ഞായറാഴ്‌ച, നവംബർ 20, 2011

''ഉപജില്ലയിലെ ശാസ്ത്രമേളയില്‍ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം!'' ''നാട്ടുകാരേ കേട്ടോളൂ...
  ഉപജില്ലയിലെ ശാസ്ത്രമേളയില്‍ 
  നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം!
  ഗണിത മേളയില്‍ രണ്ടാം സ്ഥാനം,
  പ്രവൃത്തിപരിചയ മേളയിലും 
  ഒന്നും രണ്ടും സമ്മാനങ്ങള്‍ 
  അപ്,അപ്, ജി.എഫ്.എല്‍.പി 
  വിജയിച്ചേ,വിജയിച്ചേ,
  ജി.എഫ്.എല്‍.പി.വിജയിച്ചേ..''
        ബേക്കല്‍ ഉപജില്ലാ  ശാസ്ത്ര മേളയില്‍ ഞങ്ങളുടെ സ്കൂളിന് ആദ്യമായി കിട്ടിയ ചാമ്പ്യന്‍ഷിപ്പ്!അധ്യാപകരുടെയും കുട്ടികളുടെയും ആഹ്ലാദം, മുഴുവന്‍ നാട്ടുകാരിലേക്കും എത്താന്‍ അധികം സമയം വേണ്ടി വന്നില്ല.സ്കൂള്‍ അസംബ്ലി കഴിഞ്ഞയുടനെ നാടു ചുറ്റി ഒരു ആഹ്ലാദപ്രകടനം..കുട്ടികളുടെ ആവേശത്തോടെയുള്ള   മുദ്രാവാക്യം വിളി  കേട്ടില്ലേ?കടപ്പുറത്തെ കൊച്ചു കുടിലുകളില്‍ നിന്നും മക്കളുടെ ജാഥകാണാന്‍ രക്ഷിതാക്കള്‍ ഒടിയെത്തുകയായി..... അത് കണ്ടപ്പോള്‍ കുട്ടികളുടെ ആവേശം ഇരട്ടിയായി..മുദ്രാവാക്യം വിളിയുടെ ശക്തി കൂടി...ചിലര്‍ കാര്യമറിയാതെ പകച്ച നില്‍ക്കുകയാണ്..''എന്താ മാഷേ,കാര്യം?''തിരക്കിയവരോടൊക്കെ ഞാന്‍ കാര്യം പറഞ്ഞു..സംഗതി പിടി കിട്ടിയപ്പോള്‍ അവര്‍ക്കും സന്തോഷം..''നമ്മുടെ മക്കള്‍ ഉഷാറാക്കിയല്ലോ   ''ചിലരുടെ കമന്റ് .. ''പണ്ടത്തെപ്പോലെയൊന്നുംഅല്ല,   ഇപ്പം എല്ലാ പരിപാടിക്കും കുട്ട്യോള് പോണ്‌ണ്ട്..സമ്മാനോം 
 
കിട്ടുന്നുണ്ട്..നല്ല കാര്യല്ലേ അത്  ...''ആളുകളുടെ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു......ഈ നല്ല വാക്കുകള്‍ തന്നെയാണ് ഞങ്ങളുടെ പ്രചോദനം.'കടപ്പുറത്തെ സ്കൂളിലെ പിള്ളേര് പഠിക്കില്ല' എന്നു പറഞ്ഞു നടന്നിരുന്ന   ചില പുത്തന്‍ പണക്കാര്‍ പ്രതാപം കാട്ടാനായി മക്കളെ കോട്ടും സൂട്ടു മിടീച്ച്,  കാശ് പിടുങ്ങുന്ന സ്കൂളുകളിലേക്ക് അയച്ചിരുന്നല്ലോ..ഇനി കടലില്‍ പണിക്കു പോകുന്ന സാധാരണ തൊഴിലാളികള്‍ തന്നെ അവരോടു പരഞ്ഞുകൊള്ളും..'ഞങ്ങളുടെ മക്കളും ഒട്ടും മോശമല്ലെന്ന്'. 
       ...ഉപജില്ലാതല മേളകളിലെല്ലാം കുട്ടികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പിക്കാന്‍ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു..എല്ലായ്പ്പോഴും കൊച്ചു കൊച്ചു സമ്മാനങ്ങളും കിട്ടിയിരുന്നു..ഞങ്ങള്‍ അത്രയേ പ്രതീക്ഷിച്ചിരുന്നുമുള്ളു..മൂന്നു വര്‍ഷം മുമ്പ് ഗണിത മേളയില്‍ കിട്ടിയ രണ്ടാം സ്ഥാന മായിരുന്നു ഇതുനു മിമ്പു കിട്ടിയ ഏറ്റവും വലിയ സമ്മാനം..   ഇപ്പോള്‍ അത് ഒന്നാം സ്ഥാനത്തോളം എത്തിയിരിക്കുന്നു!തീര്‍ച്ചയായും കൂട്ടായ്മ യുടെ വിജയം തന്നെയാണിത്.മേളകളുടെ   കാര്യത്തില്‍ മാത്രമല്ല,  അക്കാദമിക മികവിലേക്ക് വിദ്യാലയത്തെ നയിക്കുന്നതിനും അധ്യാപകരുടെയും,കുട്ടികളുടെയും,രക്ഷിതാക്കളുടെയും, പൊതു സമൂഹത്തിന്റെയും ഈ കൂട്ടായ്മ കാരണമായിട്ടുണ്ട്.
 

         ...എല്‍.പി.വിഭാഗം ശാസ്ത്രമേളയില്‍ സയന്‍സ് ചാര്‍ട്ടിനു 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും(ഷിബിന്‍&ശാലു)),ലഘു പരീക്ഷണത്തിന് രണ്ടാം സ്ഥാനവും(രാഹുല്‍&അര്‍ഷ-'എ'ഗ്രേഡ്‌ ) നേടിയതു   കൊ ണ്ടാണ് ഞങ്ങള്‍ക്ക് ഇത്തവണ ചാമ്പ്യന്‍ഷിപ്പ് കിട്ടിയത്.  
     സാമൂഹ്യശാസ്ത്രമേളയിലും ചാര്‍ട്ട് വിഭാഗത്തില്‍ ഞങ്ങള്‍ക്കു തന്നെയായിരുന്നു ഒന്നാം സ്ഥാനം.(സത്യവതി&മാളവിക)


 ഗണിതമേളയില്‍ പസിലിന് രണ്ടാം സ്ഥാനവും(ശരത്.യു) ജ്യോമെട്രിക് ചാര്‍ട്ടിനു മൂന്നാം സ്ഥാനവും (ജനു.ജെ)  നേടി ഓവറോള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും ഞങ്ങള്‍ക്കായി.
                 പ്രവൃത്തി പരിചയ മേളയില്‍ എട്ടിനങ്ങളിലാണ്  മത്സരിച്ചത്.ഇതില്‍ ബുക്ക് ബൈന്റിങ്ങിനു ഒന്നാം സ്ഥാനവും(റോഷന്‍ കെ.കെ)വെജിറ്റബിള്‍ പ്രിന്റിങ്ങിനു രണ്ടാം സ്ഥാനവും(അഭിനന്ദ്.ആര്‍) 'എ'  ഗ്രേഡോടെ  
 തന്നെ കരസ്ഥമാക്കാനായി.മറ്റു നാലിനങ്ങളില്‍ 'സി'.ഗ്രേഡാണ്  കിട്ടിയതെങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.വരും വര്‍ഷം കൂടുതല്‍ ആത്മ വിശ്വാസത്തോടെ മേളകളില്‍ പങ്കെടുക്കാന്‍ ഈ വിജയം ഞങ്ങള്‍ക്ക് കരുത്തു നല്‍കുന്നു. 
      ......വനസംരക്ഷണത്തിന്റെ   പ്രാധാന്യം വ്യക്തമാക്കുന്ന സയന്‍സ് ചാര്‍ട്ടും,റോഡപകട   
ങ്ങളുടെ കാരണങ്ങളും ,പരിഹാര നിര്‍ദേശങ്ങളും പ്രതിപാദിച്ച സാമൂഹ്യശാസ്ത്ര ചാര്‍ട്ടും
ഏവരുടെയു ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

          കാഞ്ഞങ്ങാട് വെച്ച് നടന്ന റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തില്‍  സയന്‍സ് ചാര്‍ട്ട്,ലഘു പരീക്ഷണം,സാമൂഹ്യശാസ്ത്രം ചാര്‍ട്ട്,ഗണിത പസില്‍,വെജിറ്റബിള്‍ പ്രിന്റിംഗ്,ബുക്ക് ബൈന്റിംഗ്എന്നീ ഇനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിച്ചു.ഇതില്‍ സയന്‍സ് ചാര്‍ട്ടിനു 'എ' ഗ്രേഡോടെ നാലാം സ്ഥാനംലഭിച്ചു.വമ്പന്‍ സ്കൂളുകള്‍ക്കൊപ്പം മത്സരിച്ച്  വെജിറ്റബിള്‍ പ്രിന്റിങ്ങിനു 'എ' ഗ്രേഡും സാമൂഹ്യശാസ്ത്രം ചാര്‍ട്ടിനു 'ബി' ഗ്രേഡും ലഭിക്കാനായത് ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്........4 അഭിപ്രായങ്ങൾ:

മണികണ്‍ഠന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍

Nidhin Jose പറഞ്ഞു...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

നാരായണന്‍മാഷ്‌ ഒയോളം പറഞ്ഞു...

മണികണ്റന്‍,നിധിന്‍ ജോസ്,
തീരവാണി സന്ദര്‍ശിച്ചതിനും,അഭിനന്ദനങ്ങള്‍ അറിയിച്ചതിനും നന്ദി..വീണ്ടും വരൂ...

jayasree.k പറഞ്ഞു...

കടപ്പുറത്തെ മക്കളുടെ വിജയത്തില്‍ ഞാനും പങ്കു ചേരുന്നു.നാരായണന്‍ മാഷ്ക്കും മറ്റ് അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ .