ശനിയാഴ്‌ച, ഡിസംബർ 04, 2010

പത്തനംതിട്ടയിലെ പ്രധാനാധ്യാപികമാര്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം!

 "പത്തനംതിട്ടജില്ലയില്‍  നിന്നും പ്രധാനാധ്യാപകരുടെ ഒരു സംഘം കാസര്‍ഗോഡ്‌ വരുന്നുണ്ട് ,സ്കൂളുകള്‍ കാണാന്‍ ..നിങ്ങളുടെ സ്കൂളും കൂട്ടത്തില്‍ ഉണ്ട്''-എസ്. എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വേണുമാഷ് പറഞ്ഞപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു, "മേളകളുടെ തിരക്കിലായതിനാല്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ചിട്ട കാണില്ല"-ഉള്ളകാര്യം തുറന്നു പറഞ്ഞിട്ടും മാഷ്‌ വിട്ടില്ല ,''അതും പഠനത്തിന്റെ ഭാഗമാണല്ലോ,സ്കൂള്‍ കാണുന്ന കൂട്ടത്തില്‍ അതും ആയ്ക്കോട്ടെ.എന്തായാലും എല്ലാ അധ്യാപികമാരും കുട്ടികളും സ്കൂളില്‍ ഉണ്ടാകുമല്ലോ ,അത് മതി''.    
 പിന്നെ തര്‍ക്കിച്ചില്ല ,സഹാധ്യാപികമാരോടു കാര്യം പറഞ്ഞു ''.കൊല്ലം ജില്ലയിലെ അധ്യാപകര്‍ വന്നതുപോലെ കുറച്ചു പേര്‍ കൂടി നമ്മുടെ സ്കൂള്‍ കാണാന്‍ വരുന്നു,മേളകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്ക് അറിയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും വേണം ''...ഒരു കാര്യം പറയട്ടെ,ക്ലാസ്സിലേക്ക് ആര് വരുന്നതിലും അവര്ക്കു  മുമ്പില്‍ ക്ലാസ് എടുക്കുന്നതിലും ഞങ്ങളുടെ അധ്യാപികമാര്‍ക്ക് യാതൊരു മടിയും ഇല്ല!ക്ലാസ് പി.ടി.എ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കു  മുമ്പില്‍ അവര്‍ സ്ഥിരമായി ക്ലാസ്സെടുക്കാറണ്ടല്ലോ ...
.......ക്ലാസ്സില്‍ ആരു  വന്നാലും കുട്ടികള്‍ക്ക് വലിയ കാര്യമാണ്,എന്തു ചോദിച്ചാലും അവര്‍ പ്രതികരിക്കും .''.നിങ്ങള്‍ പത്തനംതിട്ട കണ്ടിട്ടുണ്ടോ?''ഉഷടീച്ചര്‍ ചോദിക്കേണ്ട താമസം ,നാലാം ക്ലാസ്സുകാരുടെ മറുപടി വന്നു '',ഉണ്ടല്ലോ'' ,-സത്യത്തില്‍ ഞാനൊന്ന് ഞെട്ടി ,ഇവരെപ്പോഴാ പത്തനംതിട്ട കണ്ടത്?അപ്പോഴേക്കും വിശദീകരണവും വന്നു '',കേരളത്തിന്റെഭൂപടത്തില്‍  പത്തനംതിട്ട കണ്ടല്ലോ ''.നിങ്ങളുടെ നിറയുന്ന ഭൂപടത്തില്‍ എവിടെയാ പത്തനംതിട്ട? '' ബി.ആര്‍.സി.  ട്രെയിനര്‍ അസീസ്‌ മാഷ്‌ ചോദിക്കേണ്ട താമസം ജനിഷ ചാടിയേഴുന്നേറ്റു ,''ഇതല്ലേ ?'..........'

 ഒന്നാം ക്ലാസ്സുകാര്‍ക്കും യാതൊരു പരിഭ്രമവും ഇല്ല ചുമര്ചിത്രങ്ങളിലെ ജീവികളെക്കുറിച്ചും  വാഹനങ്ങ ളെ ക്കുരിച്ചുമെല്ലാം അവര്‍ വാചാലരായി.പുസ്തകത്തില്‍ എഴുതിയത് കാണിക്കാനായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം .....പൊന്നമ്മ ടീച്ചറും ,ഉഷാകുമാരി ടീച്ചറും ,മാത്യു മാഷുമെല്ലാം നിമിഷനേരം കൊണ്ടു അവരുടെ പരിചയക്കാരായി !
ഒന്നാം തരത്തിലെ പുത്തന്‍ ഫര്‍ണിച്ചറുകള്‍ ഒരുക്കുന്നതിന് വന്ന ചെലവ് ,വരച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിന്റെ യുക്തി, ബിഗ്‌ പിക്ചര്‍ പ്രയോജനപ്പെടുത്തുന്ന വിധം ,ധനസമാഹരണം...തുടങ്ങിയ കാര്യങ്ങളെക്കുരിച്ചെല്ലാം പ്രധാനാധ്യാപകര്‍ ഞങ്ങളോട് ചോദിച്ചു ...അവരുടെ വിദ്യാലയ വിശേഷങ്ങള്‍ ഞങ്ങളും ചോദിച്ചറിഞ്ഞു ..ഇത്തരം സൌഹൃദ സന്ദര്‍ശനങ്ങളുടെ പ്രസക്തിയും ഈ ആശയ വിനിമയം തന്നെയല്ലേ? ....
           
          സ്കൂളിലെ സന്ദര്‍ശന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിച്ചിട്ടു....  
           ഒരുകാര്യം കൂടി പറയട്ടെ ..ഞങ്ങളുടെ വിദ്യാലയത്തിന് എന്തെങ്കിലും മികവ് ആരെങ്കിലും കാണുന്നു വെങ്കില്‍ ,അത് ഞങ്ങളുടെ
 കൂട്ടായ്മയുടെ വിജയമാണ് .''ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ ''-അതാണ്‌ ഞങ്ങളുടെ വിശ്വാസം! അതാണ്‌ ഞങ്ങളുടെ ആഗ്രഹം!! അതിനാകട്ടെ ഇത്തരം കൂട്ടായ്മകളും പങ്കു വെക്കലുകളും അനിവാര്യമാണ്‌താനും....


2 അഭിപ്രായങ്ങൾ:

രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...

പ്രിയ നാരായണന്മാഷ് ,
പതനം തിട്ടയില്‍ നിന്ന് വന്ന രണ്ടു പ്രഥമാ അധ്യാപകരുമായി സംസാരിച്ചിരുന്നു .സ്കൂള്‍ സന്ദര്‍ശനം അവര്‍ക്ക് ഏറെ പ്രചോദനം നല്‍കി .ചില കാര്യങ്ങളില്‍ മുന്‍പോട്ടു പോകുവാനുള്ള വെട്ടവും നല്‍കി .രണ്ടാം തീയതി BRC നേതൃത്വത്തില്‍ നടന്ന കോണ്‍ ഫേറെന്സില്‍ മാ ത്യു സാറും പൊന്നമ്മ ടിച്ചറും അനുഭവങ്ങള്‍ പങ്കു വെച്ചു .നിങ്ങളുടെ സ്കൂളിന്റെ പവര്‍ പോയിന്റ്‌ പ്രേസന്റ്റേന്‍ ഞാന്‍ അവതരിപ്പിക്കുകയും ചെയ്തു .സ്കൂളിലെ അധ്യാപകരെ സംബാന്ടിച്ചു അവര്‍ പറഞ്ഞ വാക്കുകള്‍ അവര്‍ക്ക് കിട്ടുന്ന വലിയ അവാര്‍ഡ്‌ ആയി എനിക്ക് തോന്നി .സ്കൂളിനെ നയിക്കുന്ന ആ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എല്ലാര്ക്കും ഒപ്പം നില്‍ക്കുന്ന മാഷിനും ഇനിയും ഏറെ മുന്നേറാന്‍ കഴിയും .അധ്യാപക സമൂഹത്തിനു വഴി വിളക്കാവുന്നഎല്ലാ സ്കൂളിനും അവിടുത്തെ എല്ലാവര്ക്കും ക്ഷേമം നേരുന്നു.

നാരായണന്‍മാഷ്‌ ഒയോളം പറഞ്ഞു...

രാജേഷ്‌, ഞങ്ങളുടെ സ്കൂളിന്‍റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം.ഒപ്പം,ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കാന്‍ താങ്കള്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് നന്ദി.എല്ലാ അധ്യാപക സുഹൃത്തുക്കളെയും എന്‍റെയും സഹാധ്യാപികമാരുടെയും അന്വേഷണം അറിയിക്കണേ..