ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

സുജിടീച്ചറുടെ ഒന്നാം ക്ലാസ്സില്‍ പഠനോപകരണം വളരുന്നു, ഒപ്പം കുട്ടികളും..

                   ബിഗ്‌ട്രീ,ബിഗ്‌പിക്ചര്‍,ബിഗ്‌സ്ക്രീന്‍...ഇങ്ങനെ പല പേരുകളിലായി പ്രൈമറി ക്ലാസ്സുകളില്‍ 'വളരുന്ന പഠനോപകരണ'ത്തിന്റെ സാധ്യതകളെ ക്കുറിച്ച് അധ്യാപക തുടര്‍ ശാക്തീകരണ പരിശീലന വേളകളില്‍ അധ്യാപികമാര്‍ക്ക് ഏറെക്കുറെ ധാരണകള്‍ ലഭിച്ചിട്ടുണ്ട്.പലരും പല രീതികളില്‍ ഇവയൊക്കെ ക്ലാസ് മുറികളില്‍ പ്രയോഗിച്ചിട്ടും ഉണ്ടാകും.(ഇവയൊന്നും പ്രയോഗിക്കാതെ തന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപികമാരും ഉണ്ടാകാം)ഏതായാലും ഞങ്ങളുടെ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സുജിടീച്ചര്‍ ഇതിന്റെ പരമാവധി സാധ്യതകള്‍ പ്രയോഗിച്ചു നോക്കുന്ന കൂട്ടത്തിലാണ്.ഓരോ മോഡ്യൂള്‍ ആസൂത്രണം ചെയ്യുമ്പോഴും വളരുന്ന പഠനോപകരണത്തിന്റെ എന്തെങ്കിലും സാധ്യത അതില്‍ ഉള്‍പ്പെടുത്താന്‍ ടീച്ചര്‍ ശ്രദ്ധിചിട്ടുണ്ടാകും.അതുകൊണ്ടു തന്നെ ഒന്നാംതരത്തിലെ പഠനോപകരണം ഓരോ ദിവസവും വളരുകയാണ്...ഒപ്പം കുട്ടികളും...
                                                                        പഠനോപകരണം വളരണമെങ്കില്‍ കീറലും,മുറിക്കലും,ഒട്ടിക്കലും,വരക്കലും,നിറം കൊടുക്കലും ഒക്കെ ക്ലാസ് മുറിയില്‍ നടന്നെ പറ്റൂ...ഇതില്‍ പങ്കാളികളാകുന്ന കുട്ടികള്‍ ശരിക്കും അതില്‍ ലയിച്ചു ചേരുകയാണ്..കാരണം ഏതൊരു കുട്ടിയും ചെയ്യാന്‍ ഇഷ്ട പ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് ഇവയൊക്കെ..അതിലൂടെ സൂക്ഷ്മ-സ്ഥൂല പേശീ വികാസവും,മാനസിക വികാസവും ഒക്കെ കൈവരിച്ചു വളരുകയാണ് കുരുന്നുകള്‍! ചിത്ര വായനയിലൂടെ മെല്ലെ മെല്ലെ, വാക്യങ്ങളില്‍  നിന്ന് വാക്കുകളിലേക്കും വാക്കുകളില്‍ നിന്ന് അക്ഷരങ്ങളിലേക്കും അവരെ നയിക്കാന്‍ ടീച്ചര്‍ക്ക് കഴിയുന്നു..സംഖ്യാ ബോധത്തിലൂന്നിയ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ത്തന്നെ ടീച്ചര്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകും..ഇതൊക്കെത്തന്നെയാണല്ലോ ഒന്നാംക്ലാസ്സില്‍ നട ക്കേണ്ടതും..ക്ലാസ് പി.ടി.എ
  ‍യോഗത്തിനെത്തുന്ന  രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുംപോള്‍  അവര്‍ക്ക് പൂര്‍ണ സംതൃപ്തി..ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അവരും തയ്യാറാകുന്നു.....അങ്ങനെ സുജിടീച്ചരുടെ   ഒന്നാം ക്ലാസ്സില്‍  പഠനോപകരണം  വളര്‍ന്നുകൊണ്ടെ യിരിക്കുന്നു..ഒപ്പം കുഞ്ഞുങ്ങളും ..ഇതാ,ക്ലാസ്മുറിയില്‍ നിന്നുള്ള ചില കാഴ്ചകള്‍.... 

 







 

 

 
 
 
 

 







 
















1 അഭിപ്രായം:

UNIQUE 1 പറഞ്ഞു...

Suji teacher has re-captured the lost thrill of teaching and playing along with kids! For me this is the 'freedom' that only teachers are endowed with. Kadalinte makkalkku mikacha vidhyabhyasam yadarthyamakkunnathi santhosham, abhimaanam.