയും വേണം..അക്ഷരാര്‍ഥത്തില്‍ ഇവിടെ അധ്യാപികമാര്‍ തിരക്കിലാണ് ,ഒപ്പം കുട്ടികളും .....
                ഇത്തവണ ഒന്നിനുപിറകെ ഒന്നായി എല്ലാ മേളകളും എത്തുകയാണ് .ഏതാണ് ഒഴിവാക്കുക?അല്ലെങ്കില്‍ ഏതിനാണ് ഊന്നല്നല്കുക?  SRG കൂടി ചര്‍ച്ച ചെയ്തു തീരുമാനവും എടുത്തു.പതിവുപോലെ എല്ലാ മേളകളിലും പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കണം!കടപ്പുറത്തെ കുട്ടികള്‍ മറ്റു നാടുകള്‍ കാണട്ടെ!! 
        പങ്കെടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് തീരെ മോശ മാകാതിരിക്കണമെങ്കില്‍  അധ്യാപികമാര്‍ ഉത്സാഹിച്ചേ പറ്റു..ഓരോരുത്തരും ചുമതലകള്‍ സ്വയം ഏറ്റെടുത്തു,പരിശീലനവും തുടങ്ങി........ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളയായിരുന്നു ആദ്യം .പ്രവര്‍ത്തിപരിചയ മേളയിലെ 10 ഇനങ്ങള്‍ സുമ ടീച്ചറും ,സുജി ടീച്ചറും,സീമ ടീച്ചറും വീതിച്ചെടുത്തു പരിശീലിപ്പിച്ചു ശാസ്ത്ര മേളയുടെ ചുമതല ഹെട്മാസ്ടരും,ഗണിത മേളയുടെ  അധികച്ചുമതല സുമ ടീച്ചറും ഏറ്റു...               ഒടുവില്‍ മേളയുടെ ദിവസം എത്തി.ഭാഗ്യത്തിന് ശനിയാഴ്ചയായിരുന്നു മേള!15 കുട്ടികളെയും കൊണ്ടു അതിരാവിലെ ഞങ്ങള്‍ കടലോരമായ ബേക്കലില്‍ നിന്നും മലയോരമായ പെരിയയിലേക്ക് യാത്രയായി .പാടുപെട്ടു സ്ഥലം പിടിച്ചു കുട്ടികളെ മത്സര വേദികളില്‍ ഇരുത്തി.....   

                                                                                                                                                    പ്രവര്‍ത്തിപരിചയ മേളയില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കേണ്ടത് ..വിധി നിര്‍ണയിക്കാന്‍ ജഡ്ജിമാരെയും കാത്തു പിന്നെയും മണിക്കുറുകള്‍!ഞങ്ങളുടെ കുഞ്ഞു മക്കള്‍ അത്രയും സമയം ക്ഷമിച്ചിരുന്നുവല്ലോ ...അതുതന്നെ ഭാഗ്യം!                  
                                        ഗണിത മേളയില്‍ ജ്യോമെട്രി ക്    ചാര്‍ട്ടും പസിലും ആയിരുന്നു തല്‍സമയ മത്സര ഇനങ്ങള്‍.സയനോരയും കൃഷ്ണപ്രഭുവും  നന്നായിത്തന്നെ ചെയ്യും എന്നാണു സുമ ടീച്ചരുറെ പ്രതീക്ഷ ..എന്താവുമോ ആവോ!കാത്തിരുന്നു കാണാം .                                       
'കുപ്പിയില്‍ ഇറങ്ങി കുപ്പിയെ പൊക്കുന്ന' മാന്ത്രിക ബലൂണ്‍ തയ്യാറാക്കി ആഷികയും സജിനയും  10 മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ജഡ്ജിമാരെയും കാത്ത്,   അവര്‍ എത്തിയതോ  നാലുമണിക്കും!     (ഇതിനിടയില്‍ കിട്ടിയ ഭക്ഷണം അടിപൊളി!)കുപ്പിയില്‍ കടലാസ് കത്തിച്ചിട്ട് ബലൂണ്‍ മുകളില്‍ വെച്ചപ്പോള്‍ ആദ്യം പൊട്ടിയെങ്കിലും സ്റ്റെപ്പിനി ബലൂണ്‍ ഉണ്ടായിരുന്നത് കൊണ്ടു കാര്യം ഭംഗിയായിത്തന്നെ നടന്നു .     
"ജൈവ വൈവിധ്യം"എന്താണെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍ ആയിരുന്നുന്നു ജനിഷയും  ഷിബിനും  ശാസ്ത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.ജട്ജസ്സിന്റെ  ചോദ്യങ്ങ ള്‍ക്കെല്ലാം മണിമണിയായി ഉത്തരം പറഞ്ഞുവെന്നാണ് കുട്ടികളുടെ പക്ഷം!   എന്തായിരിക്കും  Result????????                                                             നേരം ഓരോപാടു വൈകിയിരിക്കുന്നു ..കുട്ടികളെ കടപ്പു റത്തെത്തിക്കണം  ..എന്നിട്ടുവേണം റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് വണ്ടി പിടിച്ചു അധ്യാപികമാര്‍ക്ക് വീട്ടിലെത്താന്‍!                                                                പ്രോഗ്രാം കമ്മിറ്റി റൂമിലെത്തി ഫലം അറിയാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കി ..ഹാവൂ,ഫലം റെഡിയായിരിക്കുന്നു!ഞങ്ങള്‍ക്കുമുന്ടു   നാല് സമ്മാനങ്ങള്‍...സയന്‍സ് ചാര്ട്ട്-മൂന്നാം സ്ഥാനം,ജ്യോമെട്രി ക്  ചാര്ട്ട് -മൂന്നാം സ്ഥാനം,പ്രവര്‍ത്തിപരിചയ മേളയില്‍  thread pattern-രണ്ടാം സ്ഥാനം,മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍-മൂന്നാം സ്ഥാനം ...ഇത്രയെങ്കിലും കിട്ടിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ..ഇങ്ങനെയൊരു സ്കൂള്‍ കടലിന്റെ മക്കള്‍ക്കായി ഉണ്ടെന്നും ,പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നെന്നും അങ്ങനെത്തന്നെയായിരിക്കില്ല എന്നും നാലാള്‍ അറിയുമല്ലോ!..കലാ-കായിക മേളകള്‍ അടുത്തെത്തിയിരിക്കുന്നു ..അവിടെയും പങ്കാളിത്തം പൂര്‍ണം തന്നെ..ഫലം??..കാത്തിരിക്കാം .........                                                                                                              

ഞായറാഴ്‌ച, നവംബർ 14, 2010

ജൈവവൈവിധ്യമാണ് ജീവന്‍ ......


 
എത്രയെത്ര ജീവികള്‍!

ജൈവ വൈവിധ്യ ഫോട്ടോ ക്വിസ്സില്‍
ഉപയോഗിച്ച ഫോട്ടോകളാണ് ഇവിടെ
കൊടുത്തിരിക്കുന്നത്...
        ചോദ്യങ്ങള്‍ എഴുതാതെ തന്നെ മനസ്സിലയിരിക്കുമല്ലോ!
     ആവസവ്യവസ്ഥാവൈവിധ്യം  ,ജീവജാതിവൈവിധ്യം,ജനിതക വൈവിധ്യം തുടങ്ങിയ വലിയ വലിയ കാര്യങ്ങളെക്കുറിച്ച് ചെറുതായി മനസ്സിലാക്കാന്‍ ഇതുവഴി കുട്ടികള്‍ക്ക് സാധിച്ചു ..വനനശികരണം,കുന്നിടിക്കല്‍ ,വംശനാശ ഭിഷണി നേരിടുന്ന ജീവികള്‍ ,ആഗോളതാപനം ഇവയെക്കുറിച്ചും കിട്ടി ചില ധാരണകള്‍!                                         കാട്ടാനകള്‍ കാടു വിട്ടാല്‍?


പരിസ്ഥിതി പ്രവര്‍ത്തകര്‍,പ്രസ്ഥാനങ്ങള്‍ ഇവയും ചര്‍ച്ചാവിഷയമായി!
കാടു നശിച്ചാല്‍ കഷ്ടപ്പെടുന്നത് കാട്ടിലെ ജീവികള്‍ മാത്രമോ?ഹിമക്കരടിയുടെ പോലും ആവാസം ഇതുവഴി നഷ്ടപ്പെടുന്നു!
നീലക്കുറിഞ്ഞി  പുത്തപ്പോള്‍!!!

ജൈവവൈവിധ്യമാണ് ജീവന്‍!    ജൈവവൈവിധ്യമാണ് നമ്മുടെ ജീവിതം!!