വീണ്ടും ഒരു വാര്ഷികാഘോഷത്തിനു ഞങ്ങള്‍ തയ്യാറെടുക്കുക യാണ്. രണ്ടു വര്‍ഷം മുമ്പ് നടന്ന എഴുപതാം വാര് ഷികാഘോഷമായിരുന്നു ഇവിടുത്തെ ആദ്യ വാര്‍ഷികാഘോഷം!വിദ്യാലയ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കുരുന്നുകള്‍ അവതരിപ്പിച്ച ഡാന്‍സ് കാണാന്‍ കടപ്പുറത്തെ ജനങ്ങള്‍ മുഴുവന്‍ ഒത്തു കൂടിയ ആ മുഹൂര്‍ത്തം ഞങ്ങള്‍ എങ്ങനെ മറക്കും?
ജനകീയക്കൂട്ടായ്മയിലൂടെ എഴുപതാം വാര്‍ഷികത്തെ നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ കഴിഞ്ഞ തിന്റെ ആവേശത്തിലാണ് വീണ്ടും ഒരു ആഘോഷത്തെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചത്.
....അധ്യാപക രക്ഷാ കര്‍തൃസമിതി യോഗം ചേര്‍ന്ന് സംഘാടക സമിതി രൂപികരിക്കാനുള്ള തീയ്യതി തീരുമാനിച്ചു.കത്ത് തയ്യാറാക്കി.ജനുവരി 26 നു അധ്യാപികമാരും,കുട്ടികളും,മദര്‍ പി.ടി.എ.കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്കൂള്‍ പരിസരത്തുള്ള മുന്നൂറോളം വീടുകളില്‍ നേരിട്ട് പോയി കത്ത് വിതരണം ചെയ്തു!സംഘാടക സമിതി രൂപീകരണത്തോടൊപ്പം വിദ്യാലയ വികസന സമിതിയുടെ പുന:സംഘാടനവും ഞങ്ങളുടെ അജണ്ടയില്‍ ഉണ്ടായിരുന്നു.വാര്‍ഡു മെമ്പര്‍ ചെയര്‍മാനായി നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപീകരിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ യോഗത്തിനു മുമ്പാകെ അവതരിപ്പിക്കാനും ധാരണയായി.ഒപ്പം വിദ്യാലയ മികവിന്റെ നേര് സാക് ഷ്യങ്ങ ളായി കുട്ടികളുടെ പ്രകടനങ്ങളും.ഇവയുടെ വിലയിരുത്തലിനു ശേഷമാകണം സംഘാടക സമിതി രൂപീകരണം.
ജനുവരി 28 നു വെള്ളിയാഴ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു യോഗം വിളിച്ചത്.ആളുകള്‍ വരുമ്പോഴേക്കും ഞങ്ങള്‍ കുട്ടികളെയെല്ലാം ഹാളില്‍ ഇരുത്തി,സ്കൂള്‍ ബാലസഭയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ പഠന പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട നാടകങ്ങള്‍,കൂട്ടപ്പാട്ടുകള്‍,സംഭാഷണം,കവിതാലാപനം തുടങ്ങിയവയൊക്കെ അവതരിപ്പിക്കാന്‍ കുട്ടികള്‍ തയ്യാര്‍!
...ആളുകള്‍ എത്തിത്തുടങ്ങി.യോഗനടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പ്രകടനങ്ങള്‍ കാണാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു.ബാലസഭാ സെക്രട്ടറി ആഷികയുടെ സ്വാഗത ഭാഷണ ത്തോടെ പരിപാടി ആരംഭിച്ചു.നാലാം ക്ലാസ്സുകാരുടെ നാടകമായിരുന്നു ആദ്യം.മലിനമാക്കപ്പെടുന്ന പുഴയുടെ സങ്കടം കുട്ടികള്‍ നന്നായി അവതരിപ്പിച്ചു.'തോല്‍ക്കാത്ത കാളി'
യുമായി മൂന്നാം ക്ലാസ്സുകാരും അഹങ്കാരിയായ കാറ്റിന്റെ കഥയുമായി രണ്ടാം ക്ലാസ്സുകാരും വേദിയിലെത്തിയപ്പോള്‍ സദസ്യര്‍ക്ക് അത്ഭുതം!നമ്മുടെ മക്കള്‍ക്കും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നല്ലോ!!
''come dear friends,come dear friends,
join hands,and work together.....''
ഒന്നാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും ഒന്നിച്ചു പാടി അഭിനയിച്ചപ്പോള്‍ നിലയ്ക്കാത്തകയ്യടി!തുടര്‍ന്നു മറ്റു ക്ലാസ്സുകളിലെ കുട്ടികളും ഇംഗ്ലീഷ് പരിപാടികളുമായി എത്തി......
.....''ഇനിയും ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ ബാക്കിയുണ്ട്.സമയക്കുറവു കൊണ്ടു അവ മറ്റൊരു അവസരത്തിലാവാം''ഞാന്‍ പറഞ്ഞു.അപ്പോഴേക്കും കൂടുതല്‍ ആള്ക്കാര് യോഗത്തിനു എത്തിയിരുന്നു.ഞങ്ങളുടെ മുന്‍ മദര്‍ പി.ടി.എ.പ്രസിടന്ടു കൂടിയായ പഞ്ചായത്ത് മെമ്പരുടെ അധ്യക്ഷതയില്‍ യോഗനടപടികള്‍ ആരംഭിച്ചു.വിദ്യാലയവികസന സമിതിയുടെ രൂപീകരണ ത്തിനു ശേഷം നടന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും,കൈവരിച്ച നേട്ടങ്ങളെ ക്കുറിച്ചും ഞാന്‍ ഹ്രസ്വമായി സൂചിപ്പിച്ചു.......എഴുപതാം വാര്‍ഷികാഘോഷം,ഭൌതിക സാഹചര്യങ്ങളില്‍ ഉണ്ടായ പുരോഗതി,കുട്ടികളുടെ പഠന നേട്ടങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു.
. ..മാര്‍ച്ച് 31 ,ഏപ്രില്‍ 1,2 തീയ്യതികളില്‍ വിപുലമായ പരിപാടിക ളോടെ വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനമായി.ഇതില്‍ ഒരു ദിവസം 'മികവ്'പ്രദര്‍ശനവും വിദ്യാഭ്യാസ ജനസഭയും സംഘടിപ്പിക്കും.മുഴുവന്‍ കുട്ടികളുടെയും ഒരു ഇനമെങ്കിലും പൊതു വേദിയില്‍ അവതരിപ്പിക്കും.അടുത്തുള്ള രണ്ടുഅങ്കണ വാടികളിലെ കുട്ടികള്‍ക്കായും,പൂര്‍വ വിദ്യാര്‍ഥികള്‍ക്കായും പ്രത്യേക പരിപാടികള്‍ ഉള്‍പ്പെടുത്താനും ധാരണയായി.കുട്ടികളുടെ ഡാന്‍സ് പരിശീലനം ആരംഭിച്ചു.തിരുവാതിര അവതരിപ്പിക്കാന്‍ അമ്മമാരും ആലോചിക്കുന്നു.......
പരിപാടികള്‍ക്കു നേതൃത്വം നല്കാന് വാര്‍ഡ് മെമ്പര്‍ ചെയര്‍ പേഴ്സനായി സംഘാടകസമിതി രൂപീകരിച്ചു. രക്ഷിതാക്കള്‍ക്കു പുറമേ മറ്റു വ്യക്തികളെ ക്കൂടി ഉള്‍പ്പെടുത്തി വിദ്യാലയ വികസന സമിതിയും പുന:സംഘടിപ്പിച്ചു.......വിദ്യാലയ ചരിത്രവും ,മികവിന്റെ തെളിവുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടു സുവനനീര് തയ്യാറാക്കി വാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമെടുത്തു കൊണ്ടാണ് യോഗം അവസാനിച്ചത്!സാമ്പത്തിക സമാഹരണത്തിനായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേക്കല്‍ വെല്‍ഫെയര്‍ അസോസിയേഷനുമായി ബന്ധപ്പെടാന്‍ വികസന സമിതി ഭാരവാഹികളെ ചുമതലപ്പെടുത്തി.കൂടാതെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥി കളുടെയും, നാട്ടുകാരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
..............കടലിന്റെ മക്കളെ സഹായിക്കാന്‍ സന് മനസ്സുള്ളവര്‍ വേറെയും ഉണ്ടാകുമല്ലോ,സ്വദേശത്തും വിദേശത്തുമായി.ആ പ്രതീക്ഷയിലാണ് ഞങ്ങള്‍!!

3 അഭിപ്രായങ്ങൾ:
പോകാലോ പോകാലോ മഞ്ഞകാട്ടില്‍ പോകാലോ
മഞ്ഞകാട്ടില്‍ പോയാലോ മഞ്ഞ കിളിയെ പിടിക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാലോ .....
പപ്പും പൂടയും പറിക്കാലോ ..
പപ്പും പൂടയും പരിചാലോ പിന്നെ
ഉപ്പും മുളകും തെക്കാലോ
ഉപ്പും മുളകും തെചാലോ പിന്നെ
ചട്ടിയിലിട്ട് വരുക്കാലോ ..
ചട്ടിയിലിട്ട് വരുതാലോ പിന്നെ
കളളും കൂട്ടി അടിക്കാലോ
നന്നായി മാഷേ...ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ആശംസകളും .....സസ്നേഹം
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി!വലിയ വലിയ യാത്രകള്‍ക്കിടയില്‍ ഞങ്ങളുടെ കടപ്പുറത്തും എത്തിയല്ലോ,യാത്രികന്!അതുതന്നെ ധാരാളം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ