എന്നാല്‍ 'പഠിപ്പിക്കാനുള്ള അവകാശം പൊയേ' എന്നു വിലപിക്കുന്ന ചില അധ്യാപകര്‍ ഇത്തരം ക്ലസ്റര്‍ പരിശീലനങ്ങളിലേക്കു വരാറേയില്ല.അതുകൊണ്ടുതന്നെ ഇവിടെ എന്താണു നടക്കുന്നത് എന്നും അവര്‍ക്കറിയില്ല.എന്നിട്ടും അവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു ഇവിടെ നടക്കുന്നത് അദ്ധ്യാപകശാക്തീകരണമല്ലത്രേ!
ഇന്നലെ (18 .12 .2010 ) നടന്ന പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു . -ഗ്രൂപ്പ് പ്രവര്‍ത്തനം -വായന
-ഫീഡ്ബാക്ക്
-പോര്‍ട്ട് ഫോളിയോ
-ക്ലാസ് പി.ടി.എ -സ്കൂള്‍ മികവ്
അര്‍ത്ഥ പൂര്‍ണമായ ഒരു ഗ്രൂപ്പുപ്രവര്‍ത്തനത്തില്‍ എന്താണ് നടക്കേണ്ടത്?ഇതില്‍ അധ്യാപികയുടെ റോള്‍ എന്ത്?..ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഗ്രൂപ്പു തിരിഞ്ഞു ഉത്തരം കണ്ടെത്തി,ചാര്‍ട്ടില്‍ എഴുതി അവതരിപ്പിച്ചു.പൊതു ചര്‍ച്ചയിലൂടെ കൂടുതല്‍ തെളിച്ചം കിട്ടി..ഇതുതന്നെയല്ലേ അധ്യാപക ശാക്തീകരണ പരിപാടിയുടെ ലക്ഷ്യം? തന്റെ ക്ലാസ് മുറിയില്‍ തയ്യാറാക്കിയ പഠനോപകരണങ്ങള്‍ വഴി ഗ്രൂപ്പുപ്രവര്‍ത്തനം മെച്ച്ചപ്പെടുത്തിയതിന്റെയും ,പിന്നാക്കക്കാരെക്കൂടി വായനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിച്ഛതിന്റെയും തെളിവുകളുമായാണ് ദിലീപന് മാഷ് സെഷന് നയിച്ചത്.സമാന അനുഭവങ്ങള്‍ അധ്യാപികമാരും പങ്കു വച്ചു.
'അധ്വാനം സമ്പത്ത്' എന്ന പാഠത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്വയം വരച്ച്ച് കട്ട് ഔട്ടുകള്‍ തയ്യാറാക്കി ബിഗ് സ്ക്രീനില്‍ പതിച്ചാണ് മാഷ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്...എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെ.ഇവിടെ അദ്ധ്യാപകന് യഥാര്‍ത്ഥ ഫെസിലിറ്റെറ്റര്‍ ആവുകയല്ലേ? '' മാഷെപ്പോലെ ചിത്രം വരക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ലല്ലോ.പിന്നെങ്ങനെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും?''ഇതായിരുന്നു പലരുടെയും സംശയം.''കഴിവല്ല,മനസ്സാണ് പ്രധാനം''.മാഷുടെ പ്രതികരണം തന്നെയല്ലേ ശരി?
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെക്കിറങ്ങിയ രേവതിയെ കണ്ടില്ലേ?ഇതിഷ്ടപ്പെടാത്ത കുട്ടി ഏതെങ്കിലും ക്ലാസ്സില്‍ ഉണ്ടാകുമോ? തൊപ്പിപ്പാവയായി തലയില്‍ വെച്ചു രേവതിയായി മാറാന്‍ പിന്നാക്കക്കാര്‍ പോലും മുമ്പോട്ട് വന്നില്ലെന്കിലല്ലേ അത്ഭുതമുള്ളൂ! പൂന്തോട്ടത്തില്‍ അവള് കണ്ട കൂട്ടുകാര്‍ ആരൊക്കെയായിരുന്നു? പുസ്തകവായനയിലൂടെ കണ്ടെത്തിയ ഉത്തരങ്ങള്‍ കുട്ടികള്‍ നോട്ടില്‍ കുറിക്കുന്നു...കട്ട്ഔട്ടുകള്‍ ബിഗ് സ്ക്രീനില്‍ ക്രമീകരിക്കുന്നു..തൊപ്പിപ്പാവകള്‍ ഉപയോഗിച്ചു കഥാപാത്രങ്ങളായി മാറുന്നു ....പഠിപ്പിക്കാനുള്ള അവകാശത്തിനായി വിലപിക്കുന്നവര്‍ ഇങ്ങനെയൊക്കെ പടിപ്പിക്കാരുന്ടോ? ഇല്ലെങ്കില്‍ ഒന്ന് ശ്രമിച്ചാലോ?
സ്വയം സംസാരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു ഇനി കൂടുതല്‍ വിശദീകരിക്കുന്നില്ല.
തൊപ്പിപ്പാവകള്‍ ഒന്നു തലയില്‍വച്ചാലോ!ചിലര്‍ക്ക് കൌതുകം ...ആഹാ!ഗംഭീരമായിരിക്കുന്നു..
ഇവിടെനിന്നും ലഭിച്ച തെളിച്ചം ക്ലാസ്സ് മുറികളില്‍ പ്രതിഫലിക്കും എന്നു വ്യക്തം..പഠനത്തെളിവുകള്‍ സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം .അതാകട്ടെ ഇക്കൊല്ലത്തെ സ്കൂള്‍ മികവ്! ..തീരുമാനം എല്ലാ അധ്യാപികാമാരുടെയും!
2 അഭിപ്രായങ്ങൾ:
പ്രിയ നാരായണന് മാഷ് '
നന്ദി.
തങ്ങളാണ് എല്ലാം എന്ന് കരുതി സര്‍വതിനെയും പുച്ചിച്ചു തള്ളുന്ന ഒരു സമൂഹത്തിനുള്ള മറുപടിയാണ് താങ്കളുടേത് .
ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നും മാറി നില്ക്കുന്ന ഒരുവിഭാഗം അധ്യാപകരാണ് (അവരെ അങ്ങനെ വിളിക്കാമോ എന്ന് എനിക്കറിയില്ല)
പഠിപ്പിക്കാനുള്ള അവകാശത്തിനായി അലമുറയിടുന്നത് .
ഈ ലോകത്തു ആര്‍ക്കും ആരെയും പഠിപ്പിക്കാന്‍ കഴിയില്ല എന്ന സത്യം ഇവര്‍ എന്തെ അറിയുന്നില്ല.
ഇതുപോലുള്ള പ്രതികരണങ്ങളാണ് തീരവാണിക്ക് പ്രചോദനം.ആരെന്തു പറഞ്ഞാലും നമുക്ക് നമ്മുടെ ദൌത്യവുമായി മുന്നോട്ടു പോകാം ..നന്ദി,അനൂപ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ