![]() |
പഠനയാത്ര ഇവിടെ തുടങ്ങുന്നു..കാഞ്ഞങ്ങാട് കോട്ടയുടെ അരികിലൂടെ നിത്യാനന്ദ ആശ്രമത്തിലേക്ക്... |
![]() |
ആശ്രമ കവാടം |
![]() |
ഗുഹകള്‍ക്ക് മുകളിലെ മനോഹരമായ ക്ഷേത്രം. |
![]() |
നിത്യാനന്ദ ആശ്രമത്തിലെ ക്ഷേത്രത്തിനു മുന്നില്‍... |
![]() |
പുതിയ കോട്ടയിലെ 'പഴയ കോട്ടയ്ക്കു' മുകളില്‍ തലയെടുപ്പോടെ..... |


ഗുഹകള്‍ക്ക് മുകളിലെ ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ കയറി,ക്ഷേത്രവും പരിസരവും,കൊത്തു പണികളും,പഞ്ചലോഹ വിഗ്രഹവും എല്ലാം കുട്ടികള്‍ നോക്കിക്കണ്ടു.....കൂട്ടത്തില്‍ .തൊട്ടു താഴെ കായ്ച്ചു നില്ക്കുന്ന വലിയമാവിലേക്ക് കുട്ടികളുടെ കണ്ണെ ത്തിയത് തികച്ചും സ്വാഭാവികം മാത്രം!
താഴെയിറങ്ങി മ്യൂസിയം സന്ദര്‍ശിച്ചു...ആശ്രമുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ നിന്നും മനസ്സിലാക്കി...പിന്നീട് ഗുഹകള്‍ക്കുള്ളിലേക്ക്....അങ്ങിങ്ങായി വൈദ്യുതവെട്ടം ഉണ്ടെങ്കിലും,ഉള്ളിലൂടെ നടക്കുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും നേരിയ പേടി..ഓരോ പ്രവേശന ദ്വാരത്തിനടുത്ത് എത്തുമ്പോഴേക്കും പേടിയെല്ലാം പമ്പ കടക്കും.. ഉത്സാഹത്തോടെ ഓരോ ഗുഹയും താണ്ടിയുള്ള യാത്രയുടെ അനുഭവം ഒന്ന് വേറെ തന്നെ!ചില സ്ഥലങ്ങളില്‍ അല്‍പ്പനേരം ഇരുന്ന് വിശ്രമിച്ചു...പുറത്തു കടന്നപ്പോള്‍ വീണ്ടും സ്വന്തം സ്ഥലത്ത് എത്തിയപോലെ.. ആശ്രമവും,പരിസരവും ക്യാമറയില്‍ പകര്‍ത്താനും മുന്നില്‍ നിന്നു ഗ്രൂപ്പ് ഫോട്ടോ എടുക്കാനും ഞങ്ങള്‍ മറന്നില്ല...എന്നും ഓര്‍മ്മിക്കാന്‍ ഇതുണ്ടാകുമല്ലോ....








![]() |
''ഞങ്ങളുടെ സ്വന്തം കാവിലേക്ക് സ്വാഗതം..'' |
![]() |
''കുറേ പേര് ഉണ്ടല്ലോ...ഞങ്ങള്‍ക്ക് വല്ലതും തരുമോ ആവോ ...'' |
4 അഭിപ്രായങ്ങൾ:
ഞാനും ഉണ്ട് മാഷെ നിങളുടെ കൂടെ അടുത്ത പോസ്റ്റ് നോക്കിയിരിക്കുന്നു..
ഞാനും ഉണ്ട് മാഷെ നിങളുടെ കൂടെ അടുത്ത പോസ്റ്റ് നോക്കിയിരിക്കുന്നു..
മാഷേ,
നല്ല യാത്രാവിവരണം... ചിത്രങ്ങള്‍ കൂടിയായപ്പോള്‍ മധുരതരം. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.
കൂടെ യാത്ര ചെയ്ത പോലെ.....നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ