തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

വിലയിരുത്തല്‍ സാധ്യമാണ് ,പക്ഷെ ......



രണ്ടാംതരത്തിലെ യൂനിറ്റ് 5 -ഒരുമിച്ചുനിന്നാല്‍ ..ഒന്നാം മോഡ്യൂള്‍ മുന്നേറുകയാണ് -ഗ്രൂപ്പുപ്രവര്‍ത്തനവും ,വ്യക്തിഗതപ്രവര്‍ത്തനവും, സ്വയംവിലയിരുത്തലും,പരസ്പരം വിലയിരുത്തലും  എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നുണ്ട് ..പക്ഷെ ,ഒരു കുഴപ്പം ..സമയത്തിനു തീരുന്നില്ല ..എന്‍റെ ആസൂത്രണത്തില്‍ വല്ല പിഴവും സഭാവിച്ചതായിരിക്കുമോ?   പ്രശ്നം ക്ല്സ്ടര്‍ പരിശിലനത്തില്‍ ഉന്നയിച്ചു ..എല്ലാവര്‍ക്കുമുന്നിലും വില്ലന്‍ സമയം തന്നെ ..ഇങ്ങനെ പോയാല്‍ പാഠംഎങ്ങനെ തീരും????...ചര്‍ച്ച സജീവമായി ..എല്ലാ പ്രവര്‍ത്തനങ്ങളും ഇങ്ങനെ തന്നെ വിലയിരുത്തണമെന്ന് നിര്‍ബ്ബന്ധം പിടിക്കണമോ?എല്ലായിടത്തും എല്ലാത്തരം വിലയിരുത്തലും പ്രായോഗികമാണോ??????????...ഉത്തരം കണ്ടെത്തിയേ പറ്റൂ..ഒരു കാര്യം തീര്‍ച്ച ..പഠനത്തോടൊപ്പം തന്നെ നടക്കേണ്ടുന്ന ഒന്നാണ് വിലയിരുത്തല്‍ എന്നും ,അത് സാധ്യമാണ് എന്നും ബോധ്യമായിരിക്കുന്നു ..കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പാഠം കുറയ്ക്കുക എന്നതും ഒരു വഴി തന്നെയല്ലേ? ....നിങ്ങള്‍ എന്ത് പറയുന്നു?

2 അഭിപ്രായങ്ങൾ:

drkaladharantp പറഞ്ഞു...

സമയവും വിലയിരുത്തലും
ഒത്തുതീര്‍പ്പില്ലാത്ത ഒറ്റ കാര്യം കുട്ടിയുടെ പഠനമാണ്.
എന്തിനാണ് വിലയിരുത്തല്‍?എല്ലാ കുട്ടികളും പഠനം നടത്തുന്നു എന്ന് ഉറപ്പാക്കാന്‍.
ഓരോ പഠന ബിന്ദുവും പ്രധാനം.
ഇനി സമയം.
കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആണ് പ്രശ്നം.ഒരു തെരഞ്ഞെടുപ്പു അനിവാര്യം.ലക്‌ഷ്യം നേടാന്‍ പറ്റിയത് ഏത്.അവ ആഴത്തില്‍ പോകണം.
ഏറ്റവും മുഖ്യമായ/ പ്രധാനമായ പ്രവര്‍ത്തനങ്ങള്‍ മാത്രം വിലയിരുത്തലിനു വിധേയമാക്കുക.
പ്രായോഗികമായ രീതി വികസിപ്പിക്കാന്‍ കഴിയും
അത് ഫിഷറീസ് സ്കൂളില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുന്നു.

Unnikrishnan പറഞ്ഞു...

Which act is not instantly assessed by us in our life? Similarly in the classroom but slightly different. Different options for assessment is available in the class-by students in the group, by peers, self or by the teacher. Let us decide which one is required for each activity? For that we may have to consider
what the activity is for?
To what extent is it familiar to my students?
How many students face any difficulty regarding it?
Is this a stage in learning which require in-depth assessment and feedback?
Then one can decide what type of assessment and how?
Narayanan, how could you make changes in the production of the souvenir book? Was it not the same thinking? Let us talk.