ദൃശ്യ-മാപ്പിളപ്പാട്ട് |
സ്നേഹ,ശാലു,മാളവിക,മനീഷ,സത്യവതി,അര്‍ഷ,ദൃശ്യ-സംഘഗാനം |
ഈ വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 16 ,21 22 23 24 തീയ്യതികളിലായി ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.പതിവുപോലെ എല്‍.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് മത്സരിക്കാവുന്ന പരമാവധി ഇനങ്ങളില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അധ്യാപികമാര്‍ തന്നെ പരിശീലകരായി..കൂട്ടുകാര്‍ക്ക് മുമ്പില്‍ പരിപാടികള്‍ അവതരിപ്പിച്ച് സഭാകമ്പം മാറ്റുവാനുള്ള അവസരങ്ങളും കുട്ടികള്‍ക്ക് നല്‍കി. എല്ലാ മേളകളും ഏതാണ്ട് ഒരേ സമയത്ത് ആയതിനാല്‍ പരിശീലനത്തിന് വളരെ കുറച്ചു സമയമേ കിട്ടിയിരുന്നുള്ളൂ..മാത്രമല്ല,കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പാട്ട് പാടാനും മറ്റും കഴിവുള്ള കുട്ടികളും കുറവായിരുന്നു..അതിനാല്‍ പല മത്സരങ്ങളും 'ആമയും മുയലും'തമ്മിലുള്ള മത്സരമായിരിക്കുമെന്ന് ഉറപ്പ്! പങ്കെടുക്കുക എന്നതാണല്ലോ വിജയിക്കുന്നതിനേക്കാള്‍ പ്രധാനം.കുട്ടികള്‍ക്ക് കിട്ടുന്ന അവസരമല്ലേ,നടക്കട്ടെ...അത്രയേ കരുതിയുള്ളൂ...കഥാ കഥനം,പദ്യം ചൊല്ലല്‍,ലളിതഗാനം,മാപ്പിളപ്പാട്ട്,പ്രസംഗം,മോണോ ആക്ട്,കടംകഥ,ചിത്രരചന-പെന്‍സില്‍,ചിത്രരചന-ജലച്ചായം എന്നീ വ്യക്തിഗത ഇനങ്ങളിലും സംഘഗാനം,ദേശഭക്തിഗാനം
കഥാ കഥനം-ജനി |
പദ്യം ചൊല്ലല്‍-അര്‍ഷ |
പ്രസംഗം-ഷിബിന്‍ |
ദേശഭക്തിഗാനം-ശാലുവും സംഘവും |
ശാലു-ലളിതഗാനം |