ഇത്തവണ ഒന്നിനുപിറകെ ഒന്നായി എല്ലാ മേളകളും എത്തുകയാണ് .ഏതാണ് ഒഴിവാക്കുക?അല്ലെങ്കില്‍ ഏതിനാണ് ഊന്നല്നല്കുക? SRG കൂടി ചര്‍ച്ച ചെയ്തു തീരുമാനവും എടുത്തു.പതിവുപോലെ എല്ലാ മേളകളിലും പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കണം!കടപ്പുറത്തെ കുട്ടികള്‍ മറ്റു നാടുകള്‍ കാണട്ടെ!!
പങ്കെടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് തീരെ മോശ മാകാതിരിക്കണമെങ്കില്‍ അധ്യാപികമാര്‍ ഉത്സാഹിച്ചേ പറ്റു..ഓരോരുത്തരും ചുമതലകള്‍ സ്വയം ഏറ്റെടുത്തു,പരിശീലനവും തുടങ്ങി........
ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളയായിരുന്നു ആദ്യം .പ്രവര്‍ത്തിപരിചയ മേളയിലെ 10 ഇനങ്ങള്‍ സുമ ടീച്ചറും ,സുജി ടീച്ചറും,സീമ ടീച്ചറും വീതിച്ചെടുത്തു പരിശീലിപ്പിച്ചു ശാസ്ത്ര മേളയുടെ ചുമതല ഹെട്മാസ്ടരും,ഗണിത മേളയുടെ അധികച്ചുമതല സുമ ടീച്ചറും ഏറ്റു... ഒടുവില്‍ മേളയുടെ ദിവസം എത്തി.ഭാഗ്യത്തിന് ശനിയാഴ്ചയായിരുന്നു മേള!15 കുട്ടികളെയും കൊണ്ടു അതിരാവിലെ ഞങ്ങള്‍ കടലോരമായ ബേക്കലില്‍ നിന്നും മലയോരമായ പെരിയയിലേക്ക് യാത്രയായി .പാടുപെട്ടു സ്ഥലം പിടിച്ചു കുട്ടികളെ മത്സര വേദികളില്‍ ഇരുത്തി.....
പ്രവര്‍ത്തിപരിചയ മേളയില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കേണ്ടത് ..വിധി നിര്‍ണയിക്കാന്‍ ജഡ്ജിമാരെയും കാത്തു പിന്നെയും മണിക്കുറുകള്‍!ഞങ്ങളുടെ കുഞ്ഞു മക്കള്‍ അത്രയും സമയം ക്ഷമിച്ചിരുന്നുവല്ലോ ...അതുതന്നെ ഭാഗ്യം!
ഗണിത മേളയില്‍ ജ്യോമെട്രി ക് ചാര്‍ട്ടും പസിലും ആയിരുന്നു തല്‍സമയ മത്സര ഇനങ്ങള്‍.സയനോരയും കൃഷ്ണപ്രഭുവും നന്നായിത്തന്നെ ചെയ്യും എന്നാണു സുമ ടീച്ചരുറെ പ്രതീക്ഷ ..എന്താവുമോ ആവോ!കാത്തിരുന്നു കാണാം .
'കുപ്പിയില്‍ ഇറങ്ങി കുപ്പിയെ പൊക്കുന്ന' മാന്ത്രിക ബലൂണ്‍ തയ്യാറാക്കി ആഷികയും സജിനയും 10 മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ് ജഡ്ജിമാരെയും കാത്ത്, അവര്‍ എത്തിയതോ നാലുമണിക്കും! (ഇതിനിടയില്‍ കിട്ടിയ ഭക്ഷണം അടിപൊളി!)കുപ്പിയില്‍ കടലാസ് കത്തിച്ചിട്ട് ബലൂണ്‍ മുകളില്‍ വെച്ചപ്പോള്‍ ആദ്യം പൊട്ടിയെങ്കിലും സ്റ്റെപ്പിനി ബലൂണ്‍ ഉണ്ടായിരുന്നത് കൊണ്ടു കാര്യം ഭംഗിയായിത്തന്നെ നടന്നു .
"ജൈവ വൈവിധ്യം"എന്താണെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍ ആയിരുന്നുന്നു ജനിഷയും ഷിബിനും ശാസ്ത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.ജട്ജസ്സിന്റെ ചോദ്യങ്ങ ള്‍ക്കെല്ലാം മണിമണിയായി ഉത്തരം പറഞ്ഞുവെന്നാണ് കുട്ടികളുടെ പക്ഷം! എന്തായിരിക്കും Result???????? നേരം ഓരോപാടു വൈകിയിരിക്കുന്നു ..കുട്ടികളെ കടപ്പു റത്തെത്തിക്കണം ..എന്നിട്ടുവേണം റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് വണ്ടി പിടിച്ചു അധ്യാപികമാര്‍ക്ക് വീട്ടിലെത്താന്‍! പ്രോഗ്രാം കമ്മിറ്റി റൂമിലെത്തി ഫലം അറിയാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കി ..ഹാവൂ,ഫലം റെഡിയായിരിക്കുന്നു!ഞങ്ങള്‍ക്കുമുന്ടു നാല് സമ്മാനങ്ങള്‍...സയന്‍സ് ചാര്ട്ട്-മൂന്നാം സ്ഥാനം,ജ്യോമെട്രി ക് ചാര്ട്ട് -മൂന്നാം സ്ഥാനം,പ്രവര്‍ത്തിപരിചയ മേളയില്‍ thread pattern-രണ്ടാം സ്ഥാനം,മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍-മൂന്നാം സ്ഥാനം ...ഇത്രയെങ്കിലും കിട്ടിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ..ഇങ്ങനെയൊരു സ്കൂള്‍ കടലിന്റെ മക്കള്‍ക്കായി ഉണ്ടെന്നും ,പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നെന്നും അങ്ങനെത്തന്നെയായിരിക്കില്ല എന്നും നാലാള്‍ അറിയുമല്ലോ!..കലാ-കായിക മേളകള്‍ അടുത്തെത്തിയിരിക്കുന്നു ..അവിടെയും പങ്കാളിത്തം പൂര്‍ണം തന്നെ..ഫലം??..കാത്തിരിക്കാം .........