വ്യാഴാഴ്‌ച, ഡിസംബർ 19, 2013

മുമ്പേ പറക്കാൻ ബേക്കൽ ഫിഷ റീസും...

 കാസർഗോഡ്‌ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ  ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മുമ്പേ പറക്കാം പദ്ധതിയിൽ ബേക്കൽ ഫിഷറീസ് എൽ.പി.സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.പദ്ധതിയുടെ സ്കൂൾതല ഉൽഘാടനം
 നവമ്പർ 29 നു  രാവിലെ  നടന്നു.മറ്റു വിദ്യാലയങ്ങൾക്കു മാതൃകയാക്കാവുന്ന നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കും.3,4 ക്ലാസ്സുകളിലെ കുട്ടികളുടെ അടിസ്ഥാന ഭാഷാശേഷി ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ പ്രത്യേക പ്രാധാന്യം നല്കും.
ഇതിനായി പിന്നാക്കം നില്ക്കുന്ന കുട്ടികൾക്കായി ഡയറ്റ് തയ്യാറാക്കിയ കൈപ്പുസ്തകം ഉപയോഗിച്ച് ക്ലാസ് സമയത്തിനു പുറമേ ഓരോ ദിവസവും ഒരു മണിക്കൂർ കണ്ടെത്തി പ്രത്യേക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും...കടലിന്റെ മക്കൾ മികവിന്റെ പാതയിലൂടെ മുന്നേറുകയാണ്,മറ്റുള്ളവർക്കു മുമ്പേ തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല: