തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

ഞങ്ങളുടെ മനസ്സ് ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം...ഞങ്ങളോട് പൊറുക്കേണമേ!

 ഈ കുഞ്ഞുങ്ങളെ നോക്കൂ..എന്തൊരു സന്തോഷമാണ് ഇവരുടെ  മുഖത്ത്!
           ക്ലാസ്സില്‍ വെറുതെ ഇരിക്കുമ്പോഴും,പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും,കൂട്ടുകാരോടൊത്ത് കളിക്കുമ്പോഴും എല്ലാം സന്തോഷം തന്നെ!
         സ്കൂള്‍ അന്തരീക്ഷം അത്ര മാത്രം ഇവര്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞു.....
      പഠിപ്പിക്കാന്‍ ടീച്ചര്‍ ഇല്ലാത്തതിനാല്‍ നാളെ മുതല്‍ സ്കൂളില്‍ വരേണ്ട എന്ന് ഞാന്‍ എങ്ങനെ ഇവരോട് പറയും?
         ഇല്ല,അതിനു കഴിയില്ല...അധികൃതരുടെ ദീര്‍ഘ വീക്ഷണ മില്ലായ്മ    കാരണം ഇവരുടെ സന്തോഷംമായരുത്.......



         ക്ലാസ്സ് മുറിക്കു  പുറത്തുള്ള പഠനപ്രവര്‍ത്തനങ്ങളും ഇവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു!കിണറില്‍ നിന്നും തൊട്ടടുത്ത മരത്തിലേക്കുള്ള ദൂരം എത്രയുണ്ട് എന്ന് കണ്ടെത്തുകയാണ് ഈ കുഞ്ഞുങ്ങള്‍...സഹായിയായി ടീച്ചര്‍ ഉണ്ടെങ്കില്‍,ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി....ഏതു പ്രവര്‍ത്തനവും ഇവര്‍ ഏറ്റെടുത്തോളും!     
         നാളെ മുതല്‍ ടീച്ചര്‍ ഇല്ലെങ്കിലോ?
        പഠനവും,പ്രവര്‍ത്തനവും വേണ്ടെന്നു വെക്കണോ?
         ഏതായാലും അതിനു ഞങ്ങളില്ല!
         ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പഠിച്ചേ പറ്റൂ!!



  ...ഇതാ,ക്ലാസ്സ് മുറിക്കകത്ത് മറ്റൊരു ഗണിത       
           പ്രവര്‍ത്തനം!അടുത്ത കൂട്ടം എങ്ങനെ            
           വേണമെന്ന്     സംഘമായി ആലോചിച്ചു    
            കണ്ടെത്തുകയാണ് കൊച്ചു കൂട്ടുകാര്‍!
           അറിയാതെ..അറിയാതെ ത്രികോണ    
             സംഖ്യകളെക്കുറിചു പോലും അവര്‍ ആശയ    
            രൂപീകരണം നടത്തുന്നു!
                                ഇവിടെയും വേണമല്ലോ 
                                സഹായിയായി ഒരു ടീച്ചര്‍...
                ആ ടീച്ചറെ മറ്റു ജോലിക്ക്
                പറഞ്ഞയചാലോ!   


                                 നോക്കാം , മറ്റു മാര്‍ഗം   അന്വേഷിക്കാതെ പറ്റില്ലല്ലോ!      .
       
        ........ഈ ഭാഷാ പ്രവര്‍ത്തനം നടക്കണമെങ്കിലും   ടീച്ചരുടെ  കൃത്യമായ ഇടപെടല്‍ കൂടിയെ തീരൂ...എഴുതിയ കുറിപ്പുകള്‍ ഗ്രൂപ്പില്‍ പങ്കു വെച്ച് വിലയിരുത്തുക യാണിവര്‍.മെച്ചപ്പെടലിനു ടീച്ചരുറെ സഹായം അവശ്യം 
 ആവശ്യം!


  

 പരിസര പഠനത്തില്‍ പരീക്ഷണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണിവര്‍..സാധനങ്ങളൊക്കെ റെഡി!ഒരു നിര്‍ദേശം മാത്രം മതി ..
   പക്ഷെ,മാഷെ  സ്കൂളിലേക്ക് വിടാതെ മറ്റെവിടെയെങ്കിലും വിട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശം ആര് നല്‍കും?
      ആരും ഇല്ലാതെ പറ്റില്ലല്ലോ.....നോക്കാം....


....ഇവരുടെ ചിരി മായാതിരിക്കാന്‍,ഉത്സാഹം   
                 നഷ്ടപ്പെടാതിരിക്കാന്‍,പഠിക്കാനുള്ള ഇവരുടെ അവകാശത്തെ  
                 അംഗീകരിക്കാന്‍ ഞങ്ങള്‍ ,അധ്യാപകരും രക്ഷിതാക്കളും ചില 
                 തീരുമാനങ്ങള്‍ എടുത്തു.
                      * സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട മൂന്നു      
                         അധ്യാപികമാരും ഒരേ ദിവസം ലീവ്           
                         എടുക്കരുത്.ദിവസവും ഒരാള്‍ സ്കൂളില്‍ ഉണ്ടാവണം.
                      * ഡ്യൂട്ടിക്ക് പോകുന്ന രണ്ടു അധ്യാപികമാരുടെ ക്ലാസ്സുകള്‍    
                         കൈകാര്യം ചെയ്യാന്‍ എസ്.എസ്‌.ജി,അംഗങ്ങളുടെ സേവനം ഉറപ്പു  വരുത്തണം.ഇവര്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അധ്യാപികമാര്‍എഴുതി നല്‍കണം.
        *ഫലത്തില്‍ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ നാല് ടീച്ചര്‍മാര്‍ പതിവുപോലെ സ്കൂളില്‍ ഉണ്ടാവും..പഠന    
          പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ നടക്കും!              
                    *ഒരു വിദ്യാലയത്തിലെ നാലില്‍ മൂന്ന് അധ്യാപികമാരെയും സെന്‍സസ് ജോലിക്ക് നിയമിച്ച് ഉത്തരവ്  
                      നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ ഇങ്ങനെ പ്രതികരിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ!   
                       കാരണം,ഞങ്ങളുടെ മനസ്സ് കുട്ടികള്‍ക്കൊപ്പമാണ്.....  'ഗുണ മേന്മയുള്ള വിദ്യാഭ്യാസം  കുട്ടികളുടെ   
                        അവകാശം' എന്ന മുദ്രാവാക്യം ഞങ്ങള്‍ കുറെ വിളിച്ചതാണല്ലോ...അതിന്റെ അന്തസ്സത്ത നശിപ്പിക്കാന്‍ 
                       എന്തായാലും ഞങ്ങളില്ല...ഞങ്ങളോട് പൊറുക്കേണമേ!
                                         


                                                                                                       
    * ഗുണ മേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ! 
                                                                                                     
        
                 * പൊതു  വിദ്യാലയങ്ങള്‍ നില നിര്‍ത്തുക!! 

                                                                                                      
                                 * പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക!!!

അഭിപ്രായങ്ങളൊന്നുമില്ല: