2011 മാര്‍ച്ചു മാസത്തില്‍ നടന്ന എല്‍.എസ്.എസ്.പരീക്ഷയുടെ ഫലം കാസര്‍ഗോഡ് ജില്ലയില്‍ പ്രസിദ്ധപ്പെടുത്തിയത് ഇന്നാണ്.പുതിയ രീതിയില്‍ ആദ്യമായി നടത്തിയ പരീക്ഷയില്‍ വിജയിച്ചവര്‍ വളരെ കുറവ്.മുന്‍വര്‍ഷങ്ങളില്‍ 50 ല്‍ അധികം കുട്ടികള്‍ വിജയിച്ചിരുന്ന ബേക്കല്‍ ഉപജില്ലയില്‍ നിന്ന് ഈ വര്‍ഷം സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത് 10 പേര് മാത്രം!മറ്റു ഉപജില്ലകളിലെയും,ജില്ലകളിലെയും സ്ഥിതിയും വ്യത്യസ്തമല്ല.പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കി യതിലും,വിജയികളെ നിശ്ചയിച്ചതിലും സ്വീകരിച്ച മാനദണ്ടങ്ങള്‍ അധികൃതര്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
എന്തായാലും തുടര്‍ച്ചയായ നാലാം വര്‍ഷവും എല്‍.എസ്.എസ്.വിജയികളുടെ പട്ടികയില്‍ ഇടം നേടാനായതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനം ഉണ്ട്.സ്കൂള്‍ ലീഡറായിരുന്ന ജനിഷയിലൂടെയാണ് ഇത്തവണ ഞങ്ങളുടെ വിദ്യാലയത്തിലേക്ക് എല്‍.എസ്.എസ്.എത്തിയത്.ബേക്കല്‍ കടപ്പുറത്തെ സാധാരണ മത്സ്യത്തൊഴിലാളിയായ ജയനാഥന്റെയും ജ്യോതിയുടെയും മകളായ ജനിഷ എല്ലാ അര്‍ത്ഥത്തിലും ഈ വിദ്യാലയത്തിന്റെ അഭിമാനം തന്നെയാണ്.പഠനത്തോടൊപ്പം തന്നെ കലാ-കായിക രംഗത്തും മികവു തെളിയിച്ച ജനിഷ തന്നെയായിരുന്നു എല്ലാ മേളകളിലെയും ഞങ്ങളുടെ താരം!
ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളില്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ പതിവായി ഒന്നാം സ്ഥാനം നേടിയിരുന്നതും ജനിഷ തന്നെ!ഈ വര്‍ഷത്തെ പഞ്ചായത്തുതല വിജ്ഞാനോത്സവം ഞങ്ങളുടെ വിദ്യാലയത്തില്‍ വെച്ച് നടത്തിയപ്പോള്‍ മികച്ച അഞ്ചു കുട്ടികളില്‍ ഒരാളായി ജനിഷ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഉപജില്ലാതല സ്കൂള്‍ കലോത്സവത്തില്‍ ജനിഷയുടെ നേതൃത്വത്തില്‍ ആലപിച്ച സംഘഗാനത്തിന് 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും,ദേശ ഭക്തിഗാനത്തിനു 'ബി' ഗ്രേഡോടെ നാലാം സ്ഥാനവും,ലളിതഗാനത്തിനു 'ബി' ഗ്രേഡും ലഭിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.
ഉപജില്ലാതല ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ ഒരേ ദിവസം ആണല്ലോ എപ്പോഴും നടക്കാറ്. അതുകൊണ്ടു തന്നെ ഒരു കുട്ടിക്ക് ഏതെങ്കിലും ഒരിനത്തിലെ പങ്കെടുക്കാന്‍ കഴിയൂ.ജനിഷയെ ഏതു വിഭാഗത്തില്‍ പങ്കെടുപ്പിക്കണം എന്നാലോചിച്ച് ഞങ്ങള്‍ഏറെ വിഷമിച്ചു.കാരണം എല്ലാറ്റിലും ഒന്നാമത് ജനിഷ തന്നെയായിരുന്നു!അവസാനം 'സയന്‍സ് ചാര്‍ട്ട്' വിഭാഗത്തില്‍ ജനിഷയെ പങ്കെടുപ്പിച്ചു.കൂട്ടിന് മൂന്നാം ക്ലാസ്സിലെ ഷിബിനും ചേര്‍ന്നപ്പോള്‍ ആ വിഭാഗത്തിലെ മൂന്നാം സ്ഥാനം ഞങ്ങള്‍ക്കു കിട്ടി.
സ്കൂള്‍ ലീഡര്‍ ആയതുകൊണ്ട് പല ചടങ്ങുകളിലും സ്വാഗതമോ,നന്ദിയോ പറയേണ്ട കടമയും ജനിഷയ്ക്ക് ഉണ്ടായിരുന്നു.അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ നിര്‍ഭയമായി കാര്യങ്ങള്‍ നിറവേറ്റാന്‍ അവള്‍ക്കായി. വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ ക്ലാസ്സ് മുറികളെല്ലാം അടച്ചുപൂട്ടി എന്ന് ഉറപ്പു വരുത്തിയിട്ടേ ജനിഷ വീട്ടിലേക്കു മടങ്ങൂ!
വാര്ഷികാഘോഷത്തില്അവതരിപ്പിക്കാനായി കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന മധുമാഷ് എല്ലാ ഇനത്തിലേക്കും ആദ്യം തെരഞ്ഞെടുത്ത കുട്ടിയും ജനിഷ തന്നെയായിരുന്നു.ഒരു കുട്ടിയെ ഒരിനത്തില്‍ മാത്രം പങ്കെടുപ്പിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.പക്ഷെ,മാഷിനു ഒരേ നിര്‍ബന്ധം..ഗ്രൂപ്പ് ഡാന്‍സ് നയിക്കാന്‍ ജനിഷ തന്നെ വേണം!അവളില്ലെങ്കില്‍ തിരുവാതിര കളിപ്പിക്കാനേ കഴിയില്ല!! ഒടുവില്‍ ഞങ്ങള്‍ തീരുമാനം മാറ്റി.ജനിഷ തിരുവാതിരയും ഗ്രൂപ്പ് ഡാന്‍സും കളിക്കുക തന്നെ ചെയ്തു!
നാലാം ക്ലാസ്സിലെ കുട്ടികള്‍ സംഘടിപ്പിച്ച യാത്രയയപ്പ് പാര്‍ട്ടിയില്‍ വെച്ച് ജനിഷ പറഞ്ഞു,
''ഞാന്‍ ഈ സ്കൂളില്‍ രണ്ടാം ക്ലാസ്സിലാണ് ചേര്‍ന്നത്.ഇവിടെ വരുന്നതിനു മുമ്പ് ഇംഗ്ലീഷ് മീഡിയ ത്തിലായിരുന്നു.ഇവിടെ വന്നതു കൊണ്ട് നന്നായി പഠിക്കാന്‍ എനിക്കു കഴിഞ്ഞു.പല സമ്മാനങ്ങളും കിട്ടി.നാലില്‍ നിന്ന് ജയിച്ച് വേറെ സ്കൂളില്‍ പോയാലും ഈ സ്കൂളിനെയും എന്നെ പഠിപ്പിച്ച മാഷിനെയും,ടീച്ചര്‍മാരെയും ഞാന്‍ ഒരിക്കലും മറക്കില്ല. ''
സാധാരണയായി ഏതൊരു യാത്രയയപ്പിലും കുട്ടികള്‍ പറയുന്ന സ്ഥിരം വാചകങ്ങളായി ഇതിനെ കാണാന്‍ ഞങ്ങള്‍ക്കു കഴിയില്ല.കാരണം,ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ജനിഷയുടെ രക്ഷിതാക്കള്‍ മനസ്സില്ലാ മനസ്സോടെ അവളെ ഇവിടെ ചേര്‍ത്തത്.ഒപ്പം അനിയന് ജനുവിനെ ഒന്നാം ക്ലാസ്സിലും ചേര്‍ത്തു.അന്ന് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത ഒരു വാക്കുണ്ട് ,''ഈസ്കൂളില് ചേര്‍ത്തതു കൊണ്ട് നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരില്ല.മാത്രമല്ല നല്ല മിടുക്കരായി അവര്‍ മാറുകയും ചെയ്യും."
ഞങ്ങളുടെ വാക്കുകള്‍ വെറും വാക്കുകള്‍ ആയിരുന്നില്ലെന്ന് ജനിഷയുടെ രക്ഷിതാക്കള്‍ക്ക് മുമ്പേ തന്നെ ബോധ്യപ്പെട്ടതാണെങ്കിലും ഈ എല്‍.എസ്.എസ്. വിജയം ഞങ്ങള്‍ക്കും അവര്‍ക്കും, ഒപ്പം മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു പോലെ ആത്മവിശ്വാസം പകരുന്നു .....
പൊതു വിദ്യാലയങ്ങളും,പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യാസവും മികവിന്റെ പാതയില്‍ത്തന്നെയാണ്..
പാര്ശ്വവല്ക്കരിക്കപ്പെട്ടവരായി മുദ്ര കുത്തി,വിദ്യാശൂന്യവിഭാഗമായി എഴുതിത്തള്ളിയിരുന്ന കടലിന്റെ മക്കള്‍ക്കുപോലും,സമൂഹത്തിന്റെ മുഖ്യ ധാരയില്‍ എത്താനും മറ്റുള്ളവരോടൊപ്പം ശിരസ്സുയര്‍ത്തി നടക്കാനും വഴിയൊരുക്കിയിരിക്കുന്നു,പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പുതിയരീതിയിലുള്ള പഠനവും പരിഷ്കാരങ്ങളും...
അതിനാല്‍ യാതൊരു വിധ സംശയവും വേണ്ട, 'ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ തന്നെ'

1 അഭിപ്രായം:
good.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ