ഇന്ന് സ്വാതന്ത്ര്യദിനം.പതിവിലും നേരത്തെ സ്കൂളില്‍ എത്തി.കൂട്ടുകാരോടൊപ്പം ക്ലാസ്സും പരിസരവും അലങ്കരിച്ചു.ദേശീയപതാകയുടെ ബാഡ്ജ് ധരിച്ചു.ഒമ്പതരയ്ക്ക് അസ്സംബ്ലി തുടങ്ങി.ഹെട്മാസ്ടര്‍ പതാക ഉയര്‍ത്തി.നാലാം ക്ലാസ്സിലെ ചേച്ചിമാര് പതാകഗാനം ചൊല്ലി.ഞങ്ങള്‍ പതാകയെ സല്യുട്ട് ചെയ്തു.സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് ഹെട്മാസ്ടര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നു.പി.ടി.എ പ്രസിടന്റ്റ് ശശികുമാര്‍,മദര്‍ പി.ടി.എ പ്രസിടന്റ്റ് നിഷ, സീമടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.അമ്മമാരും ടീച്ചര്‍മാരും ലഡുവും മിഠായിയും തന്നു.കുറച്ചു കഴിഞ്ഞ് ജാഥ തുടങ്ങി.സ്കൂള്‍ ലീഡര്‍ ഷിബിന്‍ കൊടി പിടിച്ച് മുമ്പില്‍ നടന്നു.പ്രത്വിഷ്,അര്‍ഷ,ശാലു തുടങ്ങിയവര്‍ മുദ്രാവാക്യം വിളിച്ചുതന്നു.ഞങ്ങള്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ചു.പോകുന്ന വഴിക്ക് രണ്ടു ക്ലബ്ബുകാരുടെ വക ലഡുവും മിഠായിയും കിട്ടി.വീടുകള്‍ കയറിയിറങ്ങുന്ന തെയ്യത്തിനെ കണ്ടു.ജാഥ സ്കൂളില്‍ തിരിച്ചെത്തി.എല്ലാവരും മരത്തണലില്‍ ഇരുന്നു.ഹെട്മാസ്ടര്‍ സ്വാതന്ത്ര്യഗീതങ്ങള്‍ പാടിത്തന്നു.''ഇന്ത്യയെന്റെ രാജ്യം.........,ഇന്ത്യ പെറ്റ മക്കള്‍ നമ്മളെന്നുമൊന്ന്....ഹിന്ദുവല്ല,ക്രിസ്ത്യനല്ല,നമ്മള് മനുഷ്യര്‍.....''പാട്ടുകള്‍ എനിക്ക് ഇഷ്ടപ്പെട്ടു.പിന്നീട് പ്രത്യേക ബാലസഭ തുടങ്ങി.ഷിബിന്‍ സ്വാഗതം പറഞ്ഞു.സുമടീച്ചര്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന് ഉല്‍ഘാടനം ചെയ്തു.സുജി ടീച്ചര്‍ പ്രസംഗിച്ചു. ഓരോ ക്ലാസ്സിലെയും കുട്ടികള്‍ ഗ്രൂപ്പായി ദേശ ഭക്തി ഗാനങ്ങള്‍ ചൊല്ലി.കുറെ കുട്ടികള്‍ പ്രസംഗിച്ചു.അതിനു ശേഷം ക്വിസ് തുടങ്ങി.മുഴുവന്‍ കുട്ടികളും പങ്കെടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിലൂടെ മനസ്സിലായി.പരപടികള്‍ കഴിയുമ്പോഴേക്കും പായസം റെഡി!അങ്ങനെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി.
2 അഭിപ്രായങ്ങൾ:
രണ്ടാം ക്ലാസ്സുകാരി കുഞ്ഞുമോള്‍ നന്നായി എഴുതി കേട്ടോ. ഫോട്ടോകളും നന്നായി.
ഫോട്ടോകളും കുറിപ്പും നന്നായി...
OT
ബ്ലോഗ് ഹെഡർ ഭയങ്കർ വലുപ്പം അതൊന്ന് അഡ്ജസ്റ്റ് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ